Image

കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യക്ക് വെസ്റ്റ് ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ സഹായം കൈമാറി

ഷോളി കുമ്പിളുവേലി Published on 16 August, 2019
കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യക്ക് വെസ്റ്റ് ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ സഹായം കൈമാറി
ന്യൂയോര്‍ക്ക്: വൃക്ക രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവരെ സഹായിക്കുന്നതിനായി, റവ.ഫാ.ഡേവിഡ് ചിറമേലിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യക്ക്, വെസ്റ്റ് ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ വക സാമ്പത്തിക സഹായം ക്ലബ്ബിന്റെ ഡയറട്കര്‍ ബോര്‍ഡ് അംഗം ഷൈജു കളത്തിലും ലാലിനി കളത്തിലും ചേര്‍ന്ന് തൃശൂരില്‍ വച്ച് കൈമാറി.

വെസ്റ്റ്‌ചെസ്റ്റര്‍ വൈസ്‌മെന്റ ക്ലബ്ബ് ഇത് രണ്ടാം വര്‍ഷമാണ് വൃക്ക രോഗങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍ക്കുള്ള ചികിത്സയ്ക്കായി സഹായം നല്‍കുന്നത്. 'വണ്‍ ഡോളര്‍ റെവലൂഷന്‍' എന്നു പേരിട്ടിരിക്കുന്ന ഈ പദ്ധതിയില്‍, ഓരോ ക്ലബ്ബ് അംഗവും ആഴ്ചയില്‍ ഒരു ഡോളര്‍ വീതം 'കുടുക്കയില്‍' നിക്ഷേപിക്കുകയും വര്‍ഷാവസാനം അത് ക്ലബ്ബിന് കൈമാറുകയും ചെയ്തുവരുന്നു.
പ്രസിഡന്റ് ഷോളി കുമ്പിളുവേലിയുടെ നേതൃത്വത്തില്‍ വെസ്റ്റ് ചെസ്റ്റര്‍ ക്ലബ്ബ് നടത്തിവരുന്ന ജീവകാരുണ്യ പ്രവര്‍്തതനങ്ങളെ ഫാ.ചിറമേല്‍ പ്രശംസിച്ചു. നാട്ടില്‍ കിഡ്‌നി രോഗികളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിച്ചു വരുന്ന ഒരു കാലഘട്ടത്തില്‍ വൈസ്‌മെന്‍ ക്ലബ്ബ് നല്‍കിയ സഹായം നന്ദിപൂര്‍വ്വം സ്മരിക്കുമെന്നും ഫാ.ഡേവിഡ് ചിറമേല്‍ പറഞ്ഞു.

കിഡ്‌നി ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യക്ക് വെസ്റ്റ് ചെസ്റ്റര്‍ വൈസ്‌മെന്‍ ക്ലബ്ബിന്റെ സഹായം കൈമാറി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക