Image

ഒഎന്‍സിപി കുവൈറ്റ് ഗാന്ധിജയന്തിയും ലാല്‍ ബഹദൂര്‍ ശാസ്ത്രി ജയന്തിയും സംഘടിപ്പിച്ചു

Published on 03 October, 2019
ഒഎന്‍സിപി കുവൈറ്റ് ഗാന്ധിജയന്തിയും ലാല്‍ ബഹദൂര്‍ ശാസ്ത്രി ജയന്തിയും സംഘടിപ്പിച്ചു

കുവൈത്ത്: ഓവര്‍സീസ് എന്‍സിപി കുവൈറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ നൂറ്റി അമ്പതാം ജയന്തിയും ഇന്ത്യയിലെ രണ്ടാമത്തെ പ്രധാനമന്ത്രി ലാല്‍ ബഹദൂര്‍ ശാസ്ത്രിയുടെയുടെ നൂറ്റി പതിനഞ്ചാം ജയന്തിയും മതേതര ദിനമായി അബാസിയ ഐഎഎംഎ ഹാളില്‍ ആചരിച്ചു. പരിപാടിയില്‍ സംഘടനാംഗങ്ങളും കുട്ടികളും പങ്കെടുത്തു.

ചടങ്ങില്‍ ഒഎന്‍സിപി സെക്രട്ടറി, ജീവ്‌സ് എരിഞ്ചേരി സ്വാഗതം പറഞ്ഞു. പരിപാടികളുടെ ഉദ്്ഘാടനം ലോക കേരള സഭാംഗവും ഒഎന്‍സിപി ദേശീയ കമ്മിറ്റി പ്രസിഡന്റുമായ ബാബു ഫ്രാന്‍സിസ് നിര്‍വഹിച്ചു. മതേതര പ്രതിജ്ഞ നാഷണല്‍ എക്‌സിക്യൂട്ടീവ് സൂരജ് പോണത്ത് നിര്‍വഹിച്ചു. പരിപാടിയുടെ ഭാഗമായി നാഷണല്‍ എക്‌സിക്യൂട്ടീവ് അംഗമായ ബൈറ്റ് വര്‍ഗീസ്്് മതേതര സന്ദേശം നല്‍കി.തുടര്‍ന്നു എക്‌സിക്യൂട്ടീവ് അംഗങ്ങളായ മാക്‌സ്വെല്‍ ഡിക്രൂസ്, മാത്യുവി ജോണ്‍, അരുള്‍ രാജ്, ബിജുമോന്‍ ബാനു, ബിജു മണ്ണായത്ത് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് ദേശീയ ട്രഷറര്‍ രവീന്ദ്രന്‍ നന്ദി പറഞ്ഞു. മധുര വിതരണവും പരിപാടിയോടനുബന്ധിച്ചു സംഘടിപ്പിച്ചിരുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക