ബ്രൂമാള്‍, പെന്‍സില്‍വാനിയ: ഫിലാഡല്‍ഫിയ എസ്.എന്‍.ഡി.പി ശാഖയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ജനകീയ പങ്കാളിത്തതോടെ 165-മത് ഗുരുദേവ ജയന്തിയും, ഓണവും ആഘോഷിക്കുന്നു. അമേരിക്കന്‍ മുഖ്യധാരാ രാഷ്ട്രീയത്തിലെ പ്രമുഖരും, സാമൂഹിക, സാംസ്കാരിക നേതാക്കളും പങ്കെടുക്കുന്ന ആഘോഷപരിപാടികള്‍ സെപ്റ്റംബര്‍ 14-നു ശനിയാഴ്ച വൈകുന്നേരം 4.30-നു ഫിലാഡല്‍ഫിയയ്ക്കു സമീപമുള്ള ബ്രൂമാളിലെ മാര്‍പിള്‍ പ്രിസ്ബറ്റേറിയന്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ (105 N. Sproul Rd, Broomal, PA 19008) ആരംഭിക്കും.
താലപ്പൊലികളോടുകൂടിയ ഘോഷയാത്രയോടെ തുടങ്ങുന്ന ആഘോഷങ്ങളില്‍ വിവിധ നൃത്ത പരിപാടികള്‍, ഗാനമേള, മിമിക്സ് പരേഡ് എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ജാതി-മത- രാഷ്ട്രീയ വേര്‍തിരിവുകളോ, സംഘടനാ സംവിധാനത്തിന്റെ അതിര്‍വരമ്പുകളോ ഇല്ലാതെ ഫിലഡല്‍ഫിയയിലേയും പരിസര പ്രദേശങ്ങളിലേയും മലയാളികള്‍ ആണ്ടുതോറും ആവേശത്തോടെ പങ്കെടുക്കുന്ന ഓണാഘോഷമാണ് ചതയദിനസ്മൃതിയില് എസ്.എന്‍.ഡി.പിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. കേരളത്തിന്റെ തനത് രുചികളോടുകൂടിയുള്ള വിഭവസമൃദ്ധമായ ഓണസദ്യ ഇക്കുറിയും ഉണ്ടായിരിക്കുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പി.കെ. സോമരാജന് (പ്രസിഡന്റ്) 610 638 8044, കെ.ജി. രാമന്‍കുട്ടി (വൈസ് പ്രസിഡന്റ്) 610 853 2928, സുധാകരന് ഗോപാലന് (പ്രോഗ്രാം ചെയര്മാന്) 610 789 2655, ഭുവനേന്ദ്രദാസ് മാധവന് (267 403 8566).