Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാറ്റേണിറ്റി ലീവ് രണ്ടാഴ്ച

Published on 10 October, 2019
സ്വിറ്റ്‌സര്‍ലന്‍ഡില്‍ പാറ്റേണിറ്റി ലീവ് രണ്ടാഴ്ച


ബേണ്‍: കുട്ടികള്‍ ജനിക്കുന്‌പോള്‍ പിതാവിന് രണ്ടാഴ്ച അവധി ലഭിക്കുന്ന വിധത്തില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് നിയമ ഭേദഗതി കൊണ്ടുവരും. നാലാഴ്ച അവധി ആവശ്യപ്പെട്ട് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിവന്നവരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഇതെത്തുടര്‍ന്ന്, ഹിത പരിശോധനയ്ക്കുള്ള ശ്രമം കാന്പയിനര്‍മാര്‍ ഉപേക്ഷിച്ചു.

ആവശ്യത്തെ പൂര്‍ണമായി എതിര്‍ക്കുന്ന സമീപനമാണ് സര്‍ക്കാര്‍ നേരത്തെ സ്വീകരിച്ചിരുന്നത്. ഇപ്പോള്‍ രണ്ടാഴ്ച അവധി അനുവദിക്കാന്‍ ധാരണയായ സാഹചര്യത്തില്‍, ഇനി ജര്‍മനിയിലേതു പോലുള്ള പേരന്റല്‍ ലീവ് സ്‌കീമിനു വേണ്ടിയാകും ശ്രമം എന്നും കാന്പയിനര്‍മാര്‍ അറിയിച്ചു.

നിലവിലുള്ള നിയമ പ്രകാരം ഒരു കുട്ടി ജനിക്കുന്നതുമായി ബന്ധപ്പെട്ട് പിതാവിന് ഒരു ദിവസം പോലും അവധിക്ക് അവകാശമില്ല. അമ്മമാര്‍ക്ക് 14 ആഴ്ച അവധി കിട്ടും. അതില്‍ ആദ്യത്തെ എട്ടാഴ്ച നിര്‍ബന്ധിത അവധിയുമാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക