Image

ദുഷ്ട കൊലയാളികള്‍ ആരുടെ കുറ്റം? (ബി ജോണ്‍ കുന്തറ)

Published on 07 August, 2019
ദുഷ്ട കൊലയാളികള്‍ ആരുടെ കുറ്റം? (ബി ജോണ്‍ കുന്തറ)
നോക്കിയിരുന്നു ലോട്ടറിഅടിച്ചമാതിരിയാണ് നിരവധി രാഷ്ട്രീയക്കാരും മാധ്യമങ്ങളും കഴുകന്മാര്‍മാതിരി എല്‍പാസോ , ഡേറ്റോണ്‍ ദാരുണ കൊലകളെ ആഹ്‌ളാദ കണ്ണീരൊഴുക്കി സ്വീകരിച്ചിരിക്കുന്നത്.

അമേരിക്കയില്‍ വെള്ള വംശജര്‍ മറ്റു വംശജരെ ഒരു കാര്യത്തിനും കുറ്റം പറഞ്ഞുകൂടാ അങ്ങനെ വന്നാല്‍ മറ്റു വംശജര്‍ പ്രകോപിതരാകും അത് കൂട്ടകൊലകള്‍ക്ക് വിജാതിയരെ പ്രേരിപ്പിക്കും.

ഇപ്പോള്‍ അമേരിക്കന്‍ പ്രസിഡന്‍റ്റ് വെള്ളക്കാരനാണ് അത് ഇവിടെ ഒരു വര്‍ഗീയ വെറുപ്പ് വളര്‍ത്തുന്നു. ഒന്നുകില്‍ വെള്ളക്കാരന്‍ ട്രംപ് ഒന്നും കാണുന്നില്ല കേള്‍ക്കുന്നില്ല എന്ന മാതിരി വൈറ്റ് ഹൗസില്‍ കാതും, കണ്ണും പൂട്ടി ഇരിക്കുക, അല്ല എങ്കില്‍ രാജിവയ്ച്ചു സ്ഥലം വിടുക. എന്നാല്‍ അമേരിക്കയില്‍ കഴിഞ്ഞ ദിനങ്ങളില്‍ നടന്ന കൂട്ടക്കൊലകള്‍ ഇനി  ഒഴിവാക്കുവാന്‍ പറ്റും.

ഈരാജ്യത്തു സമാധാനം വരണമെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടില്‍നിന്നും വെള്ളക്കാരാരും അമേരിക്കന്‍ പ്രസിഡന്‍റ്റ് സ്ഥാനത്തേക്കു മത്സരിച്ചുകൂടാ. ട്രംപ് 2020 മത്സര വേദിയില്‍ നിന്നും പിന്മാറണം ഇപ്പോള്‍ ട്രംപ് നടത്താറുള്ള തിരഞ്ഞെടുപ്പു റാലികകള്‍ നടത്തിക്കൂടാ ഇതെല്ലാം വെറുതെ എഴുതുന്നതല്ല ഇന്നലെ സി ന്‍ ന്‍ പോലുള്ള മാധ്യമങ്ങളില്‍ കേട്ടതാണ്.

കുറ്റം കൊലയാളികളുടെ ചുമരില്‍ നിന്നും മാറ്റി മറ്റുവല്ലവരുടെയും നെഞ്ചത്ത് തറച്ചുവയ്ക്കുന്ന ഒരു പ്രവണതയാണ് ഇന്നുനാം നിരവധി രാഷ്ട്രീയക്കാരിലും മാധ്യമങ്ങളിലും കാണുന്നത്.
ഡൊണാള്‍ഡ് ട്രംപ്ഭരണം ഇപ്പോള്‍ ചൈനയുമായി  ഒരു വ്യാപാര യുദ്ധത്തിലാണ് ഇത് അമേരിക്കയില്‍ വസിക്കുന്ന ചൈനാക്കാരെ ചൊടുപ്പിക്കും അതിനാല്‍ ട്രംപ്‌ചൈനാക്കാര്‍ പറയുന്നതെല്ലാം അനുവദിച്ചു ഈ വ്യാപാര മത്സരം അവസാനിപ്പിക്കുക.

ഡേറ്റന്‍ ഒഹായോയില്‍ നിറതോക്കൊഴിച്ച വ്യക്തി ഒരു എലിസബത്ത് വാറണ്‍ അനുയായി, രണ്ടുവര്‍ഷം മുന്‍പ് മറ്റൊരു ബെര്‍ണി സാന്‍ഡേര്‍സ് തുണക്കാരന്‍ ഏതാനും റിപ്പബ്ലിക്കന്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ നേരെ ഒരു ബേസ്ബാള്‍ കളികളത്തില്‍ തോക്കു  നിറയൊഴിച്ചു അംഗം സ്റ്റീവ് സ്‌കെലീസ് ഗുരുതരമായി പരുക്കേറ്റു മറ്റു നിരവധി പേര്‍ക്കും പരുക്കേറ്റു.

ഇതൊന്നും ഒട്ടുമുക്കാല്‍ മാധ്യമങ്ങളും തങ്ങള്‍ക്ക് അറിയില്ല എന്ന രീതിയിലാണ് എടുത്തിരിക്കുന്നത് നിഷ്ഠൂര വെടിവയ്പ്പിനു ശേഷം ട്രംപ് നടത്തിയ വൈറ്റ് ഹൌസ് പ്രസംഗത്തെ ന്യൂയോര്‍ക്ക് ടൈംസ്പത്രം അല്‍പ്പം പ്രോത്സാഹിപ്പിച്ചോള്ള ഒരുതലക്കെട്ടു നല്‍കി അത് ട്രംപ് വിരോധികളെ നിരാശപ്പെടുത്തി അവര്‍ പത്രത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തിറങ്ങി ന്യൂയോര്‍ക് ടൈംസ് തെറ്റു സമ്മതിച്ചു തലക്കെട്ടു തിരുത്തിഎഴുതി ഇവിടെ പത്രക്കാര്‍ പോലും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ മുന്നില്‍ അടിയറവ് സമ്മതിച്ചിരിക്കുന്നു.

തെക്കതിര്‍ത്തിയില്‍, നിയമവിരുദ്ധമായി കുടിയേറ്റക്കാരുടെ തള്ളിക്കയറ്റം കഴിഞ്ഞകാലങ്ങളിലേക്കാള്‍ പതിന്മടങ്ങു വര്‍ദ്ധിക്കുന്നു അതൊരു രഹസ്യമല്ല. ഇതിനെ നേരിടുക എന്നത് അമേരിക്കന്‍ പ്രെസിഡന്‍റ്റിന്‍റ്റെ ചുമതലയാണ് അതെങ്ങിനെ ഒരു വംശ വൈരാഗ്യമായി മാറും?

ട്രംപ് വിരോധം നിരവധി രാഷ്ട്രീയക്കാരെയും അവരെ തുണക്കുന്ന മാധ്യമങ്ങളെയും പ്രാന്തുപിടിപ്പിച്ചിരിക്കുന്നു. ഇവര്‍ പുതിയ പുതിയ വാക്കുകളും ശൈലികളും എല്ലാം മിനജെടുത്തു എങ്ങിനെ ട്രംപിനെ അധിക്ഷേപിക്കാം എന്ന വാശിയിലാണ്. ഏതാനും സ്ഥാനാര്‍ത്ഥികള്‍ അവരുടെ തിരഞ്ഞെടുപ്പു നിധി വലുതാക്കുന്നതിനുള്ള ഒരു സാഹചര്യമായും ഈദാരുണ സംഭവങ്ങളെ കാണുന്നു.

രാഷ്ട്രീയ കച്ചവടക്കാര്‍ അവസരവാദികള്‍ നോക്കിയിരിക്കും, എല്ലാ സംഭവങ്ങളും ചീത്തയും നല്ലതും ഇവര്‍ക്ക് അവസരങ്ങളാണ് ഇവര്‍ അഴുക്കുചാലുകളിലും ചാടിവീഴും മീനുകളെത്തപ്പി എന്നാല്‍ അവരുടെ കൂടെ സംയമനവും നിഷ്പക്ഷതയും കാട്ടേണ്ട മാധ്യമങ്ങളും ചാടിവീണ് അഴുക്കുവെള്ളത്തില്‍ കിടന്നു രസിക്കുന്നതാണ് നാമിന്നു കാണുന്നത്. നിരവധി മാധ്യമങ്ങള്‍ ഇതുപോലെ തരംതാണിരിക്കുന്നല്ലോ എന്നതില്‍ ദുഃഖമുണ്ട്.



Join WhatsApp News
Boby Varghese 2019-08-07 12:29:10
The Democrats and the fake news love to see more shootings happening in our country. They are so happy to use these unfortunate and sad incidents against our President. They are praying for more of these kind of incidents. Nobody blamed Obama for Sandy Hook shootings.

More than 500 people were killed and about 1500 injured in Chicago alone last year. Similar numbers are from Baltimore and Detroit. 90 % of the victims and 95% of the killers are of African Americans. Why the Democrats and the fake news are so silent. 
Boby Varghese 2019-08-07 12:36:40
About China relations. Almost all countries in the world are complaining about Chinese trade practices. Bill Clinton, George Bush and Obama were all complaining about China. They steal our intellectual properties and manipulate their currency against other countries. In 2016, while campaigning, Trump promised to confront the Chinese and will create new trade agreements. Anyone with an ounce of patriotism will support Trump 100% on this subject.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക