Image

കേന്ദ്ര മന്ത്രി വി.മുരളിധരനെ ബിപിപി കുവൈറ്റ് അഭിനന്ദനങ്ങള്‍ അറിയിച്ചു

Published on 04 August, 2019
കേന്ദ്ര മന്ത്രി വി.മുരളിധരനെ ബിപിപി കുവൈറ്റ് അഭിനന്ദനങ്ങള്‍ അറിയിച്ചു


കുവൈറ്റ് സിറ്റി : അവധികാലത്തും ഉത്സവ സീസണിലും വിമാന ടിക്കറ്റ് നിരക്ക് വന്‍ തോതില്‍ വര്‍ധിപ്പിക്കുന്ന വിമാനകമ്പിനികളുടെ നടപടികള്‍ അവസാനിപ്പിക്കുന്നള്ള നടപടികള്‍ അന്തിമഘട്ടത്തിലെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രി വി.മുരളിധരന്‍ ബിപിപി. ഭാരവാഹികളെ അറിയിച്ചു. വിമാനകമ്പനികളുടെ ടിക്കറ്റ് നിരക്ക് വര്‍ധനയ്‌ക്കെതിരെ വര്‍ഷങ്ങളായി ഉയര്‍ന്ന പരാതിക്ക് അടിയന്തിര പരിഹാരം കാണാന്‍ കേന്ദ്ര വ്യോമായാന മന്ത്രാലയവുമായി വി മുരളിധരന്‍ മുന്‍കൈ എടുത്തു നടത്തിയ ചര്‍ച്ചയില്‍ തീരുമാനമുണ്ടായിരിക്കുകയാണ്.

അടുത്ത പാര്‍ലമെന്റ് സമ്മേളനത്തിന് മുന്‍പായി പ്രശനപരിഹാരത്തിനായുള്ള റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വ്യോമായാന സെക്രട്ടറിക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കി. ബിപിപിയുടെ ക്ഷണം സ്വീകരിച്ചു മുന്‍പ് കുവൈറ്റില്‍ എത്തിയ മുരളീധരന് മുന്നില്‍ അവതരിപ്പിച്ച പ്രധാനവിഷയം അവധിക്കാലത്തെ അനിയന്ത്രിതമായ ടിക്കറ്റ് ചാര്‍ജ് വര്‍ധനയെ കുറിച്ചുള്ള പരാതിയായിരുന്നു. പ്രവാസികളുടെ വിഷയങ്ങള്‍ പരിഹരിക്കാന്‍ മുന്‍കൈ എടുക്കുന്ന കേന്ദ്രവിദേശ കാര്യസഹ മന്ത്രി വി മുരളിധരന് ഭാരതീയ പ്രവാസി പരിഷദ് കുവൈറ്റ് അഭിനന്ദിച്ചു. ബി പി പി പ്രസിഡന്റ് അഡ്വ എം.കെ സുമോദ്, ജനറല്‍ സെക്രട്ടറി നാരായണന്‍ ഒതയോത്ത്, ഓര്‍ഗനൈസിംഗ് സെക്രട്ടറി പി വി വിജയരാഘവന്‍, വിവിധ ഭാഷ കോര്‍ഡിനേറ്റര്‍ രാജ് ഭണ്ഡാരി എന്നിവര്‍ സംയുക്ത പ്രസ്താവനയിലാണ് മുരളിധരന് അഭിനന്ദനങ്ങള്‍ അറിയിച്ചത്.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക