Image

നീനാ കൈരളിയുടെ ഓണാഘോഷങ്ങള്‍ ക്വിസ് മത്സരത്തോടെ

Published on 13 August, 2019
നീനാ കൈരളിയുടെ ഓണാഘോഷങ്ങള്‍ ക്വിസ് മത്സരത്തോടെ

  
നീനാ : (കൗണ്ടി ടിപ്പററി ) സാഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്റേയും പ്രതീകമായ ഓണം ഇത്തവണ വിപുലമായ പരിപാടികളോടെയാണ് നീനാ കൈരളി അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഓഗസ്റ്റ് 12ന് (തിങ്കള്‍) വൈകിട്ട് നീനാ, ബാലികോമണ്‍ കമ്യൂണിറ്റി ഹാളില്‍ നടക്കുന്ന ക്വിസ് മത്സരത്തോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാകും. നാല് ടീമുകളായി തിരിഞ്ഞ് അത്യന്തം വാശിയേറിയ മത്സരങ്ങള്‍ക്കാണ് ഇത്തവണ നീന സാക്ഷ്യം വഹിക്കുന്നത്. 

ഓണാഘോഷങ്ങള്‍ക്ക് മുന്നോടിയായി ഓഗസ്റ്റ് 17 ന് നീനാ റഗ്ബി ഗ്രൗണ്ടില്‍ 'അിിൗമഹ ുെീൃെേ റമ്യ & എമാശഹ്യ ാലല േ2019'നടക്കും. അന്നേദിവസം വടംവലി, ക്രിക്കറ്റ്, ഫുട്‌ബോള്‍, ചാക്കിലോട്ടം തുടങ്ങിയ മത്സരങ്ങള്‍ അരങ്ങേറും.

തുടര്‍ന്നു സെപ്റ്റംബര്‍ 14 ന് നീനാ സ്‌കൗട്ട് ഹാളില്‍ കേരളത്തനിമയാര്‍ന്ന രീതിയിലുള്ള ഓണാഘോഷങ്ങളും കലാപരിപാടികളും ഓണസദ്യയും നടക്കും. 

കമ്മിറ്റി അംഗങ്ങളായ ജോമി ജോസഫ്, ഷിന്റോ ജോസ്, രാജേഷ് അബ്രാഹം, നിഷ ജിന്‍സണ്‍, ജോസ്മി ജെനില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക