Image

ഫോമ വൈസ് പ്രസിഡന്റായി പ്രദീപ് നായരെ എമ്പയര്‍ റീജിയന്‍ എന്‍ഡോഴ്‌സ് ചെയ്തു

Published on 13 October, 2019
ഫോമ വൈസ് പ്രസിഡന്റായി പ്രദീപ് നായരെ എമ്പയര്‍ റീജിയന്‍ എന്‍ഡോഴ്‌സ് ചെയ്തു
ന്യൂയോര്‍ക്ക്: എമ്പയര്‍ റീജിയന്‍ ന്യൂയോര്‍ക്കിന്റെ റീജണല്‍ വൈസ് പ്രസിഡന്റ് ഗോപിനാഥ കുറുപ്പിന്റെ അധ്യക്ഷതയില്‍ കൂടിയ റീജിയന്‍ പൊതുയോഗം എമ്പയര്‍ റീജിയന്റെ മുന്‍ ആര്‍.വി.പി പ്രദീപ് നായരെ ഫോമയുടെ അടുത്ത വൈസ് പ്രസിഡന്റായി ഐക്യകണ്‌ഠ്യേന എന്‍ഡോഴ്‌സ് ചെയ്തു. ഫോമയുടെ ആരംഭം മുതല്‍ സജീവ പ്രവര്‍ത്തകനായ പ്രദീപ് നായര്‍ 2008 - 2010-ല്‍ റീജിയന്റെ യൂത്ത് ഫെസ്റ്റിവല്‍ കോര്‍ഡിനേറ്ററായി മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ടാണ് തുടക്കം. ന്യൂയോര്‍ക്ക് റീജിയന്‍ കണ്‍വന്‍ഷന്‍ ചെയര്‍, ട്രഷറര്‍, സെക്രട്ടറി, നാഷണല്‍ കമ്മിറ്റി മെമ്പര്‍, ഫ്‌ളോറിഡ നാഷണല്‍ കണ്‍വന്‍ഷന്‍ കണ്‍വീനര്‍, ന്യൂയോര്‍ക്ക് എമ്പയര്‍ റീജിയന്‍ ആര്‍വിപി എന്നീ നിലകളില്‍ നിസ്തുല സേവനം കാഴ്ചവെച്ചു. ഫോമയുടെ വരുംകാല പ്രവര്‍ത്തനങ്ങള്‍ക്ക് പ്രദീപ് നായര്‍ ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് ഭാരവാഹികള്‍ നിസംശയം പറഞ്ഞു.

ഫോമയുടെ മുന്‍കാല നേതാക്കന്മാരും, നിലവിലുള്ളവരുമായ പ്രഗത്ഭ വ്യക്തികള്‍ പ്രദീപ് നായര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു സംസാരിച്ചു. ജെ. മാത്യൂസ് (ഫൗണ്ടിംഗ് മെമ്പര്‍), ജോണ്‍ സി വര്‍ഗീസ് (ഫോമ മുന്‍ ജനറല്‍ സെക്രട്ടറി), ജോഫ്രിന്‍ ജോസ് (ഫോമ മുന്‍ ജോയിന്റ് ട്രഷറര്‍), തോമസ് കോശി (ഫോമ മുന്‍ ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍), മുന്‍ ആര്‍വിപിമാരായ എം.എ മാത്യു (വാവച്ചന്‍), റോയി ചെങ്ങന്നൂര്‍, ബിജു ഉമ്മന്‍, എ.വി. വര്‍ഗീസ്, മുന്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ ബെന്‍ കൊച്ചീക്കാരന്‍, തോമസ് മാത്യു, തോമസ് ജോര്‍ജ്, നിലവിലുള്ള നാഷണല്‍ കമ്മിറ്റി മെമ്പര്‍മാരായ സുരേഷ് നായര്‍, ഷോളി കുമ്പിളുവേലില്‍, യൂത്ത് റെപ്രസന്റേറ്റീവ് ആഷിഷ് ജോസഫ്, ഗോപിനാഥ കുറുപ്പ്, എമ്പയര്‍ റീജിയന്‍ ആര്‍.വി.പി ഷിനു ജോസഫ്-  നാഷണല്‍ ട്രഷറര്‍, അസോസിയേഷന്‍ ഭാരവാഹികളായ ബെറ്റി ഉമ്മന്‍, ഷീല ജോസഫ്, ജി.കെ. നായര്‍, ജോസ് മലയില്‍, ഷോബി ഐസക്, അഭിലാഷ് ജോര്‍ജ്, ന്യൂയോര്‍ക്ക് ക്രൂസ് കണ്‍വന്‍ഷന്‍ ചെയര്‍ സണ്ണി പൗലോസ് എന്നിവര്‍ പ്രദീപ് നായര്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് സംസാരിച്ചു.

ഫോമ വൈസ് പ്രസിഡന്റായി പ്രദീപ് നായരെ എമ്പയര്‍ റീജിയന്‍ എന്‍ഡോഴ്‌സ് ചെയ്തുഫോമ വൈസ് പ്രസിഡന്റായി പ്രദീപ് നായരെ എമ്പയര്‍ റീജിയന്‍ എന്‍ഡോഴ്‌സ് ചെയ്തുഫോമ വൈസ് പ്രസിഡന്റായി പ്രദീപ് നായരെ എമ്പയര്‍ റീജിയന്‍ എന്‍ഡോഴ്‌സ് ചെയ്തു
Join WhatsApp News
Well wisher 2019-10-13 11:53:39
Lot of names on  the list, but some of them never attended or supported the candidate. Some People who attended there was not even members of Fomaa. Wait for Vice President Candidates from near and far.
Roychengannur 2019-10-13 11:59:17
I didn't endorsed anyone for Vice President candidate position! I didn't attended the meeting! So how can they put my name on it!Maybe same way they used other names also in it!maybe more candidates coming for this position later! So don't put my name without my permission!
Ratheesh Nair 2019-10-13 12:40:51
എല്ലാ ആശംസകളും. ഭാവുകങ്ങളും നേരുന്നു.
Thomas k George 2019-10-13 13:41:52
My name is Thomas George (Rejy). I am at present the secretary of ROMA association. Without out my knowledge or consent nobody can put my name stating that I supported the above candidate as Vice President nominee. I am part of the empire region and no one from our organization was invited for the meeting. I am requesting to take of my name from the above news as soon as possible. I don’t want to create more trouble. Some people knows what impact I can do in the social media. Nothing wrong in contesting, I agree with that. Thanks
ആരാണ് പിന്നെ അവന്‍ 2019-10-13 13:53:57
രണ്ടാമത്തെ ഫോട്ടോയില്‍ ഇരിക്കുന്നത് ആരാണ്? അയാള്‍ തന്നെ അല്ലെ 'ഞാന്‍ അവിടെ ഇല്ലായിരുന്നു എന്ന് പറയുന്നത്? ഇ വാര്‍ത്തയുടെ ജനകന്‍ പുറത്തുവന്നു സത്യം പറയണം. സ്ഥിരം കുറ്റികളെ ഇതില്‍ കാണുന്നില്ല. എന്ത് പറ്റി. പ്രസ് ക്ലബ്ബില്‍ ആയിരിക്കും.
A member 2019-10-13 14:47:05
Where is Sunny paulose,Shinu,A V Vargese or other members? They didn't attend and put there names without permission? It's rediculas! It's a kind of greedy, everybody with you! But it's not!come to realistic!
Fomaa founder 2019-10-13 19:25:06
കണ്ണടച് ഇരുട്ടാക്കരുത്. നമ്മളൊക്കെ നാട്ടിൽ നിന്നും വന്നിട്ടുള്ളവർ തന്നെ. എല്ലാവരും മറ്റൊരാളെക്കാളും മോശമല്ല. എഴുതിവരുന്നതെ, മുകളിൽ കൊടുത്തിരിക്കുന്ന വിഷയം തന്നെ. ഒരാളുടെ അനുവാദം ഇല്ലാതെ സപ്പോർട്ട് തന്നു, അല്ലെങ്കിൽ അയാൾ കൂടെയുണ്ട് എന്നൊക്കെ എഴുതിപിടിക്കുമ്പോൾ അവർ ഇതൊക്കെ  കാണുന്നുണ്ട് എന്ന് ചിന്ധിച്ചാൽ നന്ന്. അല്ലെങ്കിൽ ചിലപ്പോൾ താങ്കൾ ഉദ്ദേശിച്ചതിൽ കൂടുതൽ ദോഷം ചെയ്യും എന്നറിയാൻ ചിലപ്പോൾ പ്രായത്തിന്റെ അപകതആകാം. ഒന്ന് ചിന്തിച്ചു നോക്കിയാൽ താങ്കൾക്കെ, പ്രായം കൊണ്ട് വഹിക്കാൻ പറ്റുന്നതിൽ കൂടുതൽ ഭാരം ആകും. വിനോദ് കൊണ്ടൂർ മാറികൊടുത്തതെ, ചിലപ്പോൾ ഇതിലും നല്ല അവസരം ഉണ്ടാകും എന്ന് കരുതിയത് കൊണ്ട് തന്നെ ആകാം. അർഹിക്കുന്നവർക്ക് മാറികൊടുക്കുക.  
A member 2019-10-13 15:11:14
Sorry, not shinu!(shinu is there)! Thomas George;(Reji)!? Where is him?
വായനക്കാര്‍ ഇല്ലെന്നു ആര് പറഞ്ഞു. 2019-10-13 16:04:06
ഇ മലയാളിക്ക് വായനക്കാര്‍ ഇല്ല എന്നത് തിരുത്തി കുറിച്ചു ഇ പോസ്റ്റ്‌. കൊള്ളാം! ബലേ ഭേഷ്!
 ഇനി ഇതിലെ ഫോട്ടോയില്‍ ഉള്ളവര്‍ ഓരോരുത്തര്‍ എഴുതണം അവര്‍ അവിടെ ഇല്ലായിരുന്നു എന്ന്.
പ്രദീപ്‌ നായര്‍ പറയണം ഞാന്‍ എന്നൊരു വെക്തി ജീവിച്ചിരിക്കുന്നു പോലും ഇല്ല എന്ന്.
ഏതു ആയാലും ഒരു കാര്യം മനസിലായി. പുതിയ മരുമകളും ആയി വഴക്ക് കൂട്ടി പിണങ്ങി വഴി സൈഡിലെ ജനാലയുടെ അരികില്‍ ഇരിക്കുന്ന അമ്മായിയമ്മയെ പോലെ ആണ് നമ്മുടെ വായനക്കാരും.
 ഒരുത്തന്‍ തന്നെക്കാള്‍ വലിയവന്‍ ആയി പോയാലോ എന്ന തോന്നല്‍- ഹ ഹ എത്ര എത്ര കമന്റുകള്‍ - സരസമ്മ.NY
Member of Fomaa 2019-10-13 18:08:17
where is Roy Chengannur in the picture. He already commented, he was not a supporter of Recent candidate. 
independent 2019-10-13 18:12:55
പാവപ്പെട്ട അമേരിക്കൻ മലയാളിയുടെ ഒക്കെ ഭാവി തീരുമാനിക്കുന്ന  ഏതൊക്കെയോ വലിയ സാറന്മാരാണ് ചിത്രങ്ങളിൽ എന്ന് തോന്നുന്നു.  എന്തൊരു ആഭാസം.
ജോയ് കോരുത് 2019-10-14 15:53:34
ഇതിൽ വന്ന കമന്റുകൾ എല്ലാം താങ്കൾ പ്രസിദ്ധപ്പെടുത്താൻ ബാധ്യസ്ഥനാണ്. ദയവായി പന്തിയിൽ പക്ഷാഭേദം കാണിക്കരുതെ പത്രാധിപരെ. അതല്ലേ  പത്രധർമ്മം. ആശംസകളും, വിമർശനങ്ങളും കൂട്ടിവായിക്കുമ്പോഴാണ് വായനക്കാരന് സത്യം വേർതിരിച്ചെടുക്കാൻ കഴിയുകയുള്ളു.
ഈ വാർത്തയിൽ ഇത്രയും കാര്യങ്ങൾ വന്നിട്ടുണ്ടങ്കിൽ, ഇതിന്റെ മൂന്നിരട്ടി താങ്കൾ പൂഴ്ത്തിയിട്ടുണ്ടാവും എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക