Image

ഐ.സി.ഇ. തടങ്കലില്‍ നിരാഹാരം: 4 ഇന്ത്യാക്കാര്‍ക്ക് ഡ്രിപ്പ് നല്കുന്നതിനെതിരെ പ്രതിഷേധം

Published on 30 July, 2019
ഐ.സി.ഇ. തടങ്കലില്‍ നിരാഹാരം: 4 ഇന്ത്യാക്കാര്‍ക്ക് ഡ്രിപ്പ് നല്കുന്നതിനെതിരെ പ്രതിഷേധം
എല്‍ പാസൊ, ടെക്‌സസ്: ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റ് (ഐ.സി.ഇ.) കസ്റ്റഡിയില്‍ നിരാഹാരം നടത്തുന്ന നാല് ഇന്ത്യാക്കാര്‍ക്ക് ബലം പ്രയോഗിച്ച് ഗ്ലൂക്കോസ് ഡ്രിപ്പ് നല്‍കുന്നതിനെതിരെ പ്രതിഷേധം.

ക്രൂരവും അസാധാരണവുമായ ശിക്ഷ അനുവദിക്കാത്ത ഭരണഘടനയുടെ എട്ടാം ഭേദഗതിയുടെ ലംഘനമാണിതെന്ന് ഇമിഗ്രേഷന്‍ അഭിഭാഷകര്‍ കുറ്റപ്പെടുത്തുന്നു. സിഖ് അമേരിക്കന്‍ ലീഗല്‍ ഡിഫന്‍സ് ഫണ്ട്, സിഖ് കൊ അലിഷന്‍, സൗത്ത് ഏഷ്യന്‍ അമേരിക്കന്‍സ് ലീഡിംഗ് ടുഗദര്‍ (സാള്‍ട്ട്) എന്നിവ സംയുക്തമായി ഇന്‍ട്രാവീനസ് ഡ്രിപ്പ് തടയാന്‍ കോണ്‍ഗ്രസിനു നിവേദനം നല്‍കും.

വളരെക്കാലമായി അധിക്രുതരോട് ഈ പ്രശ്‌നങ്ങളെക്കുറിച്ച് പറയുന്നുണ്ടെങ്കിലും ഒരു മാറ്റവും കാണുന്നില്ല. കസ്റ്റഡിയിലുള്ളവര്‍ക്ക്ഇപ്പോഴും മാനുഷിക പരിഗണന ലഭിക്കുന്നില്ല-ഇന്ത്യന്‍ അമേരിക്കന്‍ ആക്ടിവിസ്റ്റ് പറഞ്ഞു.
ഉത്തരേന്ത്യയില്‍ നിന്നുള്ള നാലുപേരും ജൂലൈ 9 ന് ന്യൂ മെക്‌സിക്കോ ഐസിഇ പ്രോസസ്സിംഗ് സെന്ററില്‍ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു.10 ദിവസത്തിന് ശേഷം അവരെ എല്‍ പാസോ കേന്ദ്രത്തിലേക്ക് മാറ്റി.കുറഞ്ഞത് ഒരു വര്‍ഷമായി ഇവര്‍ ഐസിഇ കസ്റ്റഡിയിലാണ്. തങ്ങളുടെ നീണ്ട തടങ്കലിലും ബോണ്ട് ഹിയറിംഗുകള്‍ നിരസിക്കുകയും ചെയ്യുന്നതില്‍ പ്രതിഷേധിച്ചാണു നിരാഹാരം തുടങ്ങിയത്.

എല്‍ പാസോയിലെ ലാസ് അമേരിക്കാസ് ഇമിഗ്രേഷന്‍ അഡ്വക്കസി സെന്ററിലെ മാനേജിംഗ് അറ്റോര്‍ണി ലിന്‍ഡ കോര്‍ഷാഡോ നിരാഹാര സമരത്തില്‍ നാല് ഇന്ത്യക്കാരില്‍ മൂന്ന് പേരെ പ്രതിനിധീകരിക്കുന്നു. 'തടങ്കല്‍ ശരിയല്ലെന്ന് എന്റെ കക്ഷികള്‍ കരുതുന്നു. ഇന്ത്യയില്‍ നിന്നുള്ള അഭയ കേസുകള്‍ക്കെതിരെ മുന്‍ കൂട്ടി തീരുമാനിച്ച പോലെയാണ് ജഡ്ജിമാര്‍ പെരുമാറുന്നതെന്നും അവര്‍ കരുതുന്നു.'

കക്ഷികള്‍ ഏതു മതവിഭാഗത്തില്‍ പെട്ടവരാണെന്നു അവര്‍ പറഞ്ഞില്ല. അവര്‍ ഇന്ത്യയിലെ രാഷ്ട്രീയ പ്രവര്‍ത്തകരാണെന്നും എതിര്‍ രാഷ്ട്രീയ കക്ഷിയില്‍ നിന്ന് പീഡനം നേരിട്ടവരാണെന്നും അറ്റോര്‍ണി പറഞ്ഞു. എതിര്‍ രാഷ്ട്രീയക്കാര്‍ തന്റെപിതാവിനെ കൊലപ്പെടുത്തിയെന്നും സഹോദരിക്കു നേരെ ആസിഡ് ആക്രമണമുണ്ടായെന്നും ഒരാള്‍ പറഞ്ഞു.

'അവര്‍ തങ്ങളുടെ സ്വാതന്ത്ര്യത്തിനായി പോരാടുകയാണ്. ഐസിഇ കസ്റ്റഡിയില്‍ മരിക്കാനും അവര്‍ തയ്യാറാണ്, അറ്റോര്‍ണി പറഞ്ഞു. അവര്‍ക്ക് സംസാരിക്കാനുള്ള സ്വാതന്ത്ര്യത്തിനും സമ്മേളിക്കാനുള്ള സ്വാതന്ത്ര്യത്തിനും അവകാശമുണ്ട്. അവരുടെ ശബ്ദം കേള്‍ക്കുന്നുവെന്ന് ഉറപ്പാക്കാനാണ് എന്റെ ആഗ്രഹം, പക്ഷേ അവ പാഴാകുമെന്ന് ഞാന്‍ ഭയപ്പെടുന്നു, അറ്റോര്‍ണിപറഞ്ഞു.

ദക്ഷിണേഷ്യന്‍ അഭയാര്‍ഥികള്‍ക്ക് ബോണ്ട് ഹിയറിംഗുകള്‍ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. കിട്ടിയാല്‍ തന്നെഅവ എല്ലായ്‌പ്പോഴും നിരസിക്കപ്പെടുന്നു, കാരണം അവര്‍രക്ഷപ്പെട്ടു കളയാന്‍ കൂടുതല്‍ സാധ്യതയുള്ളവരായികണക്കാക്കപ്പെടുന്നു.

ഇത് മൂലം ഇന്ത്യയില്‍ നിന്നും ദക്ഷിണേഷ്യയിലെ മറ്റിടങ്ങളില്‍ നിന്നുമുള്ള അഭയാര്‍ഥികള്‍ കൂടുതല്‍ കാലം തടവ് അനുഭവിക്കുന്നു. രണ്ട് വര്‍ഷത്തിലേറെയായി കസ്റ്റഡിയില്‍ കഴിയുന്ന അഭയാര്‍ഥികളെ കണ്ടുമുട്ടിയതായി ആക്ടിവിസ്റ്റുകള്‍ പറയുന്നു. ഇത്ര കാലമെ തടവില്‍ പാര്‍പ്പിക്കാവൂ എന്നു നിബന്ധനയൊന്നുമില്ല.

ഒരു തടവുകാരന്‍ ഒന്‍പത് തവണ ഭക്ഷണം കഴിക്കാതിരുന്നാല്‍ അത് നിരാഹാര സമരം ആയി കണക്കാക്കപ്പെടും. ഇതേത്തുടര്‍ന്ന് ഐ.സി..ഇക്ക് മെഡിക്കല്‍ നടപടി ക്രമങ്ങള്‍ക്കായി കോടതി ഉത്തരവ് തേടാം.

തടവുകാര്‍ക്ക് പ്രതിദിനം രണ്ട് നിര്‍ബന്ധിത ഇന്‍ട്രാവീനസ് ഡ്രിപ്പ് നല്‍കുന്നു.ഇത് ബുദ്ധിമുട്ടുള്ളതും വേദനാജനകവുമായ നടപടിക്രമമാണ്. ജൂലൈ 28 ന് നിരാഹാര സമരം നടത്തിയവരില്‍ ഒരാള്‍ ഡ്രിപ്പ് നല്‍കുന്നതിന്കോടതി ഉത്തരവ് കാണാന്‍ ആവശ്യപ്പെട്ടു. പക്ഷെഉത്തരവ് കാണിച്ചില്ല.

അതേത്തുടര്‍ന്ന് അയാള്‍ഡ്രിപ്പ് എടുക്കാന്‍ വിസമ്മതിച്ചു. അതോടെ പലര്‍ ചേര്‍ന്ന് ബലം പ്രയോഗിച്ച് ഡ്രിപ്പ് നല്കി.ഇത് ഭരണഘടനാ ലംഘനമാണെന്നു അറ്റോര്‍ണിമാര്‍ ചൂണ്ടിക്കാട്ടുന്നു.

എല്‍ പാസോയില്‍ ജനുവരിയില്‍ ചെയ്തതുപോലെ, അടുത്തതായി നാസല്‍ ഗ്യാസ്ട്രിക് ട്യൂബുകളിലൂടെ ഭക്ഷണം നല്‍കാം. അത് കൂടുതല്‍ വേദനാകരമാണ്. അന്ന് സമരം നടത്തിയവരെ മൂന്ന് മാസത്തിന് ശേഷംവിട്ടയച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക