Image

കൊല്ലം പ്രവാസി കമ്യൂണിറ്റി ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു

ജഗത് കൃഷ്ണകുമാര്‍ Published on 10 September, 2019
കൊല്ലം പ്രവാസി കമ്യൂണിറ്റി ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു
കൊല്ലം പ്രവാസി കമ്യൂണിറ്റി ബഹ്‌റൈന്‍ ഈ വര്‍ഷത്തെ ഓണാഘോഷത്തിനായി 35 അംഗ  സ്വാഗത സംഘം രൂപീകരിച്ചു. സല്‍മാബാദ് അല്‍ ഹിലാല്‍  മള്‍ട്ടി സ്‌പെഷ്യല്‍റ്റി മെഡിക്കല്‍ സെന്ററില്‍  വച്ച് 27  സെപ്റ്റംബര്‍ 2019 രാവിലെ 10 മണി മുതല്‍  വൈകിട്ടു 6 മണി വരെ നീണ്ടു നില്‍ക്കുന്ന പരിപാടിയില്‍ കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കുമായി  വിവിധയിനം ഓണക്കളികള്‍,ഉച്ചയ്ക്ക് വിഭവസമൃദ്ധമായ ഓണസദ്യ , അംഗങ്ങളുടെ കലാപരിപാടികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. കൂടാതെ അംഗങ്ങള്‍ക്കായി സൗജന്യ മെഡിക്കല്‍ ചെക്കപ്പും ഒരുക്കിയിട്ടുണ്ട്. ശ്രീ, നിസാര്‍ കൊല്ലം സ്വാഗതസംഘം കണ്‍വീനര്‍ ആയി വിവിധ കമ്മറ്റികള്‍ രൂപീകരിച്ചു. ജഗത് കൃഷ്ണകുമാര്‍ (Venue) , വിനു ക്രിസ്റ്റി (Entertainment), കിഷോര്‍ കുമാര്‍ (Food), രാജ് കൃഷ്ണന്‍ (Finance), റോജി ജോണ്‍ (Registration) എന്നിവരാണ് മറ്റു കണ്‍വീനര്‍മാര്‍.

കൊല്ലം പ്രവാസി കമ്യൂണിറ്റി ഓണാഘോഷം സ്വാഗതസംഘം രൂപീകരിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക