Image

കുവൈറ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഇടവകദിനം ആഘോഷിച്ചു

Published on 14 September, 2019
കുവൈറ്റ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഇടവകദിനം ആഘോഷിച്ചു


കുവൈത്ത് സിറ്റി : സെന്റ് തോമസ് ഇവാഞ്ചലിക്കല്‍ ചര്‍ച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ 54ാം വാര്‍ഷികം സെപ്റ്റംബര്‍ 13 ന് എന്‍ഇസികെ യിലെ സൗത്ത് ടെന്റില്‍ ആഘോഷിച്ചു .

വികാരി റവ. ജോണ്‍ മാത്യു അധ്യക്ഷ്യത വഹിച്ചു. ഇടവക യൂത്ത് യൂണിയന്‍ സെക്രട്ടറി റിനില്‍ ടി . മാത്യുവിന്റെ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ ജോയിന്റ് സെക്രട്ടറി റോയ് ഉമ്മന്‍ സ്വാഗതം ആശംസിച്ചു. ഇടവക ദിന സ്‌തോത്ര ആരാധനക്ക് റവ. ജോണ്‍ മാത്യു നേതൃത്വം നല്‍കി. പ്രതിനിധി സഭ അംഗം ജോര്‍ജ് വര്‍ഗീസ് ഇടവക ചരിത്രം അവതരിപ്പിച്ചു .
വൈസ് പ്രസിഡന്റ് എ. ജി ചെറിയാന്‍ സഭ പ്രെസിഡിങ് ബിഷപ് മോസ്റ്റ് . റവ .തോമസ് എബ്രഹാം , സഭ പ്രതിനിധി സഭ അധ്യക്ഷന്‍ ബിഷപ്പ് റവ .എബ്രഹാം ചാക്കോ എന്നിവരുടെ ആശംസകള്‍ സമ്മേളനത്തില്‍ വായിച്ചു .

ജീസ് ജോര്‍ജ് ചെറിയാന്‍ മധ്യസ്ഥ പ്രാര്‍ത്ഥനയ്ക്ക് നേത്രത്വം നല്‍കി . ഇടവക സേവിനി സമാജം സെക്രട്ടറി ജയ്‌മോള്‍ റോയിയുടെ പ്രാര്‍ഥനക്കു ശേഷം വികാരി റവ. ജോണ്‍
മാത്യു സന്ദേശം നല്‍കി . സണ്‍ഡേ സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍ എബ്രഹാം മാത്യു സമാപന പ്രാര്‍ഥനയും ഇടവക ട്രഷറര്‍ ബിജു സാമുവേല്‍ നന്ദിയും പറഞ്ഞു.

സിജു അബ്രഹാമിന്റെ നേതൃത്വത്തില്‍ ഇടവക ഗായക സംഘം ഗാനങ്ങള്‍ ആലപിച്ചു. ആഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബര്‍ 12 നു എന്‍ഇസികെയിലെ കെടിഎംസിസി ഹാളില്‍ ധ്യാനയോഗവും സംഘടിപ്പിച്ചു. അഹ്മദി സെന്റ് പോള്‍സ് സിഎസ്‌ഐ ചര്‍ച്ച് വികാരി റവ. ലെവിന്‍ കോശി സന്ദേശം നല്‍കി .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക