മസ്ക്കത്ത് - ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഒമാന്‍ കേരള വിഭാഗംഒമാന് ബ്ലഡ് ബാങ്കുമായി സഹകരിച്ചു കൊണ്ട് രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
സെപ്റ്റംബര്‍ 20 വെള്ളിയാഴ്ച രാവിലെ 8 മണി മുതല്‍ ഉച്ചക്ക് 2 മണി വരെ ദാര്‍സൈറ്റിലുള്ള സോഷ്യല്‍ ക്ലബ് ഹാളില്‍ ക്യാമ്പ് നടക്കും
കേരള വിഭാഗത്തിന്റെ രൂപീകരണം മുതല്‍ ഒമാന്റെ വിവിധ സ്ഥലങ്ങളിലായി ഇത്തരം ക്യാമ്പുകള്‍ തുടര്‍ച്ചയായി സംഘടിപ്പിച്ചു വരുന്നതായി ഭാരവാഹികള്‍ അറിയിച്ചു.
ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്കായി വാഹന സൗകര്യവും ഏര്‍പെടുത്തിയിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പര്‍ 93207220, 99886914