Image

ഫോമാ വില്ലേജ് വെള്ളപ്പൊക്കത്തെ അതിജീവിച്ചു: ഷിനു ജോസഫ്

സ്വന്തം ലേഖകന്‍ Published on 11 August, 2019
ഫോമാ വില്ലേജ് വെള്ളപ്പൊക്കത്തെ അതിജീവിച്ചു: ഷിനു ജോസഫ്
ഇത്തവണ കേരളത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ വളരെ നാശ നഷ്ടങ്ങള്‍ ഉണ്ടായെങ്കിലും ഫോമാ കേരളത്തിന് സംഭാവന ചെയ്ത ഫോമാ വില്ലേജില്‍ പ്രളയക്കെടുതി ബാധിച്ചില്ലെന്നു ഫോമാ ട്രഷറര്‍   ഷിനു ജോസഫ് ഇ-മലയാളിയോട് പറഞ്ഞു . ഇനിയൊരു ദുരന്തത്തെ നേരിടുവാനുള്ള ശക്തി ഈ പ്രദേശത്തെ സാധാരണക്കാര്‍ക്ക് ഇല്ല. അതുകൊണ്ടാണ് ഫോമാ നിര്‍മ്മിച്ച് നല്‍കിയ വീടുകള്‍ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന തരത്തില്‍ നിര്‍മ്മിച്ച്‌ നല്‍കിയത്. കോഴിക്കോടുള്ള തണല്‍ എന്ന ജീവകാരുണ്യ സംഘടനയുടെ നിര്‍മ്മാണ വൈദഗ്ധ്യം ഈ കാര്യത്തില്‍ എടുത്തു പറയേണ്ടതാണ് .

കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ കേരളത്തിലുണ്ടായ പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് പ്രളയ സമയത്ത് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിലിന്റെ നേതൃത്വത്തില്‍ നിരവധി സഹായങ്ങളാണ്  നല്‍കിയത്. തുടര്‍ന്നാണ് ഫോമാ പ്രളയക്കെടുതിയില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് വീടുകള്‍ നിര്‍മ്മിച്ച് നല്‍കുന്ന "ഫോമാ വില്ലേജ് പ്രോജക്ട് "നെ കുറിച്ച് ആലോചിച്ചത്. ഫോമാ നാഷണല്‍ കമ്മിറ്റിയുടെയും , അംഗ സംഘടനകളുടെയും, റീജിയനുകളുടെയും അകമഴിഞ്ഞ സഹായം കൊണ്ട് ഫോമാ കേരളാ കണ്‍വെന്‍ഷനോടനുബന്ധിച്ച് നാല്‍പ്പതോളം വീടുകള്‍ തിരുവല്ലയ്ക്കടുത്തുള്ള കടപ്രയില്‍ നിര്‍മ്മിച്ച് നല്‍കുകയുണ്ടായി. വീണ്ടും ഒരു വെള്ളപ്പൊക്കം ഉണ്ടായാല്‍ അവര്‍ക്ക് നിര്‍മ്മിച്ച് നല്‍കുന്ന വീടുകളില്‍ വെള്ളം കയറാത്ത തരത്തില്‍ ഉള്ള വീടുകള്‍ വേണം എന്ന് ഒരേ മനസോടെ ഫോമാ തീരുമാനമെടുത്തിരുന്നു. ഇത്തവണ കാലവര്‍ഷം ശക്തിപ്രാപിച്ചപ്പോളും, പദ്ധതി പ്രദേശത്ത് നേരിയ തോതില്‍ വെള്ളം കയറിയെങ്കിലും എല്ലാ വീടുകളും, കുടുംബങ്ങളും സുരക്ഷിതരായി ഇരിക്കുന്നു എന്നറിയുന്നതിലും, അതിന് ഫോമയ്ക്ക് ഒരു നിമിത്തമാകുവാന്‍ സാധിച്ചതിലും അതിയായ സന്തോഷമുണ്ട് .

ഇനിയും കൂടുതല്‍ വീടുകള്‍ ഈ പ്രദേശത്ത് ഫോമാ നിര്‍മ്മിക്കുന്നുണ്ട്. അതിന് അമേരിക്കന്‍ മലയാളികളുടെ സഹായം വേണം. ഈ പദ്ധതി വലിയ വിജയമാക്കിയതില്‍ ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് , ജോയിന്റ് സെക്രട്ടറി സജു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജെയിന്‍ കണ്ണച്ചാന്‍ പറമ്പില്‍, പദ്ധതി കോ ഓര്‍ഡിനേറ്റര്‍  ഉണ്ണികൃഷ്ണന്‍, ഫണ്ട് റേയ്‌സിംഗ് ചെയര്‍മാന്‍ അനിയന്‍ ജോര്‍ജ്, കോ ഓര്‍ഡിനേറ്ററും ആര്‍ വി പിയുമായ ജോസഫ് ഔസോ, ബിജു തോണിക്കടവില്‍, നോയല്‍ മാത്യു തുടങ്ങി ഫൊമ്യുടെ എല്ലാ ഭാരവാഹികള്‍ക്കും വലിയ പങ്കാണുള്ളത്. എല്ലാറ്റിനുമുപരി ഈ പദ്ധതിക്കായി വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്ത വ്യക്തികള്‍, റീജിയനുകള്‍ എല്ലാവരെയും ഈ അവസരത്തില്‍ നന്ദിയോടെ സ്മരിക്കുന്നതായും അദ്ദേഹം പറഞ്ഞു.
ഫോമാ വില്ലേജ് വെള്ളപ്പൊക്കത്തെ അതിജീവിച്ചു: ഷിനു ജോസഫ്ഫോമാ വില്ലേജ് വെള്ളപ്പൊക്കത്തെ അതിജീവിച്ചു: ഷിനു ജോസഫ്ഫോമാ വില്ലേജ് വെള്ളപ്പൊക്കത്തെ അതിജീവിച്ചു: ഷിനു ജോസഫ്ഫോമാ വില്ലേജ് വെള്ളപ്പൊക്കത്തെ അതിജീവിച്ചു: ഷിനു ജോസഫ്
Join WhatsApp News
Fomappan 2019-08-12 10:16:44
സന്തോഷമായി ഗോപിയേട്ടാ.....സന്തോഷമായി....ഇതാണ് കൈ നനയാതെ മീൻ പിടിക്കുന്ന വേല.
FOMAA Well-wisher 2019-08-12 15:38:51
ചാമത്തിലിന്റെ ടീമിൽ പണിയെടുക്കുന്നവർക്കും, ചുമ്മാ ഇരിക്കുന്നവർക്കും, വാർത്തയിൽ മാത്രം വരുന്നവർക്കും, ഫോട്ടോയിൽ മാത്രം വരുന്നവർക്കും, കുറ്റം മാത്രം പറയുന്നവർക്കും, ബഹളം ഉണ്ടാക്കുന്നവർക്കും... അങ്ങനെ അങ്ങനെ അങ്ങനെ എല്ലാവർക്കും അഭിനന്ദനങ്ങൾ.
ജോയി കോരുത് 2019-08-12 22:04:50
കൈ നനയാതെ എങ്ങിനെ മീൻ പിടിയ്ക്കാം, അതാണീ വാർത്തയ്ക്കടിസ്ഥാനം. നമോ:വാകം.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക