Image

ആധാര്‍ കാര്‍ഡ് നിബന്ധനയിലെ പുതിയ മാറ്റം ഫോമാ സ്വാഗതം ചെയ്തു

ബിന്ദു ടിജി, ഫോമാ ന്യൂസ് ടീം Published on 27 September, 2019
ആധാര്‍ കാര്‍ഡ്  നിബന്ധനയിലെ പുതിയ മാറ്റം ഫോമാ സ്വാഗതം ചെയ്തു
ഡാളസ്: വിദേശത്ത് താമസിക്കുന്ന ഇന്ത്യന്‍ പ്രവാസികള്‍ക്ക്  ഇനി ഇന്ത്യയില്‍ എത്തിയ ഉടനെ തന്നെ ആധാര്‍ കാര്‍ഡിന് അപേക്ഷിക്കാം.  ആധാറിന് അപേക്ഷിക്കാന്‍ നാട്ടിലെത്തി  180  ദിവസം കാത്തിരിക്കണമെന്നായിരുന്നു നിലവിലുള്ള നിയമം. നിലവിലെ നിയമപ്രകാരം റെസിഡന്‍സി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണമായിരുന്നു.  ഇതു നീക്കം ചെയ്യുമെന്ന്  ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബഡ്ജറ്റ് പ്രസംഗത്തില്‍ അറിയിച്ചതിനെ തുടര്‍ന്നാണ്  യു. ഐഡി. എ. ഐ ഇത് നടപ്പിലാക്കിയത്.   ഓണ്‍ലൈനായും ആധാര്‍ കാര്‍ഡിനു ഇനിമുതല്‍  അപേക്ഷിക്കാവുന്നതാണ്. ഇനി മുതല്‍ വിദേശത്തുള്ള ഇന്ത്യക്കാര്‍, നാട്ടിലെത്തിയ ഉടന്‍ തന്നെ ആധാര്‍ കാര്‍ഡിന്    അപേക്ഷിക്കുവാനും, അതിന്മേലുള്ള പ്രാരംഭ നടപടികള്‍  സ്വീകരിക്കുവാനുള്ള പ്രവര്‍ത്തനങ്ങള്‍  ആരംഭിച്ചുവെന്ന്  യൂണിക്  ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎ ഐ ) അറിയിച്ചു. ആധാര്‍ കാര്‍ഡ് തുടങ്ങിയ സമയം മുതല്‍, പ്രവാസികള്‍ അനുഭവിച്ചു വരുന്ന വലിയ ഒരു ബുദ്ധിമുട്ടിന്  ഇതോടെ  ശ്വാശ്വത പരിഹാരമായി.

ടെലിഫോണ്‍ കണക്ഷന്‍, പാചക ഗ്യാസ് കണക്ഷന്‍  മുതല്‍ പലതരം  നികുതികള്‍  അടക്കുന്നത് വരെയുള്ള നിരവധി അടിസ്ഥാന കാര്യങ്ങള്‍ക്ക്   അത്യാവശ്യമാണ് ആധാര്‍ കാര്‍ഡ്.  എത്രയും വേഗത്തില്‍  ഇത് ലഭ്യമാക്കാനുള്ള തീരുമാനം പ്രവാസികള്‍ക്ക് ഏറെ ആശ്വാസം പകരുന്നു. പ്രവാസികളുടെ അടിസ്ഥാന ആവശ്യങ്ങളില്‍ ഒന്നായ ഇക്കാര്യം വളരെ നാളുകളായി ഫോമാ സര്‍ക്കാരുകളോട്  ഉന്നയിചിച്ചിരുന്നു. കാത്തിരിപ്പ് കാലാവധി മൂലം ഇതുവരെ  അനുഭവിച്ചിരുന്ന  ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം നല്‍കിയ  സര്‍ക്കാരിന്റെ ഈ പുതിയ തീരുമാനത്തെ ഫോമാ സഹര്‍ഷം  സ്വാഗതം ചെയ്യുന്നതായി  പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,  സെക്രെട്ടറി ജോസ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി സാജു ജോസഫ്,  ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍ എന്നിവര്‍ അറിയിച്ചു.

ആധാര്‍ കാര്‍ഡ്  നിബന്ധനയിലെ പുതിയ മാറ്റം ഫോമാ സ്വാഗതം ചെയ്തു
Join WhatsApp News
josecheripuram 2019-09-28 09:27:17
Some how the government realized that "Pravasi" is also their citizens,In future when they make rules consider there are lots of people out side India who works to support Indian Economy.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക