Image

പ്രവാസി എക്‌സ്പ്രസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു

Published on 02 August, 2019
പ്രവാസി എക്‌സ്പ്രസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു


സിംഗപ്പൂര്‍: പ്രവാസി എക്‌സ്പ്രസ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ബീച്ച് റോഡിലെ ഷൈന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ ഗോപിനാഥ് പിള്ള, ഡോ. വി.പി. നായര്‍ എന്നിവര്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. 

സജി ചെറിയാന്‍ എംഎല്‍എ (പ്രവാസി എക്‌സ്പ്രസ് സോഷ്യല്‍ എക്‌സലന്‍സ്), ഡോ. ചിത്ര കൃഷ്ണകുമാര്‍ (ആര്‍ട്ട് ആന്‍ഡ് കള്‍ച്ചര്‍ എക്‌സലന്‍സ്), ഡോ. ലിസി ഷാജഹാന്‍ (വനിതാരത്‌നം) , രാഹുല്‍ രാജു ( സ്‌പോര്‍ട്‌സ് എക്‌സലന്‍സ്), ജോയ് ആലുക്കാസ് (ബിസിനസ് എക്‌സലന്‍സ്) എന്നിവര്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി. 

മലയാളസാഹിത്യത്തിന് പതിറ്റാണ്ടുകളായി നല്‍കിയ മഹത്തായ സംഭാവനകള്‍ക്ക് പ്രശസ്ത എഴുത്തുകാരി സുഗതകുമാരി ടീച്ചര്‍ 'പ്രവാസി എക്‌സ്പ്രസ് ലൈഫ് ടൈം അച്ചീവ്‌മെന്റ്' അവാര്‍ഡിന് അര്‍ഹയായി. ആരോഗ്യപരമായ കാരണങ്ങളാല്‍ സുഗതകുമാരി ടീച്ചര്‍ക്ക് ചടങ്ങില്‍ എത്തിചേരാന്‍ കഴിഞ്ഞില്ല .അതിനാല്‍ തിരുവനന്തപുരത്തു നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് കൈമാറുമെന്ന് സംഘാടകള്‍ അറിയിച്ചു. 

സിംഗപ്പൂര്‍ പ്രവാസി എക്‌സ്പ്രസ് ഡയറക്ടര്‍ രാജേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സിംഗപ്പൂര്‍ ചലച്ചിത്ര കൂട്ടായ്മയായ “സിംഗപ്പൂര്‍ കൈരളി ഫിലിം ഫോറം” (ടഗഎഎ), പ്രശസ്ത സിംഗപ്പൂര്‍ ചലച്ചിത്ര സംവിധായകന്‍ കെ. രാജഗോപാല്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്നു കൂട്ടായ്മയുടെ ആദ്യ സംരഭമായ മൈക്രോ ഷോര്‍ട്ട് ഫിലിം ഗ്രാന്‍ഡ് ഫാദര്‍ ന്റെ സ്‌ക്രീനിംഗ് നടന്നു. അനീഷ് കുന്നത്ത് സംവിധാനം ചെയ്ത ചിത്രത്തില്‍ അഭിനയച്ച മുന്‍കാല ചലചിത്ര താരം ജി.പി രവിയെ ചടങ്ങില്‍ ആദരിച്ചു.

തുടര്‍ന്നു പ്രശസ്ത ഗായകനും സംഗീത സംവിധായകനുമായ ഷഹബാസ് അമന്‍ നയിച്ച ഗസല്‍ സന്ധ്യ, ബഡായി ബംഗ്ലാവ് ഫെയിം ആര്യയുടെ നൃത്ത പരിപാടി, ഉല്ലാസ് പന്തളം, ബിനു കമാല്‍ ടീം അവതരിപ്പിച്ച കോമഡി ഷോ, സിംഗപ്പൂരിലെ ഡാന്‍സ് ട്രൂപ്പുകള്‍ അവതരിപ്പിച്ച നൃത്തനൃത്യങ്ങള്‍ എന്നിവയും നടന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക