Image

റിയാദില്‍: യൂത്ത് ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

Published on 12 September, 2019
റിയാദില്‍: യൂത്ത് ലീഗ് നേതാക്കള്‍ക്ക് സ്വീകരണം നല്‍കി

റിയാദ്: പന്ത്രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി റിയാദിലെത്തിയ മുസ് ലീം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയിദ് മുനവറലി ശിഹാബ് തങ്ങള്‍, ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ് എന്നിവര്‍ക്ക് കെഎംസിസി സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് കെ.പി.മുഹമ്മദ് കുട്ടിയുടെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി.

യൂത്ത് ലീഗ് ആസ്ഥാന മന്ദിരത്തിന്റെ പ്രചാരണാര്‍ഥമാണ് ഇരുവരും സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്. സെപ്റ്റംബര്‍ 11 മുതല്‍ 22 വരെ ഇവര്‍ സൗദി അറേബ്യയുടെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും . രണ്ടു ദിവസം റിയാദില്‍ തങ്ങുന്ന നേതാക്കള്‍ 13.14 തീയതികളില്‍ ദമാമില്‍ സന്ദര്‍ശനം നടത്തും. 18ന് വാദിദവാസിര്‍, 19ന് ഖമീസ് മുഷൈത്ത്, 20ന് ജിസാന്‍, 21ന് മഹായില്‍ എന്നിവിടങ്ങളും സന്ദര്‍ശിക്കുമെന്ന് കെഎംസിസി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
വിവിധ പ്രദേശങ്ങളിലുള്ള കെഎംസിസി കമ്മിറ്റികളാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കുക.
റിയാദില്‍ വ്യാഴാഴ്ച നടക്കുന്ന പ്രതിനിധി സമ്മേളനത്തില്‍ ഇരുവരും അതിഥികളായി പങ്കെടുക്കും.

നാഷണല്‍ കമ്മിറ്റി വര്‍ക്കിംഗ് പ്രസിഡന്റ് അഷ് റഫ് വേങ്ങാട്ട്, ജനറല്‍ സെക്രട്ടറി ഖാദര്‍ ചെങ്കള, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സി.പി.മുസ്തഫ. മൊയ്തീന്‍ കോയ കല്ലമ്പാറ, അരിമ്പ്ര സുബൈര്‍, മാമുക്കോയ തറമ്മല്‍, മുഹമ്മദ് വേങ്ങര, അസീസ് വെങ്കിട്ട, നൗഷാദ് ചാക്കീരി, ഷൗക്കത്ത് കടമ്പോട്ട്, അഷ് റഫ് മോയന്‍, ഫര്‍സീന്‍ വേങ്ങാട്ട്, അബൂബക്കര്‍ ഷഫ്‌സീര്‍ എന്നിവര്‍ പങ്കെടുത്തു.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക