Image

ബഷീറിന്റെ ഇരുപത്തി അഞ്ചാം ചരമ വാര്‍ഷികം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ആചരിച്ചു.

ജെയിംസ് വര്‍ഗീസ് Published on 15 August, 2019
ബഷീറിന്റെ ഇരുപത്തി അഞ്ചാം ചരമ വാര്‍ഷികം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ആചരിച്ചു.
സാന്‍ഫ്രാന്‍സിസ്‌കോ: സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയയിലെ അക്ഷരസ്‌നേഹികളുടെ കൂട്ടായ്മയായ സര്‍ഗ്ഗവേദി വൈക്കം മുഹമ്മദ് ബഷീറിന്റെ ഇരുപത്തി അഞ്ചാം ചരമ വാര്‍ഷികം ആചരിച്ചു. പ്രശസ്ത എഴുത്തുകാരനും വാഗ്മിയും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പ്രൊഫ.എം.എന്‍.കാരശ്ശേരി ചടങ്ങില്‍ മുഖ്യ അതിഥി ആയിരുന്നു. ജനാധിപത്യത്തിനും മതേതരത്വത്തിനും ബഷീര്‍ നല്‍കിയ സംഭാവനകളെക്കുറിച്ച് അദ്ദേഹത്തിന്റെ കൃതികളെയും ജീവിതത്തെയും മുന്‍നിര്‍ത്തി കാരശ്ശേരി മാഷ് നടത്തിയ പ്രഭാഷണത്തില്‍ സദസ്സും സജീവമായി പങ്കെടുത്തു. ബഷീറുമായി തനിക്കുള്ള വ്യക്തിപരമായ അനുഭവങ്ങളും ബഷീര്‍ കൃതികളിലെ മതവിമര്‍ശനങ്ങളും സ്വതസിദ്ധമായ നര്‍മ്മ ശൈലിയില്‍ കാരശ്ശേരി മാഷ് അവതരിപ്പിച്ചത് ഹൃദ്യമായ അനുഭവമായിരുന്നു. ബേ ഏരിയയിലെ സാഹിത്യ പ്രവര്‍ത്തകരായ തമ്പി ആന്റണി, വിനോദ് നാരായണന്‍(ബല്ലാത്ത പഹയന്‍), മാടശ്ശേരി നീലകണ്ഠന്‍, ഉമേഷ് നരേന്ദ്രന്‍ തുടങ്ങിയവരുടെ സജീവ സാന്നിദ്ധ്യം ചടങ്ങിന് കൂടുതല്‍ മിഴിവേകി. ലോകമെമ്പാടുമുള്ള ഒരു ലക്ഷത്തോളം മലയാളികള്‍ ഫേസ്ബുക്ക് ലൈവിലൂടെ ചടങ്ങു വീക്ഷിച്ചത് ശ്രദ്ധേയമായി.

സര്‍ഗ്ഗവേദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് കാലിഫോര്‍ണിയായില്‍ എത്തിയ കാരശ്ശേരി മാഷ് സര്‍ഗ്ഗവേദി ഭാരവാഹികളോടൊപ്പം ബേ ഏരിയയിലെ പല പ്രധാന സ്ഥലങ്ങളും സന്ദര്‍ശിച്ചു. ഹ്രസ്വമായ കാലിഫോര്‍ണിയ സന്ദര്‍ശന വേളയില്‍ തന്റെ സാഹിത്യ സാംസ്‌കാരിക ജീവിതാനുഭവങ്ങള്‍ പങ്കുവെയ്ക്കാനും സര്‍ഗ്ഗവേദി അംഗങ്ങളുമായി സംവാദങ്ങളില്‍ ഏര്‍പ്പെടുവാനും കാരശ്ശേരി മാഷ് സമയം കണ്ടെത്തി. കാരശ്ശേരി മാഷുമായി വിനോദ് നാരായണന്‍(ബല്ലാത്ത പഹയന്‍) നടത്തിയ ഇന്റര്‍വ്യൂ യു ട്യൂബില്‍ വൈറലായി.
സര്‍ഗ്ഗവേദി ഭാരവാഹികളായ ജോണ്‍ കൊടിയന്‍, വിനോദ് മേനോന്‍, ടോം ആന്റണി, രാജി മേനോന്‍ എന്നിവരാണ് പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

പ്രശസ്തരായ പല സാഹിത്യകാരന്മാരെയും സാംസ്‌കാരിക പ്രവര്‍ത്തകരെയും ആദരിക്കുവാനും സാന്‍ഫ്രാന്‍സിസ്‌കോ ബേ ഏരിയ മലയാളികള്‍ക്ക് പരിചയപ്പെടുത്തുവാനും സര്‍ഗ്ഗവേദിക്ക് കഴിഞ്ഞിട്ടുണ്ട്. സമകാലിക ഇന്ത്യയില്‍ തന്റെ ദര്‍ശ്ശനങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും ഏറെ പ്രസക്തിയുണ്ടെന്ന് തെളിയിച്ച, മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരന്‍ ബേപ്പൂര്‍ സുല്‍ത്താനെ അനുസ്മരിക്കുവാനും ആ ചടങ്ങില്‍ ഏറ്റവും അനുയോജ്യനായ ഒരു പ്രഭാഷകനെ പങ്കെടുപ്പിക്കാന്‍ കഴിഞ്ഞതിലും സര്‍ഗ്ഗവേദിക്ക് തീര്‍ച്ചായയും അഭിമാനിക്കാം.

ബഷീറിന്റെ ഇരുപത്തി അഞ്ചാം ചരമ വാര്‍ഷികം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ആചരിച്ചു.ബഷീറിന്റെ ഇരുപത്തി അഞ്ചാം ചരമ വാര്‍ഷികം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ആചരിച്ചു.ബഷീറിന്റെ ഇരുപത്തി അഞ്ചാം ചരമ വാര്‍ഷികം സാന്‍ ഫ്രാന്‍സിസ്‌കോയില്‍ ആചരിച്ചു.
Join WhatsApp News
ഇടത്തോട്ടോ 2019-08-17 05:50:41
കാരശേരി ഇടത്തോട്ട്  ആണോ മുണ്ട് ഉടുത്തത്  അതോ മുണ്ട് ഉണ്ടായിരുന്നോ? ഉണ്ടെങ്കില്‍ അതിന്‍ അടിയില്‍ വല്ലതും ഉണ്ടോ എന്നൊക്കെ ഡാല്ല്സ് കാരന്‍ എഴുതിയതുപോലെ സാന്‍ ഫ്രാന്‍ സിസ്കൊക്കാര്‍ എഴുതില്ല എന്ന് കരുതുന്നു. തുണി ഉടുക്കാത്ത സാമി മാരെ തൊട്ടു വന്നിക്കുന്നവരും, മെത്രാനെ മുത്തി സായുജ്യം നേടുന്നവരും ഒക്കെ  കാരസേരിയുടെ  മുണ്ട് നോക്കി കമന്ന്‍റെ  എഴുതുകയുള്ളു.
 വളരെ പ്രകടമായ മുസ്ലിം വിരോദം ആണ്  ഇത്. കമന്‍റെ  എഴുതിയവനെയും  സരസനു അറിയാം. - സരസന്‍ ഡാലസ് .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക