Image

പ്രളയാനന്തര പുനധിവാസം മലപ്പുറം ജില്ലാ കെഎംസിസി ഫണ്ടു കൈമാറി

Published on 12 October, 2019
പ്രളയാനന്തര പുനധിവാസം മലപ്പുറം ജില്ലാ കെഎംസിസി ഫണ്ടു കൈമാറി

ദുബായ്: തിമര്‍ത്തു പെയ്തിറങ്ങിയ മഴവെള്ളപ്പാച്ചിലില്‍ പ്രളയത്തിലും ഉരുള്‍പൊട്ടലിലും സര്‍വതും നഷ്ടപ്പെട്ട മലപ്പുറം ജില്ലയിലെ മലയോര പ്രദേശത്തുകാരുടെ പുനരധിവാസത്തിനായി മുസ് ലീം യൂത്ത് ലീഗ് നടപ്പിലാക്കുന്ന പദ്ധതിയിലേക്ക് മലപ്പുറം ജില്ലാ കെഎംസിസി ആദ്യഘട്ട ഫണ്ടു കൈമാറി. പാണക്കാട്ടു നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ മുസ് ലീം ലീഗ് പ്രസിഡന്റ് പാണക്കാട് സയിദ് സാദിഖലി ശിഹാബ് തങ്ങള്‍ക്ക് പി.കെ.അന്‍വര്‍ നഹ ഫണ്ടു കൈമാറി.

പ്രളയബാധിതര്‍ക്കൊപ്പം ഒരു കൈതാങ്ങായി മലപ്പുറം ജില്ലാ കെഎംസിസി എന്ന പദ്ധതിയുടെ ഭാഗമായി വിവിധ പദ്ധതികളാണ് നടപ്പിലാക്കി വന്നത്. ഒന്നാം ഘട്ടം, പ്രളയം വൃത്തിഹീനമാക്കിയ നിലന്പൂര്‍ ടൗണും പരിസരവും ശുചീകരണ പ്രവര്‍ത്തനത്തില്‍ മലപ്പുറം ജില്ലാ കെഎംസിസിയുടെ നൂറോളം വോളന്റിയമാര്‍ പങ്കാളികളായി.രണ്ടാം ഘട്ടം, രക്ഷാപ്രവര്‍ത്തനം നടത്തുന്ന വൈറ്റ്ഗാര്‍ഡ് അംഗങ്ങള്‍ക്കു ആവശ്യമായ റസ്‌ക്യൂ ഉപകരണങ്ങളും സര്‍വതും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് ആവശ്യമായ വീട്ടുപകരണങ്ങളും അടക്കം 5 ടണ്ണിലധികം സാധന സാമഗ്രികള്‍ മണ്ഡലം കമ്മിറ്റികളുടെ സഹകരണത്തോടെ സമാഹരിച്ച് എം കാര്‍ഗോ വഴി നാട്ടിലെത്തിച്ചു. മൂന്നാം ഘട്ടം, പ്രളയം ദുരിതം വിതച്ച പ്രദേശത്തെ കുടുംബങ്ങളുടെ നഷ്ടപ്പെട്ട രേഖകള്‍ ലഭ്യമാക്കുന്നതിന് ആവശ്യമായ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി പ്രഗല്‍ഭരായ നിയമജ്ഞരുടെ നേതൃത്വത്തില്‍ നിയമ സഹായ ബോധവത്കരണ സദസ് സംഘടിപ്പിച്ചു.നാലാം ഘട്ടമാണ് മലപ്പുറം ജില്ലാ മുസ് ലീം യൂത്ത് ലീഗുമായി കൈകോര്‍ത്തു നടപ്പിലാക്കുന്ന പുനരുധിവാസ പദ്ധതി.

പാണക്കാട്ടു നടന്ന ചടങ്ങില്‍ മലപ്പുറം ജില്ലാ യൂത്ത് ലീഗ് ഭാരവാഹികളായ അന്‍വര്‍ മുള്ളമ്പാറ, കെ.ടി.അഷ്‌റഫ്, സുബൈര്‍ തങ്ങള്‍, വി.കെ.എം.ഷാഫി, ഷരീഫ് കുറ്റൂര്‍, അഷ്‌റഫ് മാടാന്‍, കെഎംസിസിസി നേതാക്കളായ മുഹമ്മദ് പട്ടാമ്പി, ഫാറൂഖ് പട്ടിക്കര, മുജീബ് കോട്ടക്കല്‍, അസീസ് കൂരി, സമദ് ആനമങ്ങാട്, കോയ വള്ളിക്കുന്നു,ഹംസു കവണ്ണയില്‍, ഹമീദ് ഏറനാട്, അബൂബക്കര്‍ ബി.പി.അങ്ങാടി, സി.എം. ടി. ഇക്ബാല്‍, റഷീദ് പെരിന്തല്‍മണ്ണ, ഇ.സാദിഖലി തുടങ്ങിയവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: നിഹ് മത്തുള്ള തൈയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക