Image

ഇവര്‍ ചെയ്യുതെന്തെ് ഇവരറിയുന്നില്ല, ഇവരോട് ക്രിസ്തുവും ജനവും പൊറുക്കണേ (ബ്‌ളസന്‍ ഹൂസ്റ്റന്‍)

ബ്‌ളസന്‍ ഹൂസ്റ്റന്‍ Published on 09 August, 2019
ഇവര്‍ ചെയ്യുതെന്തെ് ഇവരറിയുന്നില്ല, ഇവരോട് ക്രിസ്തുവും ജനവും പൊറുക്കണേ   (ബ്‌ളസന്‍ ഹൂസ്റ്റന്‍)
സമരം നയിക്കുന്നതില്‍ മുന്‍പില്‍ നില്‍ക്കുന്നവരാണ് രാഷ്ട്രീയക്കാര്‍. ഏത് സമരവും നടത്താന്‍ രാഷ്ട്രീയക്കാരെ പറഞ്ഞു പഠിപ്പിക്കുകയോ ചെയ്തു കാണിക്കുകയോ വേണ്ടാ. വേറിട്ട രീതിയില്‍ രാഷ്ട്രീയ സമരം കണ്ടിട്ടുള്ളവരാണ് രാഷ്ട്രീയ പ്രബുദ്ധരായ മലയാളികള്‍. എന്നാല്‍ ആ മലയാളികള്‍ ഇപ്പോള്‍ ആസ്വദിച്ച് കാണുന്നത് രാഷ്ട്രീയ സമരമല്ല മറിച്ച് മത സമരമാണ്. മത സമരമെന്ന് പറയുന്നതിനേക്കാള്‍ സമുദായ സമരമെന്ന് പറയുന്നതാണ് നല്ലത്. അതും ക്രൈസ്തവ സമുദായ സമരമെന്ന് പറയുന്നതാണ് ചേര്‍ച്ചയായ വാക്ക്. സഭാസ്വത്ത്തര്‍ക്കത്തെ തുടര്‍ന്നുള്ള സമരം. 

സഭയുടെ പേരിലുള്ള സ്വത്ത് മറിച്ചു വിറ്റതിനാണ് ഒരു കൂട്ടര്‍ സമരം ചെയ്യുന്നതെങ്കില്‍ വേറൊരു കൂട്ടര്‍ സമരം ചെയ്യുന്നത് ഒരു വിഭാഗത്തിന് നല്‍കാതെയും വിട്ടു കൊടുക്കാതെയും തര്‍ക്കത്തെ തുടര്‍ന്നുള്ള അവകാശ സമരമാണ്.

സമരങ്ങളെല്ലാം തന്നെ ഒരുതരം ആഭാസമോ അഭ്യാസമോ ആണെന്നു പറഞ്ഞാല്‍ അതില്‍ എന്തെങ്കിലും അതിശയോക്തി തോന്നുന്നില്ല. ഭൗതീക സ്വത്തിന്‍മേലുള്ള ജഡിക സമരമാണ് ക്രിസ്തുവിന്റെ അനുയായികള്‍ നടത്തുന്നത്. രണ്ട് ഉടുപ്പുള്ളവന്‍ ഒരുടുപ്പ് ഇല്ലാത്തവന് നല്‍കട്ടെയെന്ന് തന്റെ അനുയായികളെ ഉപദേശിക്കുകയും അപ്രകാം ജീവിക്കുകയും ചെയ്ത ക്രിസ്തുവിന്റെ അനുയായികള്‍ സ്വത്തിനുവേണ്ടി കാട്ടികൂട്ടുന്ന കോപ്രായങ്ങള്‍.

ഏറ്റവുമധികം സ്വത്തുക്കളുള്ള ക്രൈസ്തവ സഭാവിഭാഗങ്ങളായ സീറോ മലബാര്‍ കത്തോലിക്കാ വിഭാഗവും ഓര്‍ത്തഡോക്സ്--യാക്കോബായ വിഭാഗവുമാണ്സമരം നടത്തുന്നത്. ഒരു കൂട്ടര്‍ സ്വത്ത് കൈയ്യിട്ട് വാരിയതിലാണ് തര്‍ക്കിക്കുന്നതും കലഹിക്കുന്നതുമെങ്കില്‍ മറ്റേ രണ്ട് കൂട്ടര്‍ സ്വത്തിനു വേണ്ടിയും അത് കൊടുക്കാതെയിരിക്കുന്നതിനും വേണ്ടി. ഈ തര്‍ക്കങ്ങളും കലഹങ്ങളും ഇപ്പോള്‍ എല്ലാ അതിരുകളും ഭേദിച്ച് സഭയ്ക്കു പുറത്തും പൊതു നിരത്തിലും വരെയെത്തി നില്‍ക്കുന്നു. പോലീസിനും അധികാരികള്‍ക്കും തലവേദനയും ഒപ്പം ക്രമസമാധാന പ്രശ്നമായി മാറിക്കൊണ്ടുമിരിക്കുന്നു. രാഷ്ട്രീയ സമരങ്ങളെ തന്നെ നേരിടാന്‍ കഴിയാത്ത പോലീസിന് ഇടിത്തീ വീഴുന്നതോടൊപ്പം പാമ്പുകടിയേറ്റതു പോലെയാണ്.

സഭയുടെ പേരിലുള്ള സ്വത്ത് വിറ്റതില്‍ ക്രമക്കേടുണ്ടെന്ന ആരോപണം സീറോമലബാര്‍ സഭയില്‍ പോരു മൂര്‍ച്ഛിക്കാന്‍ കാരണം. തങ്ങള്‍ക്ക് അവകാശപ്പെട്ട സ്വത്ത് കോടതിവിധിയുടെ അടിസ്ഥാനത്തില്‍ വേണമെന്ന് ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടതും തങ്ങളുടെ കൈയ്യിലുള്ള സ്വത്ത് ഓര്‍ത്തഡോക്സ് സഭയ്ക്ക് നല്‍കാന്‍ കഴിയില്ലെന്ന് യാക്കോബായ സഭയും. അന്ത്യവിധിയും ന്യായവിധിയും ദൈവത്തിന്റെ തിരുസന്നിധിയിലെ അന്ത്യ വിസ്താരവുമൊക്കെ വിശ്വാസികളെ പഠിപ്പിക്കുകയും ഉദ്ഘോഷിക്കുകയും ചെയ്തവര്‍ ഒടുവില്‍സ്വത്തിനുവേണ്ടി ചെന്നത് മാനുഷിക വിധിന്യായം നടത്തുന്നവരുടെ മുന്‍പാകെയണ്. പഠിപ്പിക്കുന്നതൊന്ന് പ്രവര്‍ത്തിക്കുന്നത് മറ്റൊന്ന് എന്ന് കപട രാഷ്ട്രീയക്കാരെ നോക്കി പറഞ്ഞ കേരളം ഇപ്പോള്‍് ഇവരെ നോക്കിയാണ് വാസ്തവത്തില്‍ പറയുന്നത്. ഇവര്‍ക്കാണ് ആ വാക്കുകള്‍ ഏറ്റവും യോജ്യം

വിശ്വാസികളെ പ്രഘോഷിപ്പിച്ച് സ്വര്‍ഗ്ഗത്തിലേക്ക് വിടാന്‍ ശ്രമിക്കുന്ന ഈ സഭകളുടെ നേതൃത്വത്തിന് സ്വര്‍ഗ്ഗത്തിലിരിക്കുന്നവനേക്കാള്‍ ഭൂമിയിലിരിക്കുന്നവര്‍ നടത്തുന്ന വിധിയിലാണ് വിശ്വസം. കേരളത്തിലെ ക്രൈസ്തവ സഭയിലെ സ്വത്ത് തര്‍ക്കത്തിന്റെ തുടക്കം വട്ടിപ്പണക്കേസ്സാണെന്നു പറയാം. അതിനു മുന്‍പ് കാര്യമായ സ്വത്തുക്കള്‍ ഇല്ലായിരുന്ന ക്രൈസ്തവ സഭകള്‍ ഒരുവിധം സമാധാനപരമായും സന്തോഷത്തോടെയുമായിരുന്നു ജീവിച്ചുപോന്നിരുന്നത്. സ്വത്തും സ്ഥാനവുമില്ലായിരുന്നുയെങ്കില്‍ ഒരു സഭയിലും ആരും തര്‍ക്കത്തിനോ അവകാശത്തിനോ പോകുകയില്ലായിരുന്നു. ഇതൊന്നുമില്ലായിരുന്നെങ്കില്‍ ആരെങ്കിലും അധികാരസ്ഥാനത്തിനുവേണ്ടി മത്സരിക്കുമോയെന്നതും ഒരു ചോദ്യമാണ്. എന്തായാലും സ്വത്തും സ്ഥാനവും ക്രൈസ്തവ സഭകളുടെ ഇടയില്‍ തര്‍ക്കങ്ങള്‍ക്കും വഴക്കുകള്‍ക്കും കാരണമാകുന്നതെന്ന് ഈ സ്വത്തു തര്‍ക്കങ്ങള്‍ വ്യക്തമാക്കുന്നു.

സഭാതര്‍ക്കത്തില്‍ പങ്കെടുക്കുന്ന വാദിയും പ്രതിയും ആരുമായി കൊള്ളട്ടെ അവരെല്ലാവരും ഉച്ചരിക്കുന്ന വാക്കുകള്‍ എല്ലാം തന്നെ യേശുവിന്റെ വനചങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ്. ഇവരെല്ലാവരും അടിയുറച്ചു നില്‍ക്കുന്നത് സത്യത്തിനു വേണ്ടിയുമാണ്. ഇവിടെ ആരാണ് സത്യം ചെയ്യുന്നതും തെറ്റു ചെയ്യുന്നതെന്നും മാത്രമില്ല. അത് തെളിയിക്കാനാണ് നീതിപീഠത്തെ സമീപിക്കുന്നത്. അത് ലോകരെ അറിയിക്കാനാണ് തെരുവില്‍ ഇറങ്ങുന്നത്. ആരെയാണ് തോല്‍പ്പിക്കേണ്ടത് ആരാണ് ജയിക്കേണ്ടത് മത്സരമാണ് ഇവിടെ നടക്കുന്നത്.

ശിഷ്യരുടെ ഇടയില്‍ തന്നെ തങ്ങളില്‍ മുന്‍പന്‍ ആരെന്ന മത്സരമുണ്ടായിരുന്നു. സ്വര്‍ഗ്ഗത്തിലെത്തിയാല്‍ പോലും എവിടെയൊക്കെ ഇരിക്കണമെന്ന് തര്‍ക്കിച്ചിരുന്നു. അതുകൊണ്ടാണല്ലോ സ ഹോദരങ്ങളായ ശിഷ്യരുടെ അമ്മ വന്ന് യേശുവിനോട് ഒരുവനെ ഇടത്തും മറ്റവനെ വലത്തും നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടത്. മക്കളുടെ പരലോക ജീവിതത്തില്‍പോലും സ്ഥാനമാനങ്ങള്‍ കൊണ്ട് ഉന്നതി പ്രാപിക്കണമെന്ന് ആഗ്രഹിച്ച ലോകത്തിലെ ആദ്യ അമ്മയായിരുന്നു അവരെന്നാണ് തോന്നുന്നത്. മക്കളുടെ നല്ല ഭാവിയെക്കുറിച്ചും അവരുടെ പുനരുദ്ധാന ജീവിതത്തെക്കുറിച്ചും മാതാപിതാക്കള്‍ ആകുലപ്പെടാന്‍ തുടങ്ങിയത് അന്നു മുതലാണെന്നു പറയാം. പരലോകത്തു പോലും മക്കളെ സുരക്ഷിത സ്ഥാനത്തിരുത്താന്‍ ശ്രമിച്ച ആ അമ്മയോട് യേശു ചില ഉപദേശങ്ങള്‍ നല്‍കുന്നുണ്ട്. ഒന്നാമനാകേണ്ടവന്‍ എന്താണ് ചെയ്യേണ്ടതെന്നും സ്വന്തം സഹോദരങ്ങളെയും മറ്റുള്ളവ രെയും എങ്ങനെയാണ് സേവിക്കേണ്ടതെന്നും അവരെ മനസ്സിലാക്കികൊടുത്തത് വിശുദ്ധ വേദപുസ്തകത്തില്‍ കൂടി വ്യക്തമാക്കുന്നുണ്ട്.കേവലം വാക്കുകള്‍കൊണ്ട് ഉപദേശം നല്‍കുക മാത്രമല്ല അത് ചെയ്തു കാണിക്കുകയും കൂടി ചെയ്തിട്ടുണ്ട്. അന്ന് സെഹിയോന്‍ മാളികയില്‍ അന്ത്യ അത്താഴവേളയില്‍ കുരിശില്‍ തൂക്കപ്പെടുന്നതിന് തൊട്ടു മുന്‍പ് ശിഷ്യമാരുടെ കാലുകള്‍ കഴുകി ഒരു ദാസനായി മാറിയ ക്രിസ്തു അവരുടെ കാലുകള്‍ ചുംബിച്ചുകൊണ്ട് സ്നേഹവും ആദരവും എങ്ങനെയെന്ന് കാണിച്ചു കൊടുത്തു.

ഇത് എല്ലാ വര്‍ഷവും പെസഹായ്ക്ക് ക്രൈസ്തവ സഭകള്‍ അനുഷ്ഠിക്കാറുണ്ട്. ഭയഭക്ത്യാദരപൂര്‍വ്വം എല്ലാ വര്‍ഷവും ഇത് അനുഷ്ഠിക്കുന്ന മതനേതൃത്വവും വിശ്വാസികളുമാണ് വിട്ടുവീഴ്ച ലവലേശമില്ലാതെ അങ്ങോട്ടുമിങ്ങോട്ടും കിടന്ന് സ്വത്തിനും സ്ഥാനത്തിനും അധികാരത്തിനും വേണ്ടി കടിപിടി കൂടുകയും കോടതി കയറുകയും ചെയ്യുന്നത്. സ്വത്തും സ്ഥാനവും അനുസരിച്ചാണ് കേരളത്തിലെ ക്രൈസ്തവസഭകളിലെ തര്‍ക്കവും വഴക്കുമെന്ന് പറയുന്നതാണ് ഏറ്റവും ഉചിത മായ കാര്യം.

സ്വത്ത് വിറ്റതിന്റെ ക്രമക്കേടിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് അരമനയ്ക്ക് അകത്ത് സമരം ചെയ്യുമ്പോള്‍ അവരെ മറികടന്ന് അടുത്ത പള്ളിയില്‍ വിശുദ്ധബലി അര്‍പ്പിക്കുമ്പോള്‍ ഒരു ദൈവവചനം കൂടി ഉരുവിടും നിനക്ക് ആരൊടെങ്കിലും ഇടര്‍ച്ചയുണ്ടെങ്കില്‍ നീ പോയി അവനോട് രമ്യപ്പെടുക എന്നിട്ട് ബലിയര്‍പ്പിക്കുകയെന്ന്. സ്വത്ത് മറിച്ച് വിറ്റുവെന്നത് തന്റെ യജമാനനെ കുറ്റപ്പെടുത്തുന്നവര്‍ അത് കഴിഞ്ഞ് വേദവായനയില്‍ വായിക്കുന്നത് ഒരു താലന്തും രണ്ട് താലന്തും അഞ്ച് താലന്തും നല്‍കിയ യജമാനന്റെയും ഭ്യത്യരുടെയും കഥയാണ്. കോടതി വിധിയുമായി പള്ളിക്കകത്ത് പ്രവേശിച്ച് വിശുദ്ധ കുര്‍ബ്ബാന നടത്തുമ്പോഴും കാര്‍മ്മികന്‍ പറയും യേശു തമ്പുരാന്റെ ആ വചനം ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും പരസ്പരം സ്നേഹിക്കുവിന്‍ എന്ന്.

കോടതിവിധിയില്‍ പോലും വിട്ടുകൊടുക്കാതെ പള്ളിക്കകത്ത് സഹനസമരം നയിക്കുന്നവരും അവിടെ നടക്കുന്ന യാമപ്രാര്‍ത്ഥനകളില്‍ ഉച്ചത്തില്‍ ഉദ്ഘോഷിക്കുന്നത് സങ്കീര്‍ത്തനത്തിലെ ആത്മാവില്‍ ദരിദ്രരായവര്‍ ഭാഗ്യവാന്മാര്‍ എന്നു തുടങ്ങുന്ന വചനങ്ങളാണ്. സ്വത്ത് സമരങ്ങള്‍ക്കിടയിലും സ്വര്‍ഗ്ഗരാജ്യം കിട്ടാന്‍ പ്രാര്‍ത്ഥനകള്‍ കേരളത്തിലെ ക്രൈസ്തവസഭാ വിശ്വാസികള്‍ മുടക്കാറില്ല.

ഇവര്‍ ചെയ്യുന്ന ഈ പ്രവര്‍ത്തികള്‍ ഇവരറിയുന്നില്ലെങ്കിലും ലോകം നന്നായി കാണുകയും കേള്‍ക്കുകയുമുണ്ട്. ലോകമെങ്ങും പോയി സുവിശേഷം അറിയിക്കാന്‍ ശിഷ്യഗണത്തെ അയച്ചപ്പോള്‍ അവരോട് ക്രിസ്തു ഒരു കാര്യം കൂടി പറയുകയുണ്ടായി. രണ്ടോ മൂന്നോ പേര്‍ എന്റെ നാമത്തില്‍ എവിടെ കൂടിയാലും അവരുടെ മധ്യത്തില്‍ ഞാനുണ്ട് എന്ന്. സഭകള്‍ക്ക് സ്വത്ത് കുമിഞ്ഞുകൂടിയപ്പോള്‍ ആ വാക്ക് മാറ്റി പറയേണ്ട അവസ്ഥയാണ് ഇപ്പോള്‍ കേരളത്തിലെ സ്വത്തുള്ള ചില ക്രൈസ്തവസഭകളെക്കുറിച്ച് പറയേണ്ടത്. സ്വത്തിന്റെ പേരില്‍ സഭകള്‍ വളര്‍ന്നാല്‍ അവരുടെ ഇടയില്‍ തര്‍ക്കങ്ങളും വഴക്കുകളും കോടതികളുമുണ്ടാകും. അത് തീര്‍ക്കാന്‍ സ്വര്‍ഗ്ഗത്തിലുള്ള പിതാവിനെയല്ല ഭൂമിയിലുള്ള ന്യായാധിപനെ ആശ്രയിക്കേണ്ടത്ര ഗതികേടാണ് ഉണ്ടാകുന്നത്. സാത്താന്‍ സന്തോഷിക്കുകയും ദൈവം പൊട്ടിക്കരയുകയും ചെയ്യുന്ന പ്രവര്‍ത്തിയാണ് കേരളത്തിലെ ചില ക്രൈസ്തവ സഭക ള്‍ക്കിടയില്‍ നടക്കുന്നത്.

ആദിമസഭയിലെ വിശ്വാസി സമൂഹത്തെ നോക്കി മറ്റുള്ളവര്‍ പറഞ്ഞു അവരെ നോക്കി മാതൃകയാക്കാന്‍. സഭയ്ക്കു സ്വത്തുക്കളും അധികാരവും വന്നപ്പോള്‍ അത് മാറ്റി പറയാന്‍ തുടങ്ങി. ഇന്ന് കേ ളത്തിലെ ക്രൈസ്തവ സഭകളിലെ പോര്‍വിളികള്‍ കാണുമ്പോള്‍ മറ്റുള്ളവര്‍ പറയുന്നത് ഞങ്ങളെത്രയോ ഭേദമാണ് നിങ്ങളേക്കാള്‍. ക്രിസ്തുവിനു വേണ്ടി സാക്ഷികളാകേണ്ടവര്‍ കോടതിയില്‍ പോയി സാക്ഷി പറയുന്ന തലത്തിലേക്ക് കേരളത്തിലെ സഭകള്‍ എത്തിയെ ന്നു മാത്രമേ പറയാന്‍ കഴിയൂ.
ഇവര്‍ ചെയ്യുതെന്തെ് ഇവരറിയുന്നില്ല, ഇവരോട് ക്രിസ്തുവും ജനവും പൊറുക്കണേ   (ബ്‌ളസന്‍ ഹൂസ്റ്റന്‍)
Join WhatsApp News
Jacob John 2019-08-10 01:54:09
Blesson good thought good article and good coureage.This is called writer.Cash nut is very strong . Thanks again Blesson we all proud of you. keep writing and God bless you and your family 
Blesson 2019-08-10 07:24:28
Thanks Jacob John and others 
Help the Victims of Flood 2019-08-10 08:08:56
  the Patriarch & Catholicate group will fight forever & ever. Stop your fight & help the victims of the Flood.
 even though the Court ruled in favour of the Catholicate;  they must give back the churches where the Patriarch group has the majority. After all, it is just a political fight & faith. Our great family owned the St. Adai's church. But our great fathers were generous to give the Church & property to the Patriarch group. Stop the Hypocrisy & act in a humanitarian way. -andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക