Image

ഫോക്ക് ഓണം ഈദ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി

Published on 16 September, 2019
ഫോക്ക് ഓണം  ഈദ് ആഘോഷ പരിപാടികള്‍ക്ക് തുടക്കമായി


കുവൈത്ത്: കുവൈത്തിലെ കണ്ണൂരുകാരുടെ കൂട്ടായ്മയായ ഫ്രണ്ട്‌സ് ഓഫ് കണ്ണൂര്‍ കുവൈറ്റ് എക്‌സ്പാറ്റ്്‌സ് അസോസിയേഷന്‍ (ഫോക്ക്) ന്റെ ഈ വര്‍ഷത്തെ ഓണം ഈദ് ആഘോഷങ്ങള്‍ക്കു തുടക്കം കുറിച്ചു. ആദ്യ പരിപാടിയായി ഫോക്ക് സെന്‍ട്രല്‍ സോണ്‍ നേതൃത്വത്തില്‍ ഈദ് ഓണം സല്ലാപം 2019 സംഘടിപ്പിച്ചു.

സെപ്റ്റംബര്‍ 13 ന് റിഗയ് അറബിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ സെന്‍ട്രല്‍ സോണലിലെ ഫര്‍വാനിയ, ഫര്‍വാനിയനോര്‍ത്ത്, സാല്‍മിയ, സാല്‍മിയ ഈസ്റ്റ് എന്നീ നാലു യൂണിറ്റുകളില്‍ നിന്നുമായി 300ല്‍ അധികം മെമ്പര്‍മാര്‍ പങ്കെടുത്തു. സെന്‍ട്രല്‍ സോണ്‍ ചുമതലയുള്ള ഫോക്ക് വൈസ് പ്രസിഡന്റ് സുമേഷ് .കെയുടെ അധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ ഫോക്ക് പ്രസിഡന്റ് ഓമനക്കുട്ടന്‍ ഉദ്്ഘാടന കര്‍മം നിര്‍വഹിച്ചു. ഫോക്ക് വനിതാ വേദി വൈസ് ചെയര്‍പേഴ്‌സണ്‍ ശരണ്യ പ്രിയേഷ് സ്വാഗതം ആശംസിച്ച ചടങ്ങിന് സാല്‍മിയ യൂണിറ്റ് കണ്‍വീനറും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ വിജയേഷ് കെ.വി. നന്ദി രേഖപ്പെടുത്തി. ഫോക്ക് ജനറല്‍ സെക്രട്ടറി സേവ്യര്‍ ആന്റണി, ട്രഷറര്‍ വിനോജ് കുമാര്‍, വനിതാ വേദി ട്രഷറര്‍ ഷംന വിനോജ്, ഫോക്ക് ഉപദേശക സമിതി അംഗം പ്രവീണ്‍ അടുത്തില, അനില്‍ കേളോത്ത്, പ്രശാന്ത് എന്നിവരും വിവിധ യൂണിറ്റ് ഭാരവാഹികളും ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ഫോക്ക് രക്ഷാധികാരി ജി.വി. മോഹന്‍, വനിതാ വേദി ജനറല്‍ കണ്‍വീനര്‍ സജിജ മഹേഷ്, ഫര്‍വാനിയ യൂണിറ്റ് കണ്‍വീനര്‍ പ്രമോദ് വി.വി, സെക്രട്ടറി രാജേഷ് ടി.എ, ഫര്‍വാനിയ നോര്‍ത്ത് യൂണിറ്റ് കണ്‍വീനര്‍ സുധീര്‍ മൊട്ടമ്മല്‍, സെക്രട്ടറി സൂരജ് പി.എം, സാല്‍മിയ യൂണിറ്റ് സെക്രട്ടറി നിഖില്‍ ഇ.ഒ, സാല്‍മിയ ഈസ്റ്റ് യൂണിറ്റ് കണ്‍വീനര്‍ നികേഷ്, സെക്രട്ടറി സൂരജ് കെ വി എന്നിവരും സന്നിഹിതരായിരുന്നു.

ഓണ പൂക്കളവും മാവേലി എഴുന്നള്ളത്തും ഫോക്ക് കുടുംബാംഗങ്ങളുടെ വിവിധ നിറപ്പകിട്ടാര്‍ന്ന കലാപരിപാടികളും രുചികരമായ ഓണസദ്യയും പരിപാടിക്ക് മാറ്റു കൂട്ടി. തുടര്‍ന്ന് ഫോക്ക് ഫഹാഹീല്‍ സോണ്‍ ഓണാഘോഷം സെപ്റ്റംബര്‍ 20ന് അല്‍ നജാത് സ്‌കൂള്‍ മംഗഫില്‍ വച്ചും , അബ്ബാസിയ സോണല്‍ ഓണാഘോഷം സെപ്റ്റംബര്‍ 27ന് ഓക്‌സ്‌ഫോര്‍ഡ് പാകിസ്ഥാനി ഇംഗ്ലീഷ് സ്‌കൂള്‍ അബാസിയയില്‍ വച്ചും സംഘടിപ്പിക്കുന്നു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക