Image

പുതിയ അഭിപ്രായ സര്‍വേ ബൈഡന് ട്രമ്പിന് മേല്‍ 7% ലീഡ് പ്രവചിക്കുന്നു. (ഏബ്രഹാം തോമസ് )

ഏബ്രഹാം തോമസ് Published on 17 August, 2019
പുതിയ അഭിപ്രായ സര്‍വേ ബൈഡന് ട്രമ്പിന് മേല്‍ 7% ലീഡ് പ്രവചിക്കുന്നു. (ഏബ്രഹാം തോമസ് )
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഇപ്പോള്‍ നടത്തുകയാണെങ്കില്‍(സാധാരണ സര്‍വേകള്‍ നടത്തുന്ന പ്രയോഗം) മുന്‍ വൈസ് പ്രസിഡന്റും ഡെമോക്രാറ്റിക് പാര്‍്ട്ടിയുടെ പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശിയുമായ ജോ ബൈഡന് പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പിന് മേല്‍ 7% ലീഡ് മോര്‍ണിംഗ് കണ്‍സല്‍ട്ട്/ പൊളിറ്റികോ ഓണ്‍ലൈന്‍ പോള്‍ പ്രവചിക്കുന്നു. 1,993 രജിസ്‌ട്രേഡ് വോട്ടര്‍മാര്‍ക്കിടയില്‍ കഴിഞ്ഞ ഏഴ് ദിവസമായാണ് അഭിപ്രായ സര്‍വേ നടത്തിയത്.
ഈ സര്‍വേയ്ക്ക് 2% പ്ലസോ മൈനസോ പിഴവുണ്ടാകാമെന്ന് സംഘാടകര്‍ പറയുന്നു. ബൈഡന് 44% പിന്തുണ ലഭിച്ചപ്പോള്‍ ട്രമ്പിന് 37% പേരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്. എന്നാല്‍ 19% പേര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനം എടുത്തിട്ടില്ല എന്ന് വ്യക്തമാക്കിയത് ട്രമ്പിനും റിപ്പബ്ലിക്കനുകള്‍ക്കും ആശ്വാസം നല്‍കും.

44 വയസുവരെയുള്ളവരില്‍ പകുതിയിലും ഒരു ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞു. ഇത് ട്രമ്പിനെ പിന്തുണയ്ക്കുന്നവരെക്കാള്‍ അല്പം കൂടുതലാണ്. ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥിയുടെ പിന്തുണ പ്രായം വര്‍ധിക്കും തോറും കുറഞ്ഞു വന്നു. 55 മുതല്‍ 64 വയസുവരെ പ്രായം ഉള്ളവര്‍ ഏതാണ്ട് തുല്യമായി ഡെമോക്രാറ്റിനെയും ട്രമ്പിനെയും പിന്തുണച്ചപ്പോള്‍ 65ന് മുകളിലുള്ളവര്‍ നാമമാത്രമായെങ്കിലും ട്രമ്പിനെ കൂടുതലായി പിന്തുണച്ചു. മാര്‍ജിന്‍ ഓഫ് എറര്‍ കൂടി പരിഗണിച്ചാല്‍ 2016 ലെ ഹിലരി-ട്രമ്പ് മത്സരത്തിന്റെ പുനരാവര്‍ത്തകുറിക്കുയാണ് ഇപ്പോഴത്തെ ബൈഡന്‍- ട്രമ്പ് അഭിപ്രായ സര്‍വേകള്‍.

ബൈഡനുമായുള്ള മത്സരം ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നത് പോലെ ആയിരിക്കും എന്ന് ട്രമ്പ് പറഞ്ഞിരുന്നു. മറ്റേതൊരു ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയെയുകാള്‍ ദുര്‍ബലനാണ് ബൈഡന്‍, ബൈഡനെ നിഷ്പ്രയാസം പരാജയപ്പെടുത്താന്‍ എന്നൊരു ധ്വനി ട്രമ്പിന്റെ വാക്കുകളില്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇതുവരെയുള്ള അഭിപ്രായ സര്‍വേകളില്‍ തന്റെ ഡെമോക്രാറ്റിക് പ്രതിയോഗികളെ പിന്നിലാക്കി മുന്നേറുകയാണ് ബൈഡന്‍. ഇപ്പോള്‍ പുതിയ സര്‍വേയില്‍ ട്രമ്പിനെയും പിന്നിലാക്കിയിരിക്കുകയാണ്.

ഉദ്ദേശിക്കുന്ന 2% പിഴവ് ബൈഡന്റെ ജനപ്രിയതയില്‍ നിന്ന് കുറച്ച് ട്രമ്പിന്റെ  പിന്തുണ കൂട്ടിയാല്‍ ഇരുവരും തമ്മിലുള്ള അന്തരം 3% ആകും. 2016 ഹിലരി നാഷ്ണല്‍ വോട്ട് 2.1 പെര്‍സന്റേജ് പോയിന്റിന് ജയിച്ചുവെങ്കിലും ഇലക്ടൊറല്‍ കോളേജ് വോട്ടുകള്‍ 306 നെതിരെ 232 നേടി പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു.

സാമ്പത്തികമായി യു.എസ്. നിലനിര്‍്തതുന്ന ശക്തമായ ഭദ്രതയില്‍ ഊന്നിയാണ് ട്രമ്പ് തന്റെ പ്രഭാഷണങ്ങള്‍ നടത്തുന്നത്. ന്യൂഹാം ഷെയറിലെ റാലിയില്‍ 2020 ല്‍ വീണ്ടും ഭരണം കയ്യടക്കാമെന്ന് പ്രതീക്ഷിക്കുന്നതായി ട്രമ്പ് പറഞ്ഞു.

എന്നെ ഇഷ്ടപ്പെട്ടാലും എന്നെ വെറുത്താലും നിങ്ങള്‍ എനിക്ക് വോട്ടു ചെയ്യേണ്ടത് ആവശ്യമാണ്. ഇപ്പോള്‍ യുണൈറ്റഡ് സ്‌റ്റേറ്റ്‌സിന്റെ എക്കോണമി ലോകത്ത് മറ്റ് എവിടെത്തെയുകാള്‍ മെച്ചമാണ്. 2020 ല്‍ ഞാന്‍ പരാജയപ്പെട്ടാല്‍ അമേരിക്കക്കാരുടെ 401(കെ) റിട്ടയര്‍മെന്റ് അക്കൗണ്ടുകള്‍ കുഴലുകളില്‍ ഒഴുകും, സതേണ്‍ ന്യൂഹാം ഷെയര്‍ യൂണിവേഴ്‌സിറ്റിയില്‍ അനുയായികളെ സംബോധന ചെയ്ത് ട്രമ്പ് പറഞ്ഞു.

ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന 250 ബില്യണ്‍ ഡോളറിന്റെ ചരക്കുകള്‍ക്ക് മേല്‍ 25% തീരുവകള്‍ ട്രമ്പ് ചുമത്തി. ശേഷിച്ച 300 ബില്യണ്‍ ഡോളര്‍ ഇറക്കുമതിക്കു മേല്‍ 10% താരീഫുകള്‍ ചുമത്താന്‍ ആലോചിച്ചുവെങ്കിലും തല്‍കാലത്തേയ്ക്ക് മാറ്റിവച്ചു. യു.എസില്‍ ആരംഭിക്കാനിരിക്കുന്ന ഹോളിഡേ ഷേപ്പിംഗിനെ ഇത് പ്രതികൂലമായി ബാധിക്കും എന്ന് മനസ്സിലാക്കിയാണ് താരീഫുകള്‍ ചുമത്തുന്നത് തല്‍ക്കാലം വേണ്ടെന്ന് വച്ചത്.

ന്യൂഹാം ഷെയറിന് നാല് ഇലക്ടൊറല്‍ കോളേജ് വോട്ടുകളേ ഉള്ളൂ. ഇത് സ്വിംഗ് സ്‌റ്റേറ്റുകളായി അറിയപ്പെടുന്ന ഫ്‌ളോറിഡ, വിസ്‌കോണ്‍സില്‍, മിഷിഗണ്‍ എന്നിവയെക്കാള്‍ വളരെ കുറവാണ്. എന്നാല്‍ ആദ്യ പ്രൈമറികളില്‍ ഒന്നായതിനാല്‍ സംസ്ഥാനത്തിന്റെ പ്രാധാന്യം സ്ഥാനാര്‍്തഥികള്‍ കുറച്ച്  കാണാറില്ല.

പുതിയ അഭിപ്രായ സര്‍വേ ബൈഡന് ട്രമ്പിന് മേല്‍ 7% ലീഡ് പ്രവചിക്കുന്നു. (ഏബ്രഹാം തോമസ് )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക