Image

കെസ്റ്റര്‍ ലൈവ്ഇന്‍ കോണ്‍സെര്‍ട്ട് ഞായറാഴ്ച്ച വൈകിട്ട് ഡാലസില്‍

മാര്‍ട്ടിന്‍ വിലങ്ങോലില്‍ Published on 11 October, 2019
കെസ്റ്റര്‍ ലൈവ്ഇന്‍ കോണ്‍സെര്‍ട്ട്  ഞായറാഴ്ച്ച വൈകിട്ട് ഡാലസില്‍
ഡാലസ്: ഡാലസ് റീജിയണല്‍ ഛഇഥങന്റെ  ആഭിമുഖ്യത്തില്‍ പ്രശസ്ത ഗായകന്‍ കെസ്റ്റര്‍, പിന്നണി ഗായിക എലിസബത്ത് രാജു എന്നിവര്‍ നയിക്കുന്ന കെസ്റ്റര്‍ ലൈവ്ഇന്‍ കോണ്‍സെര്‍ട്ട് ഒക്ടോബര്‍ 13  ഞായറാഴ്ച്ച വൈകിട്ട് 5 മണിമുതല്‍ ഡാലസ് മാര്‍ തോമ്മാ ഇവന്റ് സെന്ററില്‍ നടക്കും (11500 Luna Rd, Dallas, TX 75234).

ഓര്‍ത്തഡോക്‌സ് െ്രെകസ്തവ യുവജന പ്രസ്ഥാനത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ധനശേഖരണാര്‍ത്ഥം നടത്തുന്ന ഈ പരിപാടി, അബലകളായ അമ്മമാര്‍ക്ക് സംരക്ഷണം നല്‍കുന്ന റാന്നി വെച്ചൂച്ചിറ മാര്‍ ഗ്രീഗോറിയോസ് മേഴ്‌സി ഹോം, ഒറീസ്സയില്‍ ആദിവാസികളായ കുട്ടികള്‍ക്ക് ഭക്ഷണം, പഠനസൗകര്യങ്ങള്‍, ആരോഗ്യസംരക്ഷണം നല്‍കുവാന്‍ പ്രവര്‍ത്തിക്കുന്ന കലഹണ്ഡി സെന്റ് തോമസ് ചില്‍ഡ്രന്‍സ് ഹോം എന്നിവയുടെ പ്രവര്‍ത്തനത്തിനായി ഉപയോഗിക്കുന്നതായിരിക്കും.
ആരാധന, പഠനം, സേവനം എന്നിവ ലക്ഷ്യമാക്കിയിട്ടുള്ള ഓര്‍ത്തഡോക്‌സ് െ്രെകസ്തവ യുവജന പ്രസ്ഥാനത്തിന്റെ ഈ പരിപാടിയുടെ വിജയത്തിനായി നല്ലവരായ എല്ലാവരെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്തു കൊള്ളുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

ടിക്കറ്റുകള്‍ക്കും കൂടുതല്‍ വിവരങ്ങള്‍ക്കും:
റവ .ഫാ. ജോഷ്വ ജോര്‍ജ് 214 6424669,
ഷിജോ തോമസ്  201 7729418,
ഷാനു രാജന്‍ 214 2507804.

കെസ്റ്റര്‍ ലൈവ്ഇന്‍ കോണ്‍സെര്‍ട്ട്  ഞായറാഴ്ച്ച വൈകിട്ട് ഡാലസില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക