Image

കൊളോണില്‍ കൊന്തനമസ്‌കാരവും നൊവേനയും ഒക്ടോബര്‍ 11 മുതല്‍

Published on 11 October, 2019
കൊളോണില്‍ കൊന്തനമസ്‌കാരവും നൊവേനയും ഒക്ടോബര്‍ 11 മുതല്‍
കൊളോണ്‍: യൂറോപ്പിലെ ഏറ്റവും വലിയ മലയാളി കൂട്ടായ്മയായ കൊളോണിലെ ഇന്ത്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ പത്തു ദിവസത്തെ കൊന്തനമസ്‌കാരവും വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയ്ക്കും ഒക്ടോബര്‍ 11 ന് (വെള്ളി) തുടക്കം കുറിക്കും. കൊളോണ്‍ ബുഹ്‌ഹൈമിലെ സെന്റ് തെരേസിയ ദേവാലയത്തിലാണ് തിരുക്കര്‍മങ്ങള്‍.

എല്ലാ ദിവസവും വൈകുന്നേരം 6.30 നാണ് തിരുക്കര്‍മ്മങ്ങള്‍ ആരംഭിക്കുക. എന്നാല്‍ ഒക്ടോബര്‍ 13 ന് (ഞായര്‍) വൈകുന്നേരം 5 നായിരിക്കും തിരുക്കര്‍മ്മങ്ങള്‍. ഓരോ ദിവസത്തെ പ്രാര്‍ത്ഥനാ പരിപാടികള്‍ കമ്യൂണിറ്റിയുടെ വിവിധ സ്ഥലങ്ങളിലുള്ള കുടുംബകൂട്ടായ്മ യൂണിറ്റുകളുടെ മേല്‍ നോട്ടത്തിലാണ് നടക്കുന്നത്.

കൊന്തനമസ്‌കാരത്തിന്റെ നാള്‍വഴി താഴെച്ചേര്‍ക്കുന്നു.

11 ന് (വെള്ളി) സെന്റ് ജോര്‍ജ്, ഡ്യൂസല്‍ഡോര്‍ഫ്,
12 ന് (ശനി) സെന്റ് അല്‍ഫോന്‍സാ, എര്‍ഫ്റ്റ്‌െ്രെകസ്
13 ന്(ഞായര്‍) വൈകുന്നേരം 5 ന് യുവഫാമിലി/സണ്‍ഡേസ്‌കൂള്‍
14 ന്(തിങ്കള്‍) സെന്റ് ചാവറ, കൊളോണ്‍
15 ന് (ചൊവ്വ) സെന്റ് തോമസ്, കൊളോണ്‍
16 ന്(ബുധന്‍) സെന്റ് ആന്റണി പ്രാര്‍ത്ഥനാകൂട്ടായ്മ പോര്‍സ്
17 ന് (വ്യാഴം) സെന്റ് അഗസ്റ്റിന്‍, ബോണ്‍,
18 ന് (വെള്ളി) സെന്റ് പോള്‍ പ്രാര്‍ഥനാകൂട്ടായ്മ ലെവര്‍കുസന്‍
19 ന് (ശനി) യുവജനകൂട്ടായ്മ.

വൈകുന്നേരങ്ങളില്‍ ദിവ്യബലിയും തുടര്‍ന്ന് കൊന്തനമസ്‌കാരവും വിശുദ്ധ അല്‍ഫോന്‍സാമ്മയോടുള്ള നൊവേനയും ഉണ്ടായിരിക്കും.

സമാപന ദിവസമായ ഒക്ടോബര്‍ 20 ന് (ഞായര്‍) വൈകുന്നേരം 4 ന് ആഘോഷമായ ദിവ്യബലിയും പ്രദക്ഷിണവും നേര്‍ച്ചയും സമൂഹവിരുന്നും ഉണ്ടായിരിക്കും. പരിപാടികള്‍ക്ക് 20 ന് കുടുംബ യൂണിറ്റ് സെന്റ് തോമസ് കൊളോണ്‍ നേത്വത്വം നല്‍കും.

വിവരങ്ങള്‍ക്ക്: ഫാ.ഇഗ്‌നേഷ്യസ് ചാലിശേരി സിഎംഐ (കമ്യൂണിറ്റി ചാപ്‌ളെയിന്‍) 0221 629868, 01789353004, ഡേവീസ് വടക്കുംചേരി (കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കണ്‍വീനര്‍) 0221 5904183.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക