Image

ക്രിസ്റ്റഫര്‍ മന്നാകുളത്തില്‍, 22, അറ്റ്ലാന്റായില്‍ ബൈക്കപകടത്തില്‍ മരണമടഞ്ഞു

Published on 16 August, 2019
ക്രിസ്റ്റഫര്‍ മന്നാകുളത്തില്‍, 22, അറ്റ്ലാന്റായില്‍ ബൈക്കപകടത്തില്‍ മരണമടഞ്ഞു
അറ്റ്‌ലാന്റ: കോട്ടയം കുറുമുള്ളൂര്‍ മന്നാകുളത്തില്‍ ടോമി -ഷീലമ്മ ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമനായ ക്രിസ്റ്റഫര്‍ (22) ബൈക്കപടകടത്തില്‍ മരണമടഞ്ഞു.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് വാങ്ങിയ ബൈക്കുമായി പിതൃസഹോദരന്‍ സാബു മന്നാകുളത്തിന്റെ വീട്ടിലേക്കുള്ള വഴിമധ്യേ ആണ് അപകടം. ഒരു അമേരിക്കന്‍ വനിത ഓടിച്ച കാര്‍ നിയന്ത്രണം വിട്ടു ട്രാക്ക് മാറി വന്ന് ബൈക്കിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നുവത്രേ.

തെറിച്ചു വീണ ക്രിസ്റ്റഫറിന്റ ശരീരത്തില്‍ മറ്റൊരു വാഹനം കയറിയാണ് മരണം സംഭവിച്ചത്.

ക്രിസ്റ്റിന്‍, ക്രിസ്റ്റിന , ചാള്‍സ് എന്നിവര്‍ സഹോദരങ്ങള്‍ ആണ്. മാതാവ് ഷീലമ്മ മറിക പുത്തന്‍പുരയില്‍ കുടുംബാംഗം

ചിക്കാഗോയില്‍ നിന്ന് ടോമിയും കുടുംബവും രണ്ടായിരത്തിലാണ് അറ്റലാന്റയിലേക്ക് താമസം മാറ്റിയത്

ക്രിസ്റ്റഫര്‍ മന്നാകുളത്തില്‍, 22, അറ്റ്ലാന്റായില്‍ ബൈക്കപകടത്തില്‍ മരണമടഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക