Image

ജൂറി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിന് യുവാവിനെ ജയിലിലടച്ചു; ജഡ്ജിക്കെതിരെ സെനറ്റര്‍ ബോബി പവന്‍

പി പി ചെറിയാന്‍ Published on 11 October, 2019
ജൂറി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിന് യുവാവിനെ ജയിലിലടച്ചു; ജഡ്ജിക്കെതിരെ സെനറ്റര്‍ ബോബി പവന്‍
ഫ്‌ലോറിഡാ: ജൂറി ഡ്യൂട്ടിക്കു ഹാജരാകാതിരുന്ന ഡിയാന്‍ഡ്ര സോമര്‍ വില്ലയെ (21) പത്തു ദിവസം ജയിലിലടക്കുന്നതിനും തുടര്‍ന്ന് 150 മണിക്കൂര്‍  കമ്മ്യൂണിറ്റി സര്‍വീസിനും വിധിച്ച ജഡ്ജിയുടെ ജൂഡിഷ്യല്‍ അധികാരങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ടു ഫ്‌ലോറിഡാ സ്‌റ്റേറ്റ് സെനറ്റര്‍ ബോബി പവല്‍ ഫ്‌ലോറിഡാ ജുഡീഷ്യല്‍ കമ്മിറ്റിക്ക് പരാതി അയച്ചു.

കോളജ് വിദ്യാര്‍ഥിയായ സോമര്‍ വില്ല രാവിലെ ഉണരാന്‍ വൈകിയതാണു സിവില്‍ ഡ്യൂട്ടിക്ക് ഹാജരാകാന്‍ കഴിയാതിരുന്നതെന്നു ചൂണ്ടിക്കാട്ടിയിട്ടും ഒരു ക്രിമിനല്‍ റെക്കാര്‍ഡും ഇല്ലാത്ത വിദ്യാര്‍ഥിയെ ജയിലിലടച്ചത് പ്രതിഷേധാര്‍ഹമാണെന്നും ജഡ്ജി എന്ന സ്ഥാനത്ത് ഇരിക്കാന്‍ അര്‍ഹതയില്ലെന്നും ഉടന്‍ സ്ഥാനത്തു നിന്നും മാറ്റണമെന്നും ഒക്ടോബര്‍ 3ന് നല്‍കിയ പരാതിയില്‍ പറയുന്നു.
ഈ യുവാവിന്റെ കുടുംബത്തെ വളരെ അടുത്ത അറിയാവുന്നതാണെന്നും സെനറ്റര്‍ പറയുന്നു. 

ശിക്ഷാകാലാവധി പൂര്‍ത്തീകരിച്ച ശേഷം മാപ്പപേക്ഷ എഴുതി നല്‍കിയാല്‍ ക്രിമിനല്‍ റെക്കാര്‍ഡില്‍ നിന്നും  യുവാവിന്റെ പേര്‍ നീക്കം ചെയ്യാവുന്നതാണെന്നു ജഡ്ജിയുടെ വിധി ന്യായത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ജനശ്രദ്ധ പിടിച്ചുപറ്റിയ ഈ കേസ്സില്‍ ഉള്‍പ്പെട്ട ജഡ്ജി വൈറ്റും പ്രതി ബ്ലാക്കുമാണെന്നതു സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിച്ചതായും ജഡ്ജി അധികാരം ദുരുപയോഗം ചെയ്തതായും  സ്‌റ്റേറ്റ് പ്രതിനിധി ഫ്രണ്ടറിക്ക് വില്‍സന്‍ പറഞ്ഞു.
ജൂറി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിന് യുവാവിനെ ജയിലിലടച്ചു; ജഡ്ജിക്കെതിരെ സെനറ്റര്‍ ബോബി പവന്‍ജൂറി ഡ്യൂട്ടിക്ക് ഹാജരാകാതിരുന്നതിന് യുവാവിനെ ജയിലിലടച്ചു; ജഡ്ജിക്കെതിരെ സെനറ്റര്‍ ബോബി പവന്‍
Join WhatsApp News
Jose Elacate 2019-10-11 11:53:04
This punishment was way too excessive.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക