Image

നവയുഗം പ്രവാസി പുന:രധിവാസ വ്യവസായ നിക്ഷേപ സംരംഭ പദ്ധതി

Published on 03 October, 2019
നവയുഗം പ്രവാസി പുന:രധിവാസ വ്യവസായ നിക്ഷേപ സംരംഭ പദ്ധതി
ദമ്മാം/കൊല്ലം: സൗദി അറേബ്യയിലെ ദമ്മാം കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന പ്രമുഖ പ്രവാസി സംഘടനയായ   നവയുഗം സാംസ്‌ക്കാരികവേദിയുടെ ആഭിമുഖ്യത്തില്‍, പ്രവാസി പുനഃരധിവാസം ലക്ഷ്യമാക്കി രൂപീകരിയ്ക്കപ്പെട്ട കറോള അഗ്രോസ് & അലൈഡ് പ്രോഡക്ടസ്  എന്ന കമ്പനിയുടെ  കേരളത്തിലെ പദ്ധതി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഔപചാരികമായ ഉത്ഘാടനം കേരള വനംമൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജു നിര്‍വ്വഹിച്ചു.

കൊല്ലം കൊട്ടാരക്കരയ്ക്ക് അടുത്തുള്ള  അണ്ടൂര്‍ ഉമ്മന്നൂരില്‍ കമ്പനി വാങ്ങിയ സ്ഥലത്താണ് പ്രോജക്റ്റുകളുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ആദ്യപടിയായി പശു, കോഴി, ആട്, മല്‍സ്യം, തേനീച്ച എന്നിവയുടെ വളര്‍ത്തല്‍കേന്ദ്രങ്ങള്‍, ബേക്കറി ഉല്‍പ്പന്നനിര്‍മ്മാണ യൂണിറ്റ്, വെളിച്ചെണ്ണ, ചകിരി നിര്‍മ്മാണ യൂണിറ്റുകള്‍ എന്നിവയാണ് കമ്പനി ആരംഭിയ്ക്കുന്ന പ്രോജക്റ്റുകള്‍.

നാടിന് ഉപകാരപ്രദമാകുന്നതും, കുറെ പ്രവാസികള്‍ക്ക് ജീവിത മാര്‍ഗ്ഗമാകുന്നതുമായ ബിസ്‌നസ്സ് സംരംഭങ്ങള്‍  വിജയകരമായി നടപ്പാക്കുക എന്ന ലക്ഷ്യത്തോടെ, വിദേശത്തുള്ള പ്രവാസികളുടെയും, നാട്ടിലുമുള്ള മുന്‍പ്രവാസികളുടെയും നിക്ഷേപങ്ങള്‍ ഷെയര്‍ ആയി സ്വീകരിച്ചാണ് കറോള കമ്പനി രൂപീകരിയ്ക്കപ്പെട്ടത്. 2020 മാര്‍ച്ചില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കി, പ്രോജക്റ്റുകള്‍ പ്രവര്‍ത്തനം ആരംഭിയ്ക്കാനാണ് കമ്പനിയുടെ തീരുമാനം.
 
പദ്ധതിപ്രദേശത്ത് നടന്ന പ്രൗഢഗംഭീരമായ ഉത്ഘാടനചടങ്ങിന്, കൊട്ടാരക്കര എം.എല്‍.എ ശ്രീമതി ആയിഷ പോറ്റി, അധ്യക്ഷത വഹിച്ചു. നവയുഗം ജനറല്‍ സെക്രട്ടറി എം. എ.വാഹിദ് കാര്യറ സ്വാഗതം പറഞ്ഞു. മന്ത്രി കെ.രാജു നിലവിളക്ക് കൊളുത്തി ചടങ്ങ് ഉത്ഘാടനം ചെയ്തു. നിര്‍മ്മാണപ്രവര്‍ത്തനങ്ങളുടെ തറക്കല്ല് ഇടുന്ന ചടങ്ങും, പ്രോജക്ട് ശിലാഫലകത്തിന്റെ അനാശ്ചാദനവും അദ്ദേഹം നിര്‍വഹിച്ചു.

കൊല്ല ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ്  അഡ്വ:എസ്. വേണുഗോപാല്‍ പദ്ധതിയുടെ രൂപരേഖ അനാശ്ചാദനം നിര്‍വ്വഹിച്ചു. നോര്‍ക്ക റൂട്‌സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ കെ. വരദരാജന്‍, കറോള  കമ്പനിയ്ക്ക്  നോര്‍ക്കയുടെ അംഗീകാരത്തിന്റെ സര്‍ട്ടിഫിക്കറ്റ് കൈമാറി.

കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പര്‍ സരോജനി ബാബു, വെട്ടിക്കവല  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  ചന്ദ്രകുമാരി, വൈസ്പ്രസിഡന്റ് പി.കെ.ജോണ്‍സണ്‍, ഉമ്മന്നൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പൊലിക്കോട് മാധവന്‍, വൈസ് പ്രസിഡന്റ് മഞ്ചു മോഹന്‍,  ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബി.വി.രാമാമണിയമ്മ, സെബിന്‍ ആനപ്പാറ, ഉഷാകുമാരി, യു.ഡി.എഫ് കൊട്ടാരക്കര മണ്ഡലം ചെയര്‍മാന്‍ ബേബി പടിഞ്ഞാറ്റിന്‍കര, സി.പി.ഐ കൊട്ടാരക്കര മണ്ഡലം സെക്രട്ടറി എസ്. ഷാജി, സി.പി.ഐ (എം) ഉമ്മന്നൂര്‍ എല്‍.സി സെക്രെട്ടറി കെ. പ്രഭാത്കുമാര്‍, ബി.ജെ.പി ഉമ്മന്നൂര്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് രവി, സി.പി.ഐ ഉമ്മന്നൂര്‍ എല്‍.സി സെക്രട്ടറി  പ്രകാശ് ലക്ഷ്മണ്‍, കൃഷി ഓഫിസര്‍മാരായ അണ്ടൂര്‍ രാധാകൃഷ്ണന്‍, നാസിയ ഷെരീഫ്, ഡയറി എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി.ആര്‍.മീര, വെറ്റിനറി ഓഫീസര്‍ ഡോ: ലീനമോള്‍ കെ.കെ , പ്രോജക്റ്റ് മാനേജര്‍ ഹാഷിം അയിലറ, പ്രവാസി ഫെഡറേഷന്‍ സംസ്ഥാന നേതാക്കളായ സുലൈമാന്‍ നിലമേല്‍, ഹനീഫ, വെളിയം മോഹനന്‍, നവയുഗം കേന്ദ്രനേതാക്കളായ ദാസന്‍ രാഘവന്‍, ഉണ്ണി മാധവം, നവയുഗം കേരള ഘടകം പ്രസിഡന്റ് നിസ്സാര്‍ കര്‍ത്തുങ്കല്‍, സെക്രട്ടറി കെ.ആര്‍.അജിത്ത് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

ചടങ്ങിന് നവയുഗം മുന്‍ സഹഭാരവാഹിയും, കറോള കമ്പനി പ്രൊമോട്ടറുമായ ഹുസ്സൈന്‍ കുന്നിക്കോട് നന്ദി പ്രകാശിപ്പിച്ചു.

നവയുഗം പ്രവാസി പുന:രധിവാസ വ്യവസായ നിക്ഷേപ സംരംഭ പദ്ധതിനവയുഗം പ്രവാസി പുന:രധിവാസ വ്യവസായ നിക്ഷേപ സംരംഭ പദ്ധതിനവയുഗം പ്രവാസി പുന:രധിവാസ വ്യവസായ നിക്ഷേപ സംരംഭ പദ്ധതിനവയുഗം പ്രവാസി പുന:രധിവാസ വ്യവസായ നിക്ഷേപ സംരംഭ പദ്ധതിനവയുഗം പ്രവാസി പുന:രധിവാസ വ്യവസായ നിക്ഷേപ സംരംഭ പദ്ധതിനവയുഗം പ്രവാസി പുന:രധിവാസ വ്യവസായ നിക്ഷേപ സംരംഭ പദ്ധതി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക