Image

ഡിബേറ്റ് എന്നപേരില്‍ രണ്‍ടാംപരീക്ഷ പ്രകടനം - (ബി.ജോണ്‍ കുന്തറ)

Published on 01 August, 2019
ഡിബേറ്റ് എന്നപേരില്‍ രണ്‍ടാംപരീക്ഷ പ്രകടനം - (ബി.ജോണ്‍ കുന്തറ)
പാര്‍ട്ടി സ്ഥാനാര്‍ത്ഥികളായി െ്രെപമറി മത്സരത്തിന് സംസ്ഥാനങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യുന്നതിനു മുന്‍പുതന്നെ ഡിബേറ്റ് എന്നപേരില്‍ ഈ പ്രഹസനങ്ങള്‍, പ്രേക്ഷകര്‍ദൈനംദിനീ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന, സി ന്‍ ന്‍ പോലുള്ള മാധ്യമങ്ങള്‍ക്ക്‌പ്രേക്കരെകൂട്ടി അവരുടെ വ്യാപാര വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള വെറും 'ഷോ' ആയി മാറിയിരിക്കുന്നു.

കഴിഞ്ഞ രണ്ടു ദിനങ്ങളില്‍ ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ നിന്നുമുള്ള സ്ഥാനാര്‍ത്ഥികള്‍ എന്നപേരില്‍ 20 പേരെ രംഗത്തു കൊണ്ടുവന്ന് സി ന്‍ ന്‍ നാലു മണിക്കൂറുകളിലധികം നീണ്ടുനിന്ന രണ്ടു ഷോകള്‍ നടത്തി ഇതില്‍ മൊത്തം 40 മിനുട്ടുകള്‍ പരസ്യം വിറ്റു കാശുണ്ടാക്കുന്നതിനു വിനിയോഗിക്കപ്പെട്ടിരുന്നു.
 ഒരു മാസത്തിനു മുന്‍പ്, ന്‍ ബി സിയും ഈ അടവ് എടുത്തിരുന്നു. ഇനി അടുത്തത് സി ബി സ് ആയിരിക്കും ഇവിടെ ഫോക്‌സിന് സ്ഥാനം കിട്ടില്ല കാരണം അവര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയെ തുണക്കുന്നവര്‍ ആണല്ലോ.

വേദിയില്‍ എത്തിയ സ്ഥാനാര്‍ത്ഥിവേഷം കെട്ടിയ 20പേരില്‍ നാലു പേര്‍ക്കു മാത്രമേ പൊതുജനമധ്യത്തില്‍ എന്തെങ്കിലും തിരിച്ചറിവുള്ളവരുള്ളൂ െ്രെപമറികളില്‍ എന്തെകിലും സാധ്യതകള്‍ ഉള്ളവരുള്ളൂ മറ്റുള്ളവര്‍ കോമാളി വേഷങ്ങള്‍ കെട്ടി സൗജന്യ പ്രസിദ്ധി നേടുന്നതിന് ഇറങ്ങിയിരിക്കുന്നവര്‍.
മത്സര വേദിയില്‍ എന്തെങ്കിലും വിജയ സാധ്യതയുള്ള നാലുപേര്‍ ജോ ബൈഡന്‍, എലിസബത്ത് വാറണ്‍, കമലാ ഹാരിസ്, ബെര്‍ണി സാന്‍ഡേര്‍സ്. എവിടെ നിന്നോആകസ്മികമായി പ്രത്യക്ഷപ്പെട്ട മറിയം വില്‍സണ്‍, ആന്‍ഡ്രൂ യാങ് ടിം റയാന്‍ പോലുള്ളവര്‍ കോമാളി വേഷം കെട്ടി  വിഡ്ഢിത്തം വിളമ്പി പ്രേക്ഷകരെ രസിപ്പിച്ചു എന്നത് വാസ്തവം.

 എന്നിരുന്നാല്‍ത്തന്നെയും, ഡിബേറ്റ് ഒരവലോകനം അര്‍ഹിക്കുന്നു. പ്രധാനമായി ചര്‍ച്ചക്കു വന്ന വിഷയങ്ങള്‍ ആരോഗ്യ സംരക്ഷ, 
കുടിയേറ്റം പിന്നെ പ്രകര്‍തി സംരക്ഷണം. ഇതില്‍ ആദ്യത്തെ, ആരോഗ്യ സംരക്ഷണം ഏറ്റവും കൂടുതല്‍ സമയം ചര്‍ച്ച ചെയ്യപ്പെട്ടു.

ഒരു സംശയം, 2010ല്‍ അഫോര്‍ടബില്‍ കെയര്‍ ആക്ട് എന്ന ഒബാമാ കെയര്‍ നടപ്പിലാക്കി ആരോഗ്യ സംരക്ഷണം എല്ലാ അമേരിക്കക്കാര്‍ക്കും നല്‍കി എന്ന വാദത്തിന് ഇന്ന് ഡെമോക്രാറ്റ് പാര്‍ട്ടിയില്‍ യാതൊരു സ്ഥാനവുമില്ലേ? അന്ന് അതിനെ തുണച്ചു ഉപ രാഷ്ട്രപതിജോ ബൈഡന്‍വരെ, നിരവധി മില്യണ്‍ ജനതക്ക് ഇന്നും ആരോഗ്യ സംരക്ഷണമില്ല എന്ന് വാദിക്കുന്നു ഡൊണാള്‍ഡ് ട്രംപിനെ കുറ്റപ്പെടുത്തുന്നു.അപ്പോള്‍ ഡെമോക്രാറ്റ്‌സ് സമ്മതിക്കുകയാണോ ഒബാമാ കെയര്‍ വെറും പരാജയമെന്ന്? 
ഇനിയും നിരവധി ട്രില്യന്‍ ഡോളറുകള്‍ ഗോവെര്‍ന്മെന്റ്റ് മുടക്കേണ്ടിയിരിക്കുന്നു എല്ലാവരുടെയും സൗജന്യ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തുന്നതിന്. ഇതിനുള്ള പണം മനുഷ്യത്വമില്ലാത്ത കോര്‍പറേഷനുകളെ പിഴിഞ്ഞ് ഉണ്ടാകണം അതാണ് ലക്ഷ്യം.
രണ്ടാമത്, കുടിയേറ്റം ഇവിടെ ചോദ്യ കര്‍ത്താക്കള്‍ സഹിതം നിലവിലുള്ള നിയമങ്ങളെ മാറ്റി നിറുത്തിക്കൊണ്ടുള്ള ചോദ്യങ്ങളാണ് ചോദിച്ചത്. അതിര്‍ത്തിയില്‍ ട്രംപിന്റ്റെ നേതൃത്വത്തില്‍ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍തിരിക്കുന്നു ശിശുപീഡനം നടക്കുന്നു. 

ഇവിടത്തെ സത്യാവസ്ഥ മാധ്യമങ്ങള്‍ക്ക് അറിയാം. അതുപറഞ്ഞാല്‍ ട്രംപിനെ മോശപ്പെടുത്തുവാന്‍ പറ്റില്ലല്ലോ?.
 ഈ പറയുന്ന വേര്‍പെടുത്തല്‍ സമ്പ്രദായം ഡൊണാള്‍ഡ് ട്രംപിനു മുന്നേ ഒബാമാ സമയത്തും നടന്നിരുന്നു അന്ന് എണ്ണം കുറവായിരുന്നു എന്നുമാത്രം. ഇവിടെ മൂടപ്പെടുന്ന പരമാര്‍ത്ഥത, വേര്‍പെടുത്തപ്പെടുന്ന കുട്ടികള്‍ അതിര്‍ത്തി ലങ്കിക്കുന്നത് സ്വയ മാതാപിതാക്കളുടെ കരം പിടിച്ചല്ല മറ്റു ക്രിമിനലുകള്‍ ഈ കുട്ടികളെ ഉപയോഗിക്കുകയാണ്. ഇവിടെ കടന്നുകൂടുന്നതിന്.
 ജൂയാന്‍ കാസ്‌ട്രോ പോലുള്ള ഏതാനും സ്ഥാനാര്‍ത്ഥികള്‍ തുറന്ന അതിര്‍ത്തിയെ തുണക്കുന്നവരാണ്. ഇവരുടെ ദൃഷ്ടിയില്‍ 
നിയമവിരുദ്ധമായി അതിര്‍ത്തി ലങ്കിക്കുന്നത് ഒരു ക്രിമിനല്‍ കുറ്റമല്ല. എങ്കില്‍പ്പിന്നെ എന്തിനീ ഇമ്മിഗ്രേഷന്‍, കസ്റ്റംസ് പ്രസ്ഥാനങ്ങള്‍ വിമാനത്താവളങ്ങളില്‍, എന്തിന് ഒരു കൂട്ടരോട് നൂറുകണക്കിന് അപേക്ഷകള്‍ പൂരിപ്പിക്കണമെന്നും അവ സ്ഥിരീകരിക്കപ്പെടണമെന്നും വിദേശ മന്ത്ര കാര്യാലയം ആവശ്യപ്പെടുന്നു .കൂടാതെ കാനഡ അമേരിക്ക അതിര്‍ത്തിയില്‍ എന്തിനീ പ്രതിബന്ധ സ്ഥാനങ്ങള്‍?
പരിസ്ഥിതി സംരക്ഷണം അടുത്ത തമാശ, ഭൂമിയെ നശിപ്പിക്കുന്നു ആര്‍ക്കും ഭൂമിയെ നശിപ്പിക്കുവാന്‍ സാധ്യമല്ല സൂര്യന്‍ പണിമുടക്കിയാല്‍ മാത്രമേ ഭൂമി നശിക്കുള്ളു. നമുക്കു നമ്മെത്തന്നെ നശിപ്പിക്കാം അത് മറ്റൊരു കാര്യം.

ഈത്തവണത്തെ ഡിബേറ്റില്‍ പൊതുവെ സോഷ്യലിസം എല്ലാവരും വീര്യം കുറഞ്ഞ അളവിലാണ് അവതരിപ്പിച്ചത്. ബില്‍ സ്ടിബ്ലാസിയോ പോലുള്ളവരുടെ ആഗ്രഹം അമേരിക്കയില്‍ ഇന്നു കാണുന്ന എല്ലാ സമ്പല്‍ വ്യവസ്ഥിതികളും പൊളിച്ചുമാറ്റണം ഇന്നത്തെ സംസ്‌കാരം പോലും ശരിയല്ല.

വീണ്ടും പലരും എല്ലാം എല്ലാവര്‍ക്കും സൗജന്യമെന്ന് വിളംബരപ്പെടുത്തി ആന്‍ഡ്രൂ യാങ് എന്ന ജോക്കര്‍ താന്‍ പ്രസിഡന്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ടാല്‍ എല്ലാവര്‍ക്കും മാസാമാസം ആയിരം ഡോളര്‍ നല്‍കുമെന്നും വാഗ്ദാനം നടത്തി. ഇയാള്‍ പറയുന്നത് കുറ്റക്കാരെ ജയിലില്‍ അടക്കുന്നതിലുംലാഭം അവര്‍ക്ക് പാരിദോഷികം നല്‍കുന്നതാണ് ലാഭകരമെന്ന്.

പൊതുവെ ഒരു വിഷയവും ഗൗരവപൂര്‍വം സംസാരിക്കപ്പെട്ടില്ല എന്നതാണ് വാസ്തവം അതിന് ഈബഹളത്തില്‍ ആര്‍ക്കും വേണ്ട സമയവുമില്ലല്ലോ. ഇതില്‍ നിന്നും മാധ്യമങ്ങള്‍ക്ക് കുറച്ചു കീശ വീര്‍പ്പിക്കുന്നതിനുള്ള അവസരം ലഭിച്ചു എന്നതിലുപരി ഒട്ടുമുക്കാല്‍ പ്രേക്ഷകര്‍ക്കും ഇതൊരു ബോറടി ഷോ ആയിരുന്നു.
ബി ജോണ്‍ കുന്തറ 

ഡിബേറ്റ് എന്നപേരില്‍ രണ്‍ടാംപരീക്ഷ പ്രകടനം - (ബി.ജോണ്‍ കുന്തറ)
Join WhatsApp News
Boby Varghese 2019-08-01 12:54:40
Whatever happened to Bob Mueller? No one even mention him. Impeachment is dead? Now the investigators going to be investigated. They want every one to forget Russia collusion. Instead they all scream about racism. During the last two and a half years of Trump ad ministration, the country is running like a well oiled machine, as far as racism is concerned. Compared to the 8 years of Obama, racial incidents are minimum. During the Obama years, several incidents of racial nature happened, and Obama used all of those occasions to blame white police officers and to support the blacks. Obama used the color of his skin to become his party's nominee and to become the President. A white Obama will never see Washington D.C.

സൂക്ഷ്മദൃഷ്ടി 2019-08-01 16:01:36
പൂച്ചകൾക്കെന്താ  പൊന്നുരുക്കുന്നടത്തു  കാര്യം ?
Send Trump back 2019-08-01 20:26:27
ഐ . പി . അഡ്രസ്സ് ബ്ലോക്ക് ചെയ്യാതെ എഡിറ്റർക്ക് ഇഷ്ടമില്ലെങ്കിൽ പോസ്റ്റ് ചെയ്യാതിരിക്കുക . ചിലപ്പോൾ വൃത്തികെട്ട കമന്റ് എഴുതി വിടുന്നതിനു കാരണം ചില അവന്മാർക്കിട്ട് ചെന്ന് രണ്ടു പൊട്ടിക്കൽ കൊടുക്കാൻ കഴിയാത്തതുകൊണ്ടാണ് .  അടുത്തെങ്ങാനും ആയിരുന്നെങ്കിൽ ഈ-മലയാളിയെ അഭയംപ്രാപിക്കില്ല .  
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക