Image

കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈന്‍ പൊന്നോണം 2019 ശ്രെദ്ധേയമായി

Published on 28 September, 2019
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈന്‍ പൊന്നോണം 2019 ശ്രെദ്ധേയമായി
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈന്‍ `പൊന്നോണം 2019` എന്ന പേരില്‍ സല്‍മാബാദ്‌ അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്ററില്‍ വച്ച്‌ സംഘടിപ്പിച്ച ഓണാഘോഷം ബഹ്‌റൈനിലെ കൊല്ലം നിവാസികളുടെ വന്‍ പങ്കാളിത്തത്തോടെ ശ്രെദ്ധേയമായി. 

കെ.പി.സി കണ്‍വീനര്‍  നിസാര്‍ കൊല്ലം അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി ജഗത്‌ കൃഷ്‌ണകുമാര്‍ സ്വാഗതവും അസ്സി. സെക്രെട്ടറി കിഷോര്‍ കുമാര്‍ നന്ദിയും അറിയിച്ചു. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍  പ്രിന്‍സ്‌ നടരാജന്‍ മുഖ്യാഥിതിയായി പങ്കെടുക്കുകയും, ഐമാക്‌ ചെയര്‍മാന്‍ ഫ്രാന്‍സിസ്‌ കൈതാരത്ത്‌ ഓണ സന്ദേശം നല്‍കുകയും ചെയ്‌തു. 

ലോക കേരളസഭ അംഗം ശ്രീ. ബിജു മലയില്‍, അല്‍ ഹിലാല്‍ അഡ്‌മിനിസ്‌ട്രേറ്റര്‍ അസീം സേട്ട്‌, ബഹ്‌റൈനിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരായ കെ.ടി. സലിം,  ഫൈസല്‍ എഫ്‌.എം.  ചന്ദ്രന്‍ തിക്കോടി,  സുനില്‍ ബാബു,  ഷിബു പത്തനംത്തിട്ട, ഷംസ്‌ കൊച്ചിന്‍,  സിബിന്‍ സലീം, സുനില്‍ ശശിധരന്‍ , . ജ്യോതിഷ്‌ പണിക്കര്‍, എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കെ.പി.സി ജോ. കണ്‍വീനര്‍ വിനു ക്രിസ്റ്റിയും, ഗീതുമോള്‍ തോമസും നിയന്ത്രിച്ച പരിപാടികളില്‍ അംഗങ്ങളുടെയും, കുട്ടികളുടെയും നേതൃത്വത്തില്‍ അരങ്ങേറിയ കലാ പരിപാടികളും, വിവിധ തരം ഓണക്കളികളും കൂടാതെ സ്‌ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കും പ്രത്യേകം വടം വലിയും സംഘടിപ്പിച്ചിരുന്നു. 

 ബിനു കലാഭവന്‍, സയന, ആദ്യ, ദില്‍ഷാദ്‌, ജലജന്‍, ഷിബു പരവൂര്‍, അനില്‍, നൗഷാദ്‌, രാജേഷ്‌, അജിന്‍ എന്നിവര്‍ മനോഹരമായ ഗാനങ്ങള്‍ കൊണ്ട്‌ സദസിനെ സമ്പുഷ്ടമാക്കി. കോമഡി ഉത്സവം ഫെയിം രാജേഷ്‌ അവതരിപ്പിച്ച മിമിക്‌സ്‌ പരേഡും, തോമസ്‌ അവതരിപ്പിച്ച കവിതയും ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. 

 ഉച്ചയ്‌ക്ക്‌ വിഭവ സമൃദ്ധമായ ഓണസദ്യയും കൂടാതെ അംഗങ്ങള്‍ക്കായി അല്‍ ഹിലാല്‍ മെഡിക്കല്‍ സെന്റര്‍ പ്രത്യേക മെഡിക്കല്‍ ചെക്കപ്പും ഒരുക്കിയിരുന്നു. 

 കെ.പി.സി ഓണാഘോഷ കമ്മറ്റി അംഗങ്ങളായ രാജ്‌ കൃഷ്‌ണന്‍, സന്തോഷ്‌ കുമാര്‍, സജികുമാര്‍ എല്‍.എ, നാരായണന്‍, ഹരി കുമാര്‍ , റോജി ജോണ്‍, ബിനു വര്‍ഗീസ്‌, ഡ്യുബെക്ക്‌, അനോജ്‌ കെ. ആര്‍ , അജിത്‌ ബാബു , സജികുമാര്‍, മനോജ്‌ ജമാല്‍, അനൂപ്‌, നവാസ്‌, കുഞ്ഞു മുഹമ്മദ്‌, ജിതിന്‍, രെഞ്ചു, ജ്യോതിഷ്‌, ശ്രീജ ശ്രീധരന്‍, മിനി മാത്യു എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി. 
കൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈന്‍ പൊന്നോണം 2019 ശ്രെദ്ധേയമായികൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈന്‍ പൊന്നോണം 2019 ശ്രെദ്ധേയമായികൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈന്‍ പൊന്നോണം 2019 ശ്രെദ്ധേയമായികൊല്ലം പ്രവാസി കമ്മ്യൂണിറ്റി ബഹ്‌റൈന്‍ പൊന്നോണം 2019 ശ്രെദ്ധേയമായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക