Image

ശ്രുതിയില്ലാത്തവര്‍ക്കും സിനിമയില്‍ പാടാമെന്ന അവസ്ഥയായി: ജയചന്ദ്രന്‍

സ്വന്തം ലേഖകന്‍ Published on 26 August, 2019
ശ്രുതിയില്ലാത്തവര്‍ക്കും സിനിമയില്‍ പാടാമെന്ന അവസ്ഥയായി: ജയചന്ദ്രന്‍

ശ്രുതിയില്ലാത്തവര്‍ക്കും സിനിമയില്‍ പാടാമെന്ന അവസ്ഥയായി എന്ന് മലയാളത്തിന്റെ ഭാവ ഗായകന്‍ പി ജയചന്ദ്രന്‍. സംഗീത പ്രേമികളുടെ കേരളത്തില്‍ കൂട്ടായ്മയായ 'സിംഫണി 'യുടെ സംസ്ഥാന സംഗമം കൊച്ചി വൈറ്റ് ഫോര്‍ട്ട് ഹോട്ടലില്‍ ഉത്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകായായിരുന്നു അദ്ദേഹം.

സാങ്കേതിക വിദ്യയുടെ വരവോടു കൂടി ചലച്ചിത്രസംഗീതത്തിന്റെ ചിട്ടകളും രീതികളുമൊക്കെ ഇന്ന് മാറിയിരിക്കുന്നു. മുന്‍കാലങ്ങളില്‍ ഗാന രചയിതാവും, സംഗീത സംവിധായകനും, പാട്ടുകള്‍ പാടുന്നവരും ഒരുമിച്ചിരുന്നാണ് പാട്ടുകള്‍ ഉണ്ടാക്കിയിരുന്നത്. ഇന്ന് സാങ്കേതിക വിദ്യയുടെ ബലത്തില്‍ അതെല്ലാം മാറി .

കൊള്ളാവുന്ന ഒരു പാട്ട് സംഗീത സംവിധായകന്‍ ഉണ്ടാക്കിയാലും ഇന്ന് പല സംവിധായകര്‍ക്കും അത് ഭംഗിയായി ചിത്രീകരിക്കുവാനും അറിയില്ല. പാട്ടുകളെ നശിപ്പിക്കുന്ന പല ഘടകങ്ങളും പാട്ടു ദൃശ്യവത്ക്കരിക്കുമ്പോള്‍ കടന്നു വരുന്നു. പണ്ടുള്ള സംവിധായകര്‍ക്കൊക്കെ എവിടെയാണ് പാട്ടുകള്‍ വരേണ്ടതെന്നു കൃത്യമായ ധാരണ ഉണ്ടായിരുന്നു. ഇന്ന് അതില്ല. പാട്ടുകാരുടെ അവസ്ഥയിലും പല മാറ്റങ്ങളും ഉണ്ടായി. നന്നായി മലയാളം ഉച്ചരിക്കുവാന്‍ പോലും അറിയാത്ത പാട്ടുകാര്‍ ഇന്നുണ്ട്. പുതിയ തലമുറയില്‍ പെട്ടവരോടുപോലും ഒരു പാട്ട് പാടാന്‍ ആവശ്യപ്പെട്ടാല്‍ അപ്പോള്‍ അവരുടെ നാവിന്‍ തുമ്പില്‍ വരിക പഴയ പാട്ടുകള്‍ തന്നെയാകും.

ഗാനമേളയൊക്കെ നടക്കുമ്പോള്‍ പുതിയ പാട്ടുകള്‍ പാടട്ടെ എന്ന് ചോദിക്കുമ്പോള്‍ ഡിമാന്റ് പഴയ പാട്ടുകള്‍ക്ക് തന്നെയാണ്. താന്‍ സംഗീതം പഠിച്ചിട്ടില്ല. മൃദംഗസ്റ്റായിരുന്നു. പാട്ടിലേക്ക് വന്ന സമയം മുതല്‍ ഇന്നുവരെ രാത്രിയില്‍ മൂന്ന് മണിക്കൂറെങ്കിലും മുഹമ്മദ് റാഫിയുടെയും ലതാ മങ്കേഷ്‌ക്കറിന്റെയും പാട്ടുകള്‍ കേള്‍ക്കും. അതാണ് തന്റെ സംഗീത പഠനം.

'കാവ്യപുസ്തകമല്ലോ ജീവിതം' എന്ന തന്റെ പഴയ പാട്ട് അദ്ദേഹം ആലപിച്ചു. മകളും സംഗീത സംവിധായികയുമായ ലക്ഷ്മിയും ചടങ്ങില്‍ പങ്കെടുത്തു സംസാരിച്ചു. ലക്ഷ്മി സംഗീത സംവിധാനം ചെയ്ത ഗാനങ്ങള്‍ സിംഫണി അംഗങ്ങള്‍ക്കായി സദസില്‍ കേള്‍പ്പിക്കുകയും ചെയ്തു.

കവി പുലിയൂര്‍ ഗിരീഷ് ജയചന്ദ്രന്റെ ഗാനങ്ങളെ വിലയിരുത്തി സംസാരിച്ചു. നടിയും സിംഫണി അംഗംങ്ങളുമായ മല്ലിക സുകുമാരന്‍, ഗായിക ലതാ രാജു തുടങ്ങിയവര്‍ ആശംസകള്‍ അറിയിച്ചു. സിംഫണിയുടെ ഉപഹാരം ജയചന്ദ്രന് മാധ്യമപ്രവര്‍ത്തകന്‍ സക്കീര്‍ ഹുസൈനും, മല്ലികാ സുകുമാരനുള്ള ഉപഹാരം ജയചന്ദ്രനും സമ്മാനിച്ചു .

റഫീഖ് സക്കറിയ അധ്യക്ഷത വഹിച്ചു. അനില്‍ പെണ്ണുക്കര സ്വാഗതവും, അനില്‍ നാരായണമൂര്‍ത്തി നന്ദിയും പറഞ്ഞു. തുടര്‍ന്ന് സിംഫണി അംഗങ്ങളുടെ ഗാനമേളയില്‍ സംഗീത സംവിധായകനും ഗായകനുമായ ജെ.എം രാജു, ലത രാജു, ലേഖ ആര്‍ നായര്‍, കെ.ബി വേണു, ഡോ. ജോസ്, അഡ്വ. സതീഷ്, ലൈല രവി, ജിജി ടോം, അമ്പിളി, അനില്‍ നാരായണമൂര്‍ത്തി, സക്കിര്‍ ഹുസ്സൈന്‍, നിയ ഫര്‍ഹീന്‍, പോള്‍, ശ്രീജിത്ത്, ശ്രീരാജ് തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ചു.

ശ്രുതിയില്ലാത്തവര്‍ക്കും സിനിമയില്‍ പാടാമെന്ന അവസ്ഥയായി: ജയചന്ദ്രന്‍ശ്രുതിയില്ലാത്തവര്‍ക്കും സിനിമയില്‍ പാടാമെന്ന അവസ്ഥയായി: ജയചന്ദ്രന്‍ശ്രുതിയില്ലാത്തവര്‍ക്കും സിനിമയില്‍ പാടാമെന്ന അവസ്ഥയായി: ജയചന്ദ്രന്‍ശ്രുതിയില്ലാത്തവര്‍ക്കും സിനിമയില്‍ പാടാമെന്ന അവസ്ഥയായി: ജയചന്ദ്രന്‍ശ്രുതിയില്ലാത്തവര്‍ക്കും സിനിമയില്‍ പാടാമെന്ന അവസ്ഥയായി: ജയചന്ദ്രന്‍ശ്രുതിയില്ലാത്തവര്‍ക്കും സിനിമയില്‍ പാടാമെന്ന അവസ്ഥയായി: ജയചന്ദ്രന്‍ശ്രുതിയില്ലാത്തവര്‍ക്കും സിനിമയില്‍ പാടാമെന്ന അവസ്ഥയായി: ജയചന്ദ്രന്‍ശ്രുതിയില്ലാത്തവര്‍ക്കും സിനിമയില്‍ പാടാമെന്ന അവസ്ഥയായി: ജയചന്ദ്രന്‍ശ്രുതിയില്ലാത്തവര്‍ക്കും സിനിമയില്‍ പാടാമെന്ന അവസ്ഥയായി: ജയചന്ദ്രന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക