Image

പരീക്ഷണങ്ങളില്‍ പതറാതെ സഹജീവികള്‍ക്ക് സഹായികളാകുക: ഉസ്താദ് റബീഅ്‌ഫൈസി

Published on 12 August, 2019
പരീക്ഷണങ്ങളില്‍ പതറാതെ സഹജീവികള്‍ക്ക് സഹായികളാകുക: ഉസ്താദ് റബീഅ്‌ഫൈസി


മനാമ: വിശ്വാസികളുടെ ജീവിതം പരീക്ഷണങ്ങള്‍ നിറഞ്ഞതായിരിക്കുമെന്നും എത്ര വലിയ പരീക്ഷണങ്ങളുണ്ടായാലും പതറാതെ പിടിച്ചു നില്‍ക്കാനും ജാതിമതചിന്തകള്‍ക്കതീതമായി മുഴുവന്‍ സഹജീവികള്‍ക്കും സഹായികളായി മാറാനും നമുക്ക് സാധിക്കണമെന്നും സമസ്ത ബഹറിന്‍ കോഓര്‍ഡിനേറ്റര്‍ ഉസ്താദ് റബീഅ് ഫൈസി. സമസ്ത ബഹറിന്‍  കെഎംസിസി ജിദ് ഹഫ്‌സ് ഏരിയ കമ്മിറ്റികള്‍ ജിദ്ദഫ്‌സിലെ അല്‍ ശബാബ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച സംയുക്തമായി ബലിപെരുന്നാള്‍ നമസ്‌കാരത്തിനു മുന്നോടിയായി വിശ്വാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. 

ഹസ്‌റത്ത് ഇബ്‌റാഹീം നബിയും കുടുംബവും ത്യാഗസന്നദ്ധതയുടെയും അര്‍പ്പണബോധത്തിന്റെയും പാഠങ്ങള്‍ സ്വജീവിതത്തിലൂടെയാണ് നമുക്ക് പകര്‍ന്നു തന്നത്. കഠിന പരീക്ഷണങ്ങളിലും പതറാതെ മുന്നോട്ടു നീങ്ങിയ അവരുടെ ജീവിത മാതൃക ആര്‍ജിച്ചെടുക്കാന്‍ നാം തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരള ജനതക്കൊപ്പം പ്രാര്‍ഥന കൊണ്ടും സാമ്പത്തിക സഹായം കൊണ്ടും നാം കൂടെ നില്‍ക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

മലയാളികള്‍ക്കു പുറമെ ബംഗ്ലാദേശ്, പാകിസ്ഥാന്‍ സ്വദേശികളുള്‍പ്പെടെ രണ്ടായിരത്തോളം പേരാണ് ഇവിടെ നിസ്‌കാരത്തില്‍പങ്കെടുത്തത്. പെരുന്നാള്‍ നമസ്‌കാരത്തിനും ഖുത്ബക്കും ഉസ്താദ് റബീഹ് ഫൈസി അമ്പലക്കടവ് നേത്രത്വം നല്‍കി. നിസ്‌കാര ശേഷം പ്രളയദുരിതബാധിതകര്‍ക്കായി പ്രത്യേക പ്രാര്‍ഥനയും നടന്നു. സമസ്ത ബഹറിന്‍ ആക്ടിംഗ് ജനറല്‍ സെക്രട്ടറി എസ്.എം. അബ്ദുല്‍ വാഹിദ്, കരീം ഉസ്താദ്, സഹീര്‍ കാട്ടാമ്പള്ളി, ഷാഫി വേളം, മജീദ് കാപ്പാട്, ശിഹാബ് ചാപ്പനങ്ങാടി വായൊത്ത് അബ്ദുല്‍ റഹ്മാന്‍, നാസര്‍ കാന്തപുരം, മുര്തസ, ഇബ്രാഹിം, സത്താര്‍, സഹദ്, താഹിര്‍, അസ്ഹറുദ്ദീന്‍, സലീം, ഇമതിയാസ്, ഷൗക്കത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക