Image

യുക്മ കേരളപൂരം വള്ളംകളിക്ക് അഴകേകാന്‍ മെഗാതിരുവാതിര

Published on 12 August, 2019
യുക്മ കേരളപൂരം വള്ളംകളിക്ക് അഴകേകാന്‍ മെഗാതിരുവാതിര

  

ലണ്ടന്‍: യുക്മ സംഘടിപ്പിക്കുന്ന മൂന്നാമത് വള്ളംകളിക്ക് മോഡി കൂട്ടാന്‍ ഇത്തവണ മുന്നൂറ് വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള മെഗാതിരുവാതിരയാണ് സംഘാടകര്‍ വിഭാവനം ചെയ്യുന്നത്. യുക്മ ദേശീയ വൈസ് പ്രസിഡന്റ് ലിറ്റി ജിജോയുടെയും ജോയിന്റ് സെക്രട്ടറി സെലിന സജീവിന്റെയും നേതൃത്വത്തിലാണ് മെഗാ തിരുവാതിര അണിഞ്ഞൊരുങ്ങുന്നത്. മെഗാതിരുവാതിരയില്‍ പങ്കെടുക്കുവാന്‍ യുകെ മലയാളി സ്ത്രീകളില്‍ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 

ഓഗസ്റ്റ് 31 ന് ഷെഫീല്‍ഡില്‍ നടക്കുന്ന കേരളം പൂരം വള്ളംകളിയുടെ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ഇന്ത്യന്‍ ടൂറിസം വകുപ്പിന്റേയും കേരളാ ടൂറിസം വകുപ്പിന്റേയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന 'യുക്മ കേരളപൂരം' വള്ളംകളി മഹോത്സവത്തില്‍ അരങ്ങുതകര്‍ക്കാന്‍ മെഗാതിരുവാതിരയുമായി രാജ്യത്തിന്റെ വിവിധ മേഖലകളില്‍നിന്നായി ഇക്കുറി നൂറുകണക്കിന് മലയാളി മങ്കമാരാണ് അണിചേരുന്നത്.

മെഗാതിരുവാതിരയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള സ്ത്രീകളുടെ ഒരു വാട്‌സ്ആപ്പ് ഗ്രൂപ്പ് വളരെ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. പ്രത്യേകം കൊറിയോഗ്രാഫി ചെയ്ത തിരുവാതിര ചുവടുകളുടെ വീഡിയോ ദൃശ്യങ്ങളും ഉടയാടകളുടെ ഡിസൈനുകളും ഇതിനായി തയാറായിക്കഴിഞ്ഞു.

12 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് മെഗാതിരുവാതിരയില്‍ പങ്കെടുക്കുവാന്‍ അവസരം ഉള്ളത്. യുക്മയുടെ എല്ലാ റീജിയണുകളിനിന്നും താല്പര്യമുള്ളവരെ കണ്ടെത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി താഴെ പറയുന്നവരെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള വിപുലമായ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തിച്ചുവരുന്നു.

ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍:

സോണിയ ലുബി (ഈസ്റ്റ് ലണ്ടന്‍ മലയാളി അസോസിയേഷന്‍) 
ബീനാ രഘുനാഥന്‍ (എന്‍ഫീല്‍ഡ് മലയാളി അസോസിയേഷന്‍) 
ആര്‍ച്ചാ അജിത്ത്, ലിബി ജോമി, ജോസ്‌ന എലിസബത്ത് (എഡ്മണ്ടന്‍ മലയാളി അസോസിയേഷന്‍)

സൗത്ത് ഈസ്റ്റ് റീജിയണ്‍:

സുജ ജോഷി (സഹൃദയ, കെന്റ്)
റിത്തു ഡെറിക് (വോക്കിംഗ് മലയാളി അസോസിയേഷന്‍)
അന്നമ്മ ജോസഫ് (ഡാര്‍ട്ട്‌ഫോര്‍ഡ് മലയാളി അസോസിയേഷന്‍)
സ്മിതാ പോള്‍ (ഡോര്‍സെറ്റ് കേരളാ കമ്യൂണിറ്റി)

നോര്‍ത്ത് വെസ്റ്റ് റീജിയണ്‍:

ആന്‍സി ജോയ് (എം.എം.സി.എ)
സോഫിയ ബിജു (സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍)
സൗമ്യ അനില്‍ ( ജവഹര്‍ ബോട്ട് ക്ലബ്ബ്, ലിവര്‍പൂള്‍)
സിന്ധു ഉണ്ണി (സാല്‍ഫോര്‍ഡ് മലയാളി അസോസിയേഷന്‍)
പമീലാ പീറ്റര്‍ (വാറിംഗ്ടണ്‍ മലയാളി അസോസിയേഷന്‍)
ഷാന്റി ഷാജി (ഓള്‍ഡാം മലയാളി അസോസിയേഷന്‍)

സൗത്ത് വെസ്റ്റ് റീജിയണ്‍:

ബെറ്റി തോമസ് (ഒരുമ, ബെറിന്‍സ്ഫീല്‍ഡ്)
രശ്മി മനോജ് ( ജി.എം.എ ഗ്ലോസ്റ്റര്‍ ഷെയര്‍)
മേഴ്‌സി സജീഷ് ( എസ്.എം.എ. സാലിസ്ബറി)
രേഖാ കുര്യന്‍ (ഓക്‌സ്‌ഫോര്‍ഡ് മലയാളി സമാജം)

മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍:

വീണാ പ്രശാന്ത് (എഡിംഗ്ടണ്‍)
ഷൈനി ബിജോയ് (നോട്ടിംങ്ഹാം)
ട്രീസാ ഡിക്‌സ് (നോട്ടിംങ്ഹാം)
ഷൈജാ നോബി (വൂസ്റ്റര്‍) 
വെല്‍കി രാജീവ് (സട്ടന്‍ കോള്‍ ഫീല്‍ഡ്)
ബീനാ നോയല്‍ ( ബി.സി.എം.സി)

യോര്‍ക് ഷെയര്‍ & ഹംമ്പര്‍ റീജിയണ്‍:

ലീനുമോള്‍ ചാക്കോ (സ്‌കന്തോര്‍പ്പ്)
അമ്പിളി മാത്യൂസ് (സ്‌കന്തോര്‍പ്പ്)
സീനാ സാജു ( ഷെഫീല്‍ഡ്)
ആനി പാലിയത്ത് (ഷെഫീല്‍ഡ്)
അനു ലിബിന്‍ (ഷെഫീല്‍ഡ്)

വെയില്‍സ് റീജിയണ്‍:

റോസിന പി.ടി.(അബരിസ്മിത്ത് മലയാളി അസോസിയേഷന്‍)
സെലിന്‍ ഷാജി (അബരിസ്മിത്ത് മലയാളി അസോസിയേഷന്‍)

വിവരങ്ങള്‍ക്ക്: ലിറ്റി ജിജോ (നാഷണല്‍ വൈസ് പ്രസിഡന്റ് ) 07828424575, സെലിന സജീവ് (നാഷണല്‍ ജോയിന്റ് സെക്രട്ടറി) 07507519459.

റിപ്പോര്‍ട്ട്: സജീഷ് ടോം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക