Image

സാരഥി കുവൈറ്റ് ഗുരുകുലം കുട്ടികള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

Published on 17 August, 2019
സാരഥി കുവൈറ്റ് ഗുരുകുലം കുട്ടികള്‍ സ്വാതന്ത്ര്യദിനം ആഘോഷിച്ചു


കുവൈത്ത്: സാരഥി കുവൈറ്റ് ഗുരുകുലം കുട്ടികള്‍ക്കായി അബാസിയ, മംഗഫ്, സാല്‍മിയ എന്നീ മേഖലകളില്‍ സ്വാതന്ത്ര്യദിന ആഘോഷ പരിപാടികള്‍ സംഘടപ്പിച്ചു.

സാരഥി കുവെറ്റ് വൈസ് പ്രസിഡന്റ് വിനോദ് വരണപ്പള്ളി മംഗഫ് മേഖലയിലും ചീഫ് കോഓര്‍ഡിനേറ്റര്‍ മനു കെ. മോഹന്‍ സാല്‍മിയയിലും പ്രസിഡന്റ് അഖില്‍ സലിംകുമാര്‍ അബാസിയ മേഖലയിലും ദേശീയ പതാക ഉയര്‍ത്തി.

വൈസ് പ്രസിഡന്റ് വിനോദ് കുമാര്‍ വരണപ്പള്ളി, സെന്‍ട്രല്‍ ട്രഷറര്‍
സി.വി. ബിജു, ട്രസ്റ്റ് വൈസ് ചെയര്‍മാന്‍ സജീവ് നാരായണന്‍, വനിതവേദി ചെയര്‍പേഴ്‌സണ്‍ ബിന്ദു സജീവ്, സെക്രട്ടറി പ്രീതാ സതീഷ്, ട്രഷറര്‍ രമ വിദ്യാധരന്‍, എക്യൂട്ടീവ് അംഗങ്ങളായ സൈഗാള്‍ സുശീലന്‍ , അജി കുട്ടപ്പന്‍, സബീഷ്, യൂണിറ്റ് ഭാരവാഹികള്‍, ഗുരുകുലം ഭാരവാഹികളായ മഞ്ജു പ്രമോദ്, സീമ രജിത്, രമ ആര്യകുമാര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. 

തുടര്‍ന്നു വിവിധ കലാപരിപാടികളും ദേശഭക്തിഗാന ആലപാനം, ഗ്രൂപ്പ് ഡാന്‍സ്, പ്രതിജ്ഞ എന്നിവയും ആഘോഷങ്ങള്‍ക്കു മാറ്റു കൂട്ടി .

അവധിക്കാല പഠനത്തില്‍ പങ്കെടുത്ത ടീച്ചര്‍മാര്‍ക്കും കുട്ടികള്‍ക്കും ചെടികള്‍ വിതരണം ചെയ്തു. ജന്മനാട്ടില്‍ രണ്ടു വര്‍ഷമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയക്കെടുതികളും പരിസ്ഥിതി അസന്തുലിതാവസ്ഥയും കുട്ടികള്‍ക്ക് മനസിലാക്കി കൊടുക്കുന്നതു മുന്നില്‍ കണ്ടു കൊണ്ടാണ് ഇത്തരമൊരു മാതൃകാപരമായ നീക്കം സാരഥി ഗുരുകുലം ഭാരവാഹികള്‍ നടത്തിയത് .

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക