Image

മസ്‌ക്കറ്റില്‍ കേരള വിഭാഗം ഓണം-ഈദ്‌ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു

ബിജു വെണ്ണിക്കുളം Published on 20 September, 2019
 മസ്‌ക്കറ്റില്‍ കേരള വിഭാഗം ഓണം-ഈദ്‌ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
മസ്‌കറ്റ്‌ - ഇന്ത്യന്‍ സോഷ്യല്‍ ക്ലബ്‌ കേരള വിഭാഗം, ഈ വര്‍ഷത്തെ ഓണം-ഈദ്‌ ആഘോഷങ്ങളുടെ ഭാഗമായുള്ള ഓണസദ്യയും, കലാപരിപാടികളും, സെപ്‌റ്റംമ്പര്‍ 13 ന്‌ അല്‍ഫലാജ്‌ ഹോട്ടലില്‍ സംഘടിപ്പിച്ചു.

 നാട്ടില്‍ നിന്നെത്തിയ പാചക വിദഗ്‌ദ്ധന്‍ ദേവന്‍ നമ്പൂതിരിയുടെ നേതൃത്വത്തില്‍ ഇത്തവണ ഒരുക്കിയ ഓണസദ്യയില്‍ 2500 ലേറെ ആളുകള്‍ പങ്കെടുത്തു .

ഇന്ത്യന്‍ അംബാസിഡര്‍ മുനുമഹാവര്‍ മുഖ്യ അതിഥിയായിരുന്നു. കേരള വിഭാഗം ഓണാഘോഷ പരിപാടിയില്‍ പങ്കുചേരുന്നതില്‍ അതിയായ സന്തോഷം പങ്കുവെച്ച അദ്ദേഹം, ഓണം ഈദ്‌ പരിപാടി ഒന്നിച്ചാഘോഷിക്കുന്നതിലൂടെ മതസൗഹാര്‍ദത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശം ആണ്‌ മലയാളികള്‍ സമൂഹത്തിനു നല്‍കുന്നതെന്നും അംബാസിഡര്‍ കൂട്ടിചേര്‍ത്തു.

വൈകിട്ട്‌ 6 മണിക്ക്‌ പഞ്ചവാദ്യത്തോടെ ആരംഭിച്ച കലാസന്ധ്യ എംബസി കൗണ്‍സിലര്‍   പി കെ പ്രകാശ്‌ ഭദ്രദീപം കൊളുത്തി ഉദ്‌ഘാടനം ചെയ്‌തു. പ്രശസ്‌ത പിന്നണി ഗായകന്‍ കല്ലറ ഗോപനും മകള്‍ നാരായണി ഗോപനും ചേര്‍ന്നൊരുക്കിയ ഗാനമേള അവിസ്‌മരണീയ അനുഭവമായി.

 തുടര്‍ന്ന്‌ കേരള വിഭാഗം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ അരങ്ങേറിയ `മനസ്സി നുള്ളിലോരോണം ` എന്ന ദൃശ്യവിരുന്നു സദസ്സിനു വേറിട്ടൊരു അനുഭവമായി. April  2019 നു കേരള വിഭാഗം സംഘടിപ്പിച്ച യുവജനോത്സവ വിജയികള്‍ക്കുള്ള സമ്മാനദാനവും ഈ പരിപാടിയില്‍ വച്ചു നല്‍കുകയുണ്ടായി.



 മസ്‌ക്കറ്റില്‍ കേരള വിഭാഗം ഓണം-ഈദ്‌ ആഘോഷങ്ങള്‍ സംഘടിപ്പിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക