Image

ലോസ് ആഞ്ചലസില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനോദ്ഘാടനം നടത്തി

സിജോയ് പറപ്പള്ളി Published on 12 October, 2019
ലോസ് ആഞ്ചലസില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനോദ്ഘാടനം നടത്തി
ലോസ് ആഞ്ചലസ്: സെന്റ് പയസ് ടെന്റ് ക്‌നാനായ കാത്തോലിക്കാ പള്ളിയിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ 2019-20 പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനം നടത്തി. യൂണിറ്റ് ഡയറക്ടര്‍ ഫാ.സിജു മുടക്കോടില്‍ മിഷന്‍ ലീഗ് പതാക ഉയര്‍ത്തി. തുടര്‍ന്നു നടന്ന സമ്മേളനത്തില്‍ മിഷന്‍ലീഗ് വൈസ് പ്രസിഡന്റ് ജെറിന്‍ വിരിയപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജെസ്‌നാ വെട്ടുപാറപ്പുറം റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഡയറക്ടര്‍ ഫാ.സിജു മുടക്കോടില്‍ തിരിതെളിച്ചുകൊണ്ട് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ചു. മിഷന്‍ ലീഗ് ഓര്‍ഗനൈസര്‍മാരായ അനിതാ വില്ലൂത്തറ, സിജോയ് പറപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അംഗത്വ നവീകരണം നടത്തുകയും വെഞ്ചരിച്ച മിഷന്‍ലീഗ് ബാഡ്ജുകള്‍ അംഗങ്ങള്‍ക്ക് നല്‍കുകയും ചെയ്തു.


ലോസ് ആഞ്ചലസില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനോദ്ഘാടനം നടത്തിലോസ് ആഞ്ചലസില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനോദ്ഘാടനം നടത്തിലോസ് ആഞ്ചലസില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനോദ്ഘാടനം നടത്തിലോസ് ആഞ്ചലസില്‍ മിഷന്‍ ലീഗ് പ്രവര്‍ത്തനോദ്ഘാടനം നടത്തി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക