Image

സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക്‌ കൃതികള്‍ ക്ഷണിക്കുന്നു

Published on 20 September, 2019
സാഹിത്യ പുരസ്‌കാരങ്ങള്‍ക്ക്‌ കൃതികള്‍ ക്ഷണിക്കുന്നു
സ്‌കോട്ട്‌ലന്റ : ജീവകാരുണ്യ രംഗത്തും മലയാള ഭാഷയുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന ലണ്ടന്‍ മലയാളി കൗണ്‍സില്‍ കേരളത്തിലും വിദേശത്തുമുള്ള സാഹിത്യ പ്രതിഭകള്‍ക്കായി സാഹിത്യ മത്സരങ്ങള്‍ ഏര്‍പ്പെടുത്തുന്നു.

2017 ല്‍ നാല്‌പത്തിയഞ്ചു്‌ വര്‍ഷങ്ങള്‍ ജീവകാരുണ്യ, അദ്ധ്യാപക രംഗത്ത്‌ സേവനം ചെയ്‌ത ജീ. സാമിന്‌ മാവലിക്കര എം.എല്‍.എ . ആര്‍. രാജേഷാണ്‌ പുരസ്‌കാരം നല്‍കിയത്‌.

 അഭിപ്രായ സര്‍വേയിലൂടെയാണ്‌ അദ്ദേഹത്ത കണ്ടെത്തിയത്‌. 2014 ല്‍ സ്വിസ്സ്‌ സര്‍ലണ്ടിലെ കവി ബേബി കാക്കശേരിയുടെ `ഹംസഗാനം` എന്ന കവിത സമാഹാരത്തിന്‌ പത്തനംതിട്ട പ്രസ്സ്‌ ക്ലബ്ബില്‍ വെച്ച്‌ എം.എല്‍.എ. .ശിവദാസന്‍ നായര്‍ പുരസ്‌കാരം നല്‍കി. 

നിഷ്‌കര്‍ഷമായ പരിശോധനയിലൂടെ സാഹിത്യ രംഗത്തെ പ്രമുഖരായ മൂന്നംഗ കമ്മിറ്റിയാണ്‌ അവാര്‍ഡ്‌ നേതാവിനെ പ്രഖ്യാപിച്ചത്‌. മുന്‍കാലങ്ങളിലും കേരളത്തിലും വിദേശത്തുമുള്ള സാഹിത്യ -സാംസകാരിക പ്രമുഖരെ എല്‍.എം.സി. ആദരിച്ചിട്ടുണ്ട്‌. 

2016 മുതല്‍ പ്രസിദ്ധികരിച്ച നോവല്‍, കഥ, യാത്രാവിവരണ ഗ്രന്ഥങ്ങള്‍ക്കാണ്‌.ക്യാഷ്‌ അവാര്‍ഡും, പ്രശസ്‌തി പത്രവും, ഫലകവു0 നല്‍കുക. പുസ്‌തകങ്ങള്‍ ഒക്‌ടോബര്‍ 31 നകം SUNNY PATHANAMTHITTA, 9 LAUREL COURT, CAMBUSLANG, G 72 7 BD, GLASGOW, UK. (email -sunnypta @yahoo.com) അയക്കണം.

സണ്ണി പത്തനംതിട്ട
പ്രസിഡന്റ്‌,
ലണ്ടന്‍ മലയാളി കൗണ്‍സില്‍

ഫോണ്‍ - 0044 -7951585396 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക