Image

ഹോളി ട്രാന്‍സ്ഫിഗറേഷന്‍ സെന്ററിനു 73,000 ഡോളര്‍ ഓറഞ്ചുബര്‍ഗ് സെന്റ് ജോണ്‍സ് ഇടവക നല്‍കി

രാജന്‍ വാഴപ്പള്ളില്‍ Published on 11 October, 2019
ഹോളി ട്രാന്‍സ്ഫിഗറേഷന്‍ സെന്ററിനു  73,000 ഡോളര്‍ ഓറഞ്ചുബര്‍ഗ് സെന്റ് ജോണ്‍സ് ഇടവക നല്‍കി
ഓറഞ്ചുബര്‍ഗ്: നോര്‍ത്ത് ഈസ്റ്റ് അമേരിയ്ക്കന്‍ ഭദ്രാസനത്തിന്റെ അഭിമാനമായ ഹോളി ട്രാന്‍സ്ഫിഗറേഷന്‍ റിട്രീറ്റ് സെന്റെറിനു  ഓറഞ്ചുബര്‍ഗ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്‌സ് ഇടവകയില്‍ നിന്നും 73,000 ഡോളര്‍ സംഭാവന നല്‍കി.

ഇടവക സന്ദര്‍ശനത്തിന്റെ ഭാഗമായി എത്തിയ ഭദ്രാസനാദ്ധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്തായേയും, ഭദ്രാസന കൗണ്‍സില്‍ അംഗങ്ങള്‍, കമ്മിറ്റി അംഗങ്ങള്‍ എന്നിവരെ ഇടവക വികാരിയും ഭദ്രാസന സെക്രട്ടറിയുമായ ഫാ.ഡോ.വര്‍ഗീസ് എം. ഡാനിയേല്‍ സ്വാഗതം ചെയ്തു.

സെപ്റ്റംബര്‍ 30ന് നടന്ന ചടങ്ങില്‍ ഇടവകയുടെ ട്രസ്റ്റിയും, സെക്രട്ടറിയും ചേര്‍ന്ന് 73,000 ഡോളറിന്റെ ചെക്ക് ഭദ്രാസനാധ്യക്ഷനെ ഏല്‍പിച്ചു.

ദൈവത്തിന്റെ അളവറ്റ കരുണയാലും, ഭദ്രാസനാംഗങ്ങളുടെ പ്രാര്‍ത്ഥനയാലും ഉന്നതങ്ങളിലേക്ക് കുതിയ്ക്കുന്ന റിട്രീറ്റ് സെന്ററര്‍ തലമുറകള്‍ക്ക് പ്രയോജനകരമായി മാറുമെന്നതില്‍ സംശയമില്ലെന്ന് ഭദ്രാസനാധ്യക്ഷന്‍ സഖറിയാ മാര്‍ നിക്കോളോവോസ് മെത്രാപ്പോലീത്താ അധ്യക്ഷ പ്രസംഗത്തില്‍ സൂചിപ്പിച്ചു.

ഭദ്രാസന കൗണ്‍സില്‍ അംഗങ്ങളായ ഡോ.ഫിലിപ്പ് ജോര്‍ജ്, സജി എം. പോത്തന്‍, സാജന്‍ മാത്യൂ, കമ്മിറ്റി അംഗങ്ങളായ അജിത് വട്ടശ്ശേരില്‍, പോള്‍ കറുകപ്പള്ളില്‍, കെ.ജി.ഉമ്മന്‍, ഇടവകയുടെ സെക്രട്ടറി ബിജോ തോമസ് എന്നിവര്‍ സംബന്ധിച്ചു.

ഹോളി ഗ്രാന്‍സ്ഫിഗറേഷന്‍ സെന്ററിന്റെ ഫണ്ട് ശേഖരണത്തില്‍ പങ്ക് ചേര്‍ന്ന് നല്ല ഒരു തുക സംഭാവനയായി നല്‍കിയ ഇടവകയോടുള്ള നന്ദിയും സ്‌നേഹവും കമ്മിറ്റി അറിയിച്ചു.

ഹോളി ട്രാന്‍സ്ഫിഗറേഷന്‍ സെന്ററിനു  73,000 ഡോളര്‍ ഓറഞ്ചുബര്‍ഗ് സെന്റ് ജോണ്‍സ് ഇടവക നല്‍കി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക