Image

സൗദിയില്‍ ബിനാമി ബിസിനസ് ഇല്ലാതാക്കാന്‍ നിയമ നിര്‍മാണം; പിടികൂടിയാല്‍ വന്‍ പിഴ

Published on 02 August, 2019
സൗദിയില്‍ ബിനാമി ബിസിനസ് ഇല്ലാതാക്കാന്‍ നിയമ നിര്‍മാണം; പിടികൂടിയാല്‍ വന്‍ പിഴ


ദമാം: ബിനാമി ബിസിനസ് ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ ശക്തമായ നിയമ നിര്‍മാണം കൊണ്ടുവരുമെന്ന് ബിനാമി വിരുദ്ധ ദേശീയ പ്രോഗ്രാം സെക്രട്ടറി ജനറല്‍ സല്‍മാന്‍ അല്‍ ഹാജര്‍. ബിനാമി ബിസിനസ് രാജ്യത്തെയും പൗരന്മാരെയും തകര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. അതിനാല്‍ ബിനാമി ബിസിനസ് ഇല്ലാതാക്കാന്‍ ശക്തമായ നിയമ നിര്‍മാണം നടത്തും. ഇതിനായി നിലവിലെ നിയമം പരിഷ്‌കരിക്കുന്നത് അന്തിമ ഘട്ടത്തിലാണെന്നും സല്‍മാന്‍ അല്‍ ഹാജര്‍ കൂട്ടിചേര്‍ത്തു. 

ബിനാമി ബിസിനസ് നടത്തി പിടിക്കപ്പെടുന്നവര്‍ക്കുള്ള പിഴ അന്‍പതു ലക്ഷം റിയാലായി ഉയര്‍ത്തും. മാത്രവുമല്ല അഞ്ചു വര്‍ഷം വരെ തടവും പരിഷ്‌കരിക്കുന്ന നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നു. 

ബിനാമി ബിസിനസ് ഏറ്റവും കൂടുതല്‍ നടക്കുന്ന ചില്ലറ വ്യാപാര മേഖലയിലും നിര്‍മാണ മേഘലയിലുമാണ്. ചില്ലറ വ്യാപാര മേഖലയിലെ ബിനാമി ബിസിനസ് അവസാനിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതികള്‍ തൊഴില്‍ മന്ത്രാലയം ഉടന്‍ പ്രഖ്യാപിക്കും. മറ്റു മേഖലകളിലും സമാന പദ്ധതികള്‍ പ്രഖ്യാപിക്കും. നിക്ഷേപ നിയമം അനുസരിച്ചു രാജ്യത്ത് ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിന് വിദേശ നിക്ഷേപകരെ സൗദി അറേബ്യ സ്വാഗതം ചെയ്യുന്നതായും സല്‍മാന്‍ അല്‍ ഹാജര്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക