Image

ഗ്രാസ് ഹോപ്പറുകള്‍ ഗ്രസിക്കുന്ന സിന്‍സിറ്റി (ഡോ. മാത്യു ജോയിസ് , ലാസ് വേഗസ്)

Published on 30 July, 2019
ഗ്രാസ് ഹോപ്പറുകള്‍ ഗ്രസിക്കുന്ന സിന്‍സിറ്റി (ഡോ. മാത്യു ജോയിസ് , ലാസ്  വേഗസ്)
പണ്ടു പണ്ട് അതായത് ഈജിപ്റ്റില്‍ ഫറവോ രാജാവിന്റെ കാലത്ത്, അടിമകള്‍ ആക്കിവെച്ചിരുന്ന ലക്ഷക്കണക്കിന് ഇസ്രായേല്യരെ മോചിപ്പിക്കാന്‍ മോശ പ്രവാചകന്‍ നടത്തിയ പുറപ്പാടിന്റെ ചരിത്രത്തില്‍ ഇങ്ങനെ പറഞ്ഞിരിക്കുന്നു

"പ്രഭാതം ആയപ്പോള്‍ കിഴക്കന്‍കാറ്റു വെട്ടുക്കിളിയെ കൊണ്ടുവന്നു.
 
വെട്ടുക്കിളി മിസ്രയീംദേശത്തൊക്കെയും വന്നു മിസ്രയീമിന്റെ അതിര്‍ക്കകത്തു ഒക്കെയും അനവധിയായി വീണു; അതുപോലെ വെട്ടുക്കിളി ഉണ്ടായിട്ടില്ല, ഇനി അതുപോലെ ഉണ്ടാകയുമില്ല.
15 അതു ഭൂതലത്തെ ഒക്കെയും മൂടി ദേശം അതിനാല്‍ ഇരുണ്ടുപോയി; കല്മഴയില്‍ ശേഷിച്ചതായി നിലത്തിലെ സകലസസ്യവും വൃക്ഷങ്ങളുടെ സകലഫലവും അതു തിന്നുകളഞ്ഞു; മിസ്രയീംദേശത്തു എങ്ങും വൃക്ഷങ്ങളിലാകട്ടെ നിലത്തിലെ സസ്യത്തിലാകട്ടെ പച്ചയായതൊന്നും ശേഷിച്ചില്ല.”

വെട്ടുക്കിളിയല്ലെങ്കിലും ആ ഗണത്തില്‍ പെട്ട വിട്ടിലുകള്‍ (ഴൃമ ൈവീുുലൃ)െ പൊടുന്നനെ ലാസ് വേഗാസ് എന്ന പാപനഗര (ടശി ഇശ്യേ) ത്തെ കീഴടക്കാന്‍ പറന്നിറങ്ങുന്ന വാര്‍ത്തയും ദൃശ്യങ്ങളും അമേരിക്കയിലാകെ കുറേ ഭീതിയും അതിനേക്കാളേറെ കൗതുകവും ഉണര്‍ത്തിക്കൊണ്ടിരിക്കുന്നു. കൊടുങ്കാറ്റും പേമാരിയുമായിരിക്കാമെന്നു കാലാവസ്ഥാ  റഡാറുകളില്‍ തെറ്റിധാരണ ഉയര്‍ത്തി നിരീക്ഷകരെ കുഴച്ച, വിട്ടിലുകളുടെ പെയ്തിറക്കം തുടര്‍ന്നുകൊണ്ടിരിക്കുന്നു.

നാട്ടില്‍ ചില സായം സന്ധ്യകളില്‍ മഴക്കാലത്തിനു മുമ്പായി ഈയ്യാംപാറ്റകള്‍ പറന്നുയരുന്നത്  വെറും ഒരു സാമ്പിള്‍ എന്ന് പറയാം. പക്ഷെ കോടിക്കണക്കിനു വിട്ടില്‍ ഗണത്തില്‍ പെട്ട ജീവികള്‍  പല വലിപ്പത്തിലും നിറത്തിലും, നെവാഡാ സ്‌റ്റേറ്റിന്റെ തെക്കന്‍ പ്രവിശ്യകളില്‍ കുറേ ദിവസങ്ങളിലായി പറന്നു നടക്കുന്ന പ്രതിഭാസം, ബൈബിളിലെ വെട്ടുക്കിളികളുടെ ആക്രമണത്തിനോട് ഉപമിക്കത്തക്ക വിധത്തില്‍ ആയിരിക്കുന്നു. അത്രയും നാശം വിതക്കാന്‍ കഴിയില്ലെങ്കിലും , ലാസ് വേഗാസിലെ വീഥികളിലും മാളുകളുടെ ഇടനാഴികളിലും കുമിഞ്ഞുകൂടുകയും , ചെടികളുടെ ഇളം നാമ്പുകള്‍ തിന്നു മുടിപ്പിക്കുകയും  ചെയ്തുകൊണ്ടിരിക്കുന്നു . കുതിര്‍ന്ന വേനല്‍ക്കാലവും  ചൂടുകൂടിയ പ്രതേക കാലാവസ്ഥയുമായിരിക്കണം ഈ അഭൂതപൂര്‍വമായ വിട്ടില്‍ വിളയാട്ടത്തിനു പിന്നില്‍ എന്ന് കാലാവസ്ഥാനിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു. ആദ്യമാദ്യം ഉണ്ടായവ ചത്തു വീണുകൊണ്ടിരിക്കുമ്പോള്‍ പുതിയവ പറന്നുയര്‍ന്നുകൊണ്ടിരിക്കുന്നു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇത്  ക്രമേണ അവസാനിച്ചേക്കുമെന്ന് പറയുന്നു.

അമേരിക്കയിലെ കിഴക്കന്‍ സംസ്ഥാനങ്ങളില്‍ 13  വര്‍ഷങ്ങള്‍  കഴിയുമ്പോള്‍ കാതടപ്പിക്കുന്ന അരോചകമായ ശബ്ദം പുറപ്പെടുവിച്ചു മണ്ണില്‍നിന്നും പറന്നുയരുന്ന ചീവീടുകള്‍ ആണ് "സിക്കാടകള്‍ "എന്നറിയപ്പെടുന്ന പ്രത്യേക ജീവികള്‍ . പെന്‍സില്‍വേനിയ , ഒഹായോ എന്നിവിടങ്ങളില്‍ ഇവയെ കണ്ടു മടുത്തിട്ടു  ചൂട് കൂടിയ ലാസ് വേഗാസില്‍ എത്തിയപ്പോള്‍ , 'പട പേടിച്ചു  പന്തളത്തു ചെന്നപ്പോള്‍ പന്തവും കൊളുത്തി പട ' കണ്ടതുപോലെ ഗ്രാസ് ഹോപ്പേഴ്‌സിന്റെ പറക്കും പട ഇതാ എന്റെ ചുറ്റും !

ലാസ് വേഗാസിലെ തിരക്കേറിയ സ്ട്രിപ്പില്‍ , ലക്‌സര്‍ ഹോട്ടലിനു മുന്‍പില്‍ ഉയര്‍ന്നു നില്‍ക്കുന്ന കറുത്ത പിരമിഡും ഫറവോയുടെ തലയും കണ്ട് , സഹസ്രാബ്ദങ്ങള്‍ക്കു ശേഷം വെട്ടുക്കിളിയുടെ ഗോത്രത്തില്‍പെട്ട വിട്ടിലുകള്‍. ചരിത്രം ആവര്‍ത്തിക്കാനുള്ള പുറപ്പാടാണോ പാപനഗരത്തിലെ പുണ്യനിവാസികളെ !


ഗ്രാസ് ഹോപ്പറുകള്‍ ഗ്രസിക്കുന്ന സിന്‍സിറ്റി (ഡോ. മാത്യു ജോയിസ് , ലാസ്  വേഗസ്)ഗ്രാസ് ഹോപ്പറുകള്‍ ഗ്രസിക്കുന്ന സിന്‍സിറ്റി (ഡോ. മാത്യു ജോയിസ് , ലാസ്  വേഗസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക