Image

ജിദ്ദ പൗരാവലിക്ക് പുതിയ നേതൃത്വം

Published on 09 October, 2019
ജിദ്ദ പൗരാവലിക്ക് പുതിയ നേതൃത്വം

ജിദ്ദ: ജിദ്ദയുടെയും സമീപപ്രദേശങ്ങളിലെയും വിവിധ മേഖലകളിലെ മലയാളികളുടെ കൂട്ടായ്മയായായ ജിദ്ദ പൗരാവലിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി അബ്ദുല്‍ അസീസ് പട്ടാമ്പി (ചെയര്‍മാന്‍), റാഫി ബീമാപ്പള്ളി (ജനറല്‍ കണ്‍വീനര്‍), ഷാനവാസ് തളപ്പില്‍, മുസ്തഫ കുന്നുംപുറം, വേണു അന്തിക്കാട് (വൈസ്‌ചെയര്‍മാന്മാര്‍), മന്‍സൂര്‍ വയനാട്, ഉണ്ണി തെക്കേടത്ത് (ജോയിന്റ് സെക്രട്ടറിമാര്‍), സലിം കരുവാരകുണ്ട് (ഖജാന്‍ജി) എന്നിവരേയും ഉപദേശക സമിതി അംഗങ്ങളായി അബ്ദുള്‍ മജീദ് നഹ, സിഎം അഹമ്മദ്, കബീര്‍ കൊണ്ടോട്ടി, ഹസന്‍ യമഹ എന്നിവരേയും തെരഞ്ഞെടുത്തു. ഭാരവാഹികള്‍ക്കൊപ്പം ജിദ്ദയിലെ പ്രമുഖര്‍ ഉള്‍പ്പെടുന്ന മുപ്പത്തിമൂന്ന് അംഗനിര്‍വാഹകസമിതിയും തിരഞ്ഞെടുക്കപ്പെട്ടു.

അബ്ദുല്‍അസീസ് പട്ടാമ്പി അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ കണ്‍വീനര്‍ ഷാനി നേടുവാന്‍ചേരി സ്വാഗതംപറഞ്ഞു. ചടങ്ങില്‍ ജിദ്ദയിലെ കലാസാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന ഉമ്മര്‍ അഞ്ചച്ചവിടിയുടെ നിര്യാണത്തില്‍ അനുശോചിച്ചു. മജീദ് നഹ അനുശോചനപ്രമേയം അവതരിപ്പിച്ചു. സി.എം. അഹമ്മദ്, ഉമ്മര്‍ അഞ്ചച്ചവടിയെ അനുസ്മരിച്ചു സംസാരിച്ചു.

റിപ്പോര്‍ട്ട്: കെ.ടി. മുസ്തഫ പെരുവള്ളൂര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക