അബാസിയ,കുവൈത്ത് : കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റിന്റെ പതിമൂന്നാമത് വാര്‍ഷിക ആഘോഷം കൊല്ലം ഫെസ്റ്റ് 2019 'കൊല്ലം എന്റെ ഇല്ലം' എന്ന പേരില്‍ നടന്നു.
പ്രസിഡന്റ് സലിംരാജിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കേരളാ ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റീസ് കെമാല്‍ പാഷ ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി അലക്സ് മാത്യു, രക്ഷാധികാരികളായ ജേക്കബ് ചണ്ണപ്പെട്ട, ജോയ് ജോണ്‍ തുരുത്തിക്കര എന്നിവര്‍ സംസാരിച്ചു.
പത്താം തരത്തില്‍ ഉന്നത വിജയം നേടിയ സമാജം അംഗങ്ങളുടെ കുട്ടികള്‍കളെ അനുമോദിച്ചു.മുഖ്യാതിഥി കെമാല്‍ പാഷയെ രക്ഷാധികാരി ജയിംസ് പൂയപ്പള്ളി പൊന്നാടയും സലിം രാജ് മൊമെന്റോയും നല്കി അദരിച്ചു. ഫെസ്റ്റിനു മുന്നോടിയായി നടത്തിയ 'എന്റെ പ്രവാസ ജീവിതം' എന്ന വിഷയത്തില്‍ നടത്തിയ ഉപന്യ സ മത്സരത്തില്‍ വിജയികളായ ഡോ. ജിന്‍സി വര്‍ഗീസ് ,രശ്മി രാജീവ് എന്നിവരെയും കുട്ടികള്‍ക്കായി നടത്തിയ ടൈനി റ്റോട് സില് വിജയികളായ ആബേന്‍ തോമസ് ബിജു ,എവിലിന് മറിയം വര്‍ഗീസ് എന്നിവര്‍ക്കും സമ്മാനങ്ങള്‍ നല്കി.
ഫെസ്റ്റിന്റെ ഭാഗമായി തയറാക്കിയ സ്മരണിക കണ്‍വീനര്‍മാരായ ബിനില്‍ റ്റി.ഡി ,പ്രമീള്‍ പ്രഭാകറും ചേര്‍ന്നു മുഖ്യാതിഥി യുബി ഗ്രൂപ്പ് സിഇഒ മുരളിക്ക് നല്കി പ്രകാശനം ചെയ്തു .ഇന്ത്യന്‍ എംബസി കള്‍ച്ചറല്‍ സെക്രട്ടറി അമിതാബ് രന്ജന് , ചടഒ കമ്പനി ഫിനാന്‍സ് മാനേജര്‍ മനോജ് കുമാര്‍, മാര്‍ത്തോമ ചര്‍ച്ച് വികാരി ഫാ. യേശുദാസ്, വനിത വേദി കണ്‍വീനര്‍ റീനി ബിനോയ് എന്നിവരും വിവിധ സംഘടന നേതാക്കളും പങ്കെടുത്തു.
ഫെസ്റ്റ് ജനറല്‍ കണ്‍വീനര്‍ ലാജി ജേക്കബ് സ്വാഗതവും ട്രഷറര്‍ തമ്പിലൂക്കോസ് നന്ദിയും പറഞ്ഞു. സമാജം അംഗങ്ങള്‍ അവതരിപ്പിച്ച തിരുവാതിര ,മാര്‍ഗംകളി ,ഒപ്പന എന്നിവയും അഭിജിത്ത് ,കൊല്ലം ,ഹൃദിന്‍ രവി ,കാവ്യ കൃഷ്ണ ,എന്നിവരുടെ ഗാനമേളയും അബി ചാത്തന്നൂരിന്റെ മിമിക്സും പരിപാടികള്‍ക്ക് മിഴിവേകി. പ്രോഗ്രാം കണ്‍വീനര്‍ ജയന് സദാശിവന് ,സലില്‍ വര്‍മ്മ ,ഡോകടര്‍ സുബു, പ്രശാന്ത് ,സിബി ജോസഫ് ,അബ്ദുല്‍ വാഹിദ് ,ശിവ പ്രസാദ് ,ലിനി ജയന് ,നിഷ ദിലീപ് ,ഷാജി ആയൂര്‍ , ശ്രീജിത്ത് ,അലക്സ് കുട്ടി ,റെജി മത്തായി ,ബിജു ജോര്‍ജ് എന്നിവരും യൂണിറ്റ് ഭാരവാഹികളും നേതൃത്വം നല്കി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍