Image

ബിനോയ് കോടിയേരി ശബരിമല ദര്‍ശനം നടത്തി

Published on 17 August, 2019
ബിനോയ് കോടിയേരി ശബരിമല ദര്‍ശനം നടത്തി


പമ്പ: ലൈംഗിക പീഡനക്കേസില്‍ ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ട് പുറത്തു വരാനിരിക്കേ ബിനോയ് കോടിയേരി ശബരിമല ദര്‍ശനം നടത്തി.  കെട്ടുനിറച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി ദര്‍ശനത്തിനെത്തിയത്. കുട്ടികള്‍ ഉള്‍പ്പെടെ 6 അംഗ സംഘം ഉച്ചയോടെയാണ് പമ്പയില്‍ എത്തിയത്. ഗണപതികോവിലില്‍ തൊഴുതാണ് സന്നിധാനത്തേക്കു നീങ്ങിയത്

സ്വാമി അയ്യപ്പന്‍ റോഡിലൂടെയായിരുന്നു മലകയറ്റം. സന്നിധാനത്തില്‍ എത്തിയപ്പോഴേക്കും  ഉച്ചപൂജ കഴിഞ്ഞ് നട അടച്ചു. അതിനാല്‍ വൈകിട്ട് 5ന് നടതുറക്കും വരെ ദേവസ്വം ഗസ്റ്റ് ഹൗസില്‍ തങ്ങി. നടതുറന്നപ്പോള്‍ ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി കയറി സോപാനത്തില്‍ നിന്ന് അയ്യപ്പ ദര്‍ശനം നടത്തി. മാളികപ്പുറത്തും ദര്‍ശനം നടത്തിയാണു മടങ്ങിയത്.

ബിഹാര്‍ സ്വദേശിനി നല്‍കിയ ലൈംഗിക പീഡനക്കേസില്‍ ബിനോയ് കോടിയേരിയുടെ ഡിഎന്‍എ പരിശോധന റിപ്പോര്‍ട്ട് പുറത്തു വരാനിരിക്കുകയാണ്. ബെക്കുളയിലെ ജെ.ജെ ആശുപത്രിയിലെത്തിയാണ് ബിനോയ് രക്തസാംപിള്‍ നല്‍കിയത്. സാംപിള്‍ ഡിഎന്‍എ പരിശോധനയ്ക്കായി കലാനയയിലെ ഫോറന്‍സിക് ലാബിനു കൈമാറി. ഫലം മുദ്രവച്ച കവറില്‍ മുംബൈ ഹൈക്കോടതിയിലാണു സമര്‍പ്പിക്കുക.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക