Image

മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ പ്രൊഫ.ഡോ.ജോസ് ജെയിംസ് ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുന്നു

ജീമോന്‍ റാന്നി Published on 14 August, 2019
മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ പ്രൊഫ.ഡോ.ജോസ് ജെയിംസ് ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുന്നു
ന്യൂയോര്‍ക്ക്: കോട്ടയം മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാറും മുന്‍ കായിക വകുപ്പ് മേധാവിയുമായിരുന്ന പ്രൊഫ.ഡോ.ജോസ് ജെയിംസ് ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുന്നു.

കാനഡയില്‍ നിന്നും ഓഗസ്റ്റ് 23നു വെള്ളിയാഴ്ച ന്യൂയോര്‍ക്കിലെത്തുന്ന അദ്ദേഹം മൂന്നു ദിവസത്തെ ഹൃസ്വ സന്ദര്‍ശനത്തിനു ശേഷം 26നു കേരളത്തിലേക്ക് മടങ്ങും. അനവധി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള ജോസ് ജെയിംസ് ഇത് നാലാം തവണയാണ് അമേരിക്കന്‍ ഐക്യനാടുകള്‍ സന്ദര്‍ശിക്കുന്നത്.

1998 മുതല്‍ 2004  വരെ എം.ജി.യൂണിവേഴ്‌സിറ്റി രജിസ്ട്രാറായിരുന്ന അദ്ദേഹം ഇന്ത്യയ്ക്ക് അകത്തും വിദേശത്തുമായി നിരവധി ഔദ്യോഗിക പദവികള്‍ വഹിച്ചിട്ടുണ്ട്. എം.ജി.യൂണിവേഴ്‌സിറ്റി സെനറ്റ് അംഗം, അക്കാഡമിക് കൌണ്‍സിലംഗം, സിന്‍ഡിക്കേറ്റ് സെക്രട്ടറി, എം.ജി.യൂണിവേഴ്‌സിറ്റി കോളേജ് ഡവലപ്‌മെന്റ് കൗണ്‍സില്‍ ഡയറക്ടര്‍, റിസര്‍ച്ച് ഗൈഡ്, അഖിലേന്ത്യാ യൂണിവേഴ്‌സിറ്റിയുടെയും യു.ജി.സി യുടെയും വിവിധ കമ്മിറ്റികളില്‍ അംഗം, യു.എ.ഇ യിലെ റാസല്‍ഖൈമ  റോയല്‍ കോളേജ്   ഓഫ് അപ്പ്‌ളൈഡ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡീന്‍, മാലി ദ്വീപിലെ സ്‌പോര്‍ട്‌സ് ആന്‍ഡ് യൂത്ത് അഫയേഴ്‌സ് കണ്‍സള്‍റ്റന്‍റ്, മാലി ദ്വീപ് ഐലന്‍ഡ് ഡവലപ്‌മെന്റ് കമ്പനി അക്കാഡമിക് ഡയറക്ടര്‍ തുടങ്ങിയവ അതില്‍ ഉള്‍പ്പെടുന്നു.

കായിക വകുപ്പ് മേധാവിയായിരിക്കെ, അഖിലേന്ത്യാ തലത്തില്‍ അനവധി കായികമേളകള്‍ സംഘടിപ്പിച്ച ഈ കോട്ടയം സ്വദേശി 2015ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിന്റെ ചീഫ് ടെക്‌നിക്കല്‍ കോര്‍ഡിനേറ്റര്‍ ആയിരുന്നു.

ഇന്ത്യന്‍ അസ്സോസിയേന്‍ ഓഫ് സ്‌പോര്‍ട്‌സ് മാനേജ്‌മെന്റ്  സെക്രട്ടറി ജനറലായിരുന്ന ഇദ്ദേഹത്തിന് ദേശീയ അന്തര്‍ദേശീയ തലത്തില്‍ നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്. രണ്ടു പുസ്തകങ്ങളും പ്രസിദ്ധികീരിച്ചിട്ടുണ്ട്.

സോഷ്യോളജിയിലും ഫിസിക്കല്‍ എഡ്യൂക്കേഷനിലും ബിരുദാനന്തര ബിരുദവും കേരളാ സര്‍വകലാശാലയില്‍ നിന്നും ഡോക്ടറേറ്റും നേടിയ ഇദ്ദേഹം ലണ്ടനില്‍ നിന്നും യൂത്ത് ആന്‍ഡ് ഡവലപ്‌മെന്റ് പ്രോഗ്രാമില്‍ ഡിപ്ലോമയും കരസ്ഥമാക്കി.

കത്തോലിക്ക സഭയുടെ വിവിധ പ്രവര്‍ത്തനങ്ങളില്‍ സജീവ പങ്കാളിത്തം വഹിയ്ക്കുന്ന ഇദ്ദേഹം നിലവില്‍ കോട്ടയം അതിരൂപതയുടെ വിദ്യാഭ്യാസ കമ്മിഷന്‍ ചെയര്‍മാനും പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിയുമാണ്. കൂടാതെ സ്വാശ്രയ സ്ഥാപനമായ കുട്ടിക്കാനം മരിയന്‍ കോളേജ് ഡയറക്ടര്‍ സ്ഥാനവും വഹിക്കുന്നു.

സന്ദര്‍ശനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക്, പ്രൊഫ.ജെയിംസ് ജോസഫ് (എം.ജി യൂണിവേഴ്‌സിറ്റി മുന്‍ പിആര്‍ഓ) 347 278 5973, പ്രൊഫ.ഡോ.ജോസ് ജെയിംസ്  91 9447150789 (വാട്‌സ് ആപ്പ്) 


മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റി മുന്‍ രജിസ്ട്രാര്‍ പ്രൊഫ.ഡോ.ജോസ് ജെയിംസ് ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക