Image

വിമാനത്തില്‍ കുട്ടികള്‍ അടുത്തില്ലാത്ത സീറ്റ് നോക്കി ബുക്ക് ചെയ്യാന്‍ സൗകര്യം

Published on 09 October, 2019
വിമാനത്തില്‍ കുട്ടികള്‍ അടുത്തില്ലാത്ത സീറ്റ് നോക്കി ബുക്ക് ചെയ്യാന്‍ സൗകര്യം
ബര്‍ലിന്‍: ചെറിയ കുട്ടികളുടെ കരച്ചില്‍ ശല്യമായി കരുതാന്‍ പാടില്ലെന്നാണ് പറയാറ്. എന്നാല്‍, മണിക്കൂറുകള്‍ നീളുന്ന വിമാനയാത്രയില്‍ മറ്റുള്ളവരുടെ കുട്ടികള്‍ അടുത്തിരുന്ന് കരയുന്നത് പലര്‍ക്കും ബുദ്ധിമുട്ടാകുന്നു എന്നതാണ് യാഥാര്‍ഥ്യം.

ഈ ’പ്രശ്‌നം’ പരിഹരിക്കാന്‍ ജപ്പാന്‍ എയര്‍ലൈന്‍സ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നു. സീറ്റ് ബുക്ക് ചെയ്യുന്‌പോള്‍ തന്നെ, കുട്ടികളുള്ള കുടുംബങ്ങള്‍ ബുക്ക് ചെയ്തിരിക്കുന്ന സീറ്റുകള്‍ തിരിച്ചറിയാനുള്ള ഇന്‍ഡിക്കേഷന്‍ നല്‍കുന്നതാണിത്. ഇതു നോക്കി, പരമാവധി അകലത്തിലുള്ള സീറ്റ് ബുക്ക് ചെയ്യാന്‍ മറ്റുള്ളവര്‍ക്ക് അവസരം ലഭിക്കും.

സെലക്റ്റ് ചെയ്തു കഴിഞ്ഞ സീറ്റില്‍ ചെറിയ കുട്ടികളുണ്ടെങ്കില്‍ ചൈല്‍ഡ് സിംബല്‍ കാണിക്കും. എട്ടു ദിവസം മുതല്‍ രണ്ടു വയസു വരെ പ്രായമുള്ള കുട്ടികളുണ്ടെങ്കിലാണ് ഇതു കാണിക്കുക.ഈ സംവിധാനം യൂറോപ്യന്‍ എയര്‍ലൈന്‍സുകളും മാതൃകയാക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക