ചിക്കാഗോ : കെ. സി. വൈ. എല്‍ 50 വര്‍ഷത്തെ ജൂബിലി ആഘോഷം ചിക്കാഗോയിലും നടത്തപ്പെടുമ്പോള്‍, കഴിഞ്ഞ അമ്പതു വര്‍ഷം സംഘടനയെ നയിച്ച നേതാക്കന്മാരും, പ്രവര്‍ത്തകരും ഒരുമിക്കുന്ന അസുലഭ നിമിഷങ്ങള്‍ക്ക് ചിക്കാഗോ സാക്ഷ്യം വഹിക്കാന്‍ പോകുകയാണ്. പ്രസ്തുത സംഗമത്തിന് സ്റ്റീയറിങ് കമ്മറ്റി രൂപീകൃതമായി.
കെ സി വൈ എല്‍ കോട്ടയം അതിരൂപതയുടെ രണ്ട് സ്ഥാനങ്ങളില്‍ നേതൃത്വം നല്കി, പിന്നീട് അമേരിക്കയില്‍ കെ സി സി എന്‍ എ യുടെ പ്രെസിഡന്റ്, അമേരിക്കയില്‍ കെ സി വൈ എല്‍ എന്‍ എ സ്ഥാപകന്‍ , ചിക്കാഗോ കെ സി എസ് പ്രസിഡന്റ എന്നി നിലകളിലും, വിവിത മലയാളി, സാമൂഹിക, മീഡിയ നിറ സാന്നിധ്യവുമായ ജോസ് കണിയാലി, കെ സി വൈ എല്‍ ചരിത്രത്തിലെ രണ്ടാമത്തെ ഡയറക്ടറും, ഉഴവൂര്‍ കോളേജ് പ്രൊഫൊസറുമായ പ്രൊഫ : കെ സി ജോസഫ്, കെ സി വൈ ല്‍ സംഘടനയുടെ അതിരൂപതാ ചാപ്ലയിന്‍ ആയി 8 വര്‍ഷം സേവനം അനുഷ്ടിച്ച ഫാ എബ്രഹാം മുത്തോലത്ത്, കെ സി വൈ എല്‍ മുന്‍ അതിരൂപതാ പ്രെസിഡന്റ് (രണ്ടു തവണ) ജിമ്മി കണിയാലി, കെ സി വൈ എല്‍ പ്രെസിഡന്റ് ബിബീഷ് ഒലിക്കമുറിയില്‍ എന്നിവരാണ് ചിക്കാഗോ കെ സി വൈ എല്‍ സംഗമത്തിന്റെ സ്റ്റീയറിങ് കമ്മറ്റി അംഗങ്ങള്‍. ഒപ്പം ഈ പരിപാടിയുടെ ചെയര്മാന് , ജനറല്‍ കണ്‍വീനര്‍, വൈസ് ചെയര്മാന്, ജനറല്‍ കോര്‍ഡിനേറ്റര്‍സ് എന്നിവരും അടങ്ങുന്ന സംഘമാണ് സ്റ്റീയറിങ് കമ്മറ്റിയായി പ്രവര്‍ത്തിക്കുന്നത്.