Image

മോദി കാശ്മീരില്‍ കാട്ടിയത് അഭിനന്ദനാര്‍ഹം (മോന്‍സി കൊടുമണ്‍)

മോന്‍സി കൊടുമണ്‍ Published on 15 August, 2019
മോദി കാശ്മീരില്‍ കാട്ടിയത് അഭിനന്ദനാര്‍ഹം (മോന്‍സി കൊടുമണ്‍)
കാശ്മീരിന്റ പ്രത്യേക പദവി എടുത്ത് കളഞ്ഞ് ഇന്ത്യയോട് പൂര്‍ണ്ണമായി കാശ്മീരിനെ ചേര്‍ത്തത് മോദിയുടെ ചങ്കൂറ്റം തന്നെ പ്രത്യേക പദവി ഇനി മുതല്‍ കാശ്മീരിനില്ല .ജമ്മു കാശ്മീരിന് പ്രത്യേക അധികാരവും പദവിയും നല്‍കുന്ന 35 അ എന്ന വകുപ്പും ഇതോടെ ഇല്ലാതായി . സ്വന്തം രാജ്യത്തെ പണക്കൊഴുപ്പില്‍ സ്വന്തം പട്ടാളക്കാരെ പാകിസ്ഥാന്റെ സഹായത്തോടെ കൊന്നു തിന്നുന്ന കാശ്മീരി ക ള്‍ ഇനി നാവ നക്കില്ല .മാത്രമല്ല പാകിസ്ഥാന്റെ സകല കളികളും തീവ്രവാദവും ഇനി നടക്കില്ല.ഇന്ത്യയോടു ഇനി കളിച്ചാല്‍ പാകിസ്ഥാന്‍ ഭൂപടത്തില്‍ കാണില്ല. അത്യാധുനിക യുദ്ധ ഉപകരണങ്ങള്‍ ഇന്ത്യ കൈയ്യടക്കി ലോകത്തെ അല്‍ഭുതപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ മുസ്ലീംകളും ഹിന്ദുക്കളും ക്രിസ്ത്യാനികളും ഒന്നിച്ചണിചേര്‍ന്നു കഴിഞ്ഞു. ഇമ്രാന്‍ ഖാന്‍ ഇനി ക്രിക്കറ്റുകളിക്കട്ടെ.

അമിത് ഷാ എന്ന അല്‍ഭുതമനുഷ്യന്‍ മോദി യേക്കാള്‍ വിലയുള്ള ബ്രാന്‍ഡായി മാറിക്കഴിഞ്ഞു. ഒരു തലവേദയായി മാറിയ കാശ്മീര്‍ വിട്ടുകൊടുത്തു കൂടെ എന്നു പറഞ്ഞ വിഢികള്‍ക്ക് ആദ്യന്തര മന്ത്രി അമിത് ഷാ തന്റെ കഴിവുകാട്ടി കൊടുത്തു. ഇപ്പോള്‍ കാശ്മീര്‍ ശാന്തം
അഴിഞ്ഞാടുന്ന ഭീകരവാദികള്‍ ഒതുങ്ങി മാളത്തിലൊളിച്ചു കഴിഞ്ഞു. ശക്തരായ ഇന്ത്യന്‍ പട്ടാളം കാശ്മീരില്‍ നിരന്നു കഴിഞ്ഞു. എല്ലാ മുസ്ലീങ്ങള്‍ക്കും അവരുടെ മതാചാരം കാത്തു സൂക്ഷി ച്ചു കൊണ്ട് ഭീകരവാദികളെ ഭയക്കാതെ കഴിയാം. തൊള്ളായിരത്തി എഴുപതു കോടിയുടെ പദ്ധതി അമിത് ഷാ പദ്ധതിയിട്ടു കഴിഞ്ഞു. സമാധാനത്തിലേക്കു കാശ്മീര്‍ എത്തിക്കഴിഞ്ഞു. പാകിസ്ഥാനികള്‍ ഇനി കാശ്മീരിലേക്ക് നുഴഞ്ഞു കയറിയാല്‍ അവരുടെ ഭസ്മം പോലും ഇനി കിട്ടില്ല
കൂടുതല്‍ എഴുതുന്നില്ല.
ഒരൊറ്റ ജനത ഒരേ ഒരു ഇന്ത്യ അതാകട്ടെ നമ്മുടെ മുദ്രാവാക്യം.
ജയ് ഹിന്ദ്     


മോദി കാശ്മീരില്‍ കാട്ടിയത് അഭിനന്ദനാര്‍ഹം (മോന്‍സി കൊടുമണ്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക