Image

പെര്‍ത്തിലെ ക്‌നാനായ സമൂഹം ഈസ്റ്റര്‍ ആഘോഷിച്ചു

Published on 02 May, 2012
പെര്‍ത്തിലെ ക്‌നാനായ സമൂഹം ഈസ്റ്റര്‍ ആഘോഷിച്ചു
പെര്‍ത്ത്: വെസ്റ്റേണ്‍ ഓസ്‌ട്രേലിയയിലെ പെര്‍ത്തിലെ ക്‌നാനായ സമൂഹം മുഴുവന്‍ ഏപ്രില്‍ 28ന് മാഡിഗ്ടണ്‍ ഹോളി ഫാമിലി പള്ളിയില്‍ ഒത്തുകൂടി ഫാ. ജോസ് ചിറയില്‍ പുത്തന്‍പുരയിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. 

ബക്കനം കമ്യൂണിറ്റി ഹാളില്‍ നടന്ന പൊതുയോഗവും കലാസന്ധ്യയും ഫോ. ജോസ് ചിറയില്‍ പുത്തന്‍പുരയില്‍ ഉദ്ഘാടനം ചെയ്തു. 

അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ജോമോന്‍ മുകളംപുറത്ത് ക്‌നാനായ തനിമയും പൗതൃകവും വെസ്റ്റേണ്‍ ഓസ്ട്രിയയിലെ ക്‌നാനായ സമൂഹത്തില്‍ അതിന്റെ പ്രാധാന്യത്തെക്കുറിച്ചും സ്വാഗത പ്രസംഗത്തില്‍ സാംസാരിച്ചു. പ്രസിഡന്റ് ലൂക്കോസ് (ജിജു) ഓട്ടപ്പള്ളില്‍ കുട്ടികളില്‍ ക്‌നനായ സംസ്‌കാരം വളര്‍ത്തുന്നതിന് മാതാപിതാക്കള്‍ക്കുള്ള പങ്കിനെക്കുറിച്ചും സാലച്ചന്‍, ജോസിന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള മുന്‍ കമ്മറ്റികളെ പ്രശംസിച്ചു.

ക്‌നാനായ തനിമ വിളിച്ചോതുന്ന മാര്‍ഗംകളിയും കാണികളെ എല്ലാം മറന്ന് പൊട്ടിചിരിപ്പിച്ച കോമഡി സ്‌കിറ്റുകളും നയനമനോഹരമായ നൃത്തച്ചുവടുകളും, വിവിധ കലാപരിപാടികളും കലാസന്ധ്യക്ക് കൊഴുപ്പേകി. 

സമ്മാനദാനത്തിനും ഭാഗ്യനറുക്കെടുപ്പിനും ലേലം വിളിക്കുശേഷം സ്‌നേഹവിരുന്നോടെ കാര്യപരിപാടികള്‍ സമാപിച്ചു. അസോസിയേഷന്‍ ജോയിന്റ് സെക്രട്ടറി ടെസി ജിജിമോന്‍ എല്ലാവര്‍ക്കും നന്ദി പറഞ്ഞ് പ്രസംഗിച്ചു. വൈസ് പ്രസിഡന്റ് റോയ് തോമസ്, ട്രഷറര്‍ ടോമി ഏബ്രഹാം, കമ്മറ്റി അംഗങ്ങളായ ഡെന്നിസ് കുടിലില്‍, മനോജ്, ജോസ്, ജിജിമോന്‍, ജോര്‍ജ്, രാജീവ്, സ്റ്റീഫന്‍, സലിമോന്‍ മാത്യു, ലീന അലക്‌സ്, ബിനി ബര്‍ട്ടി തുടങ്ങിയവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോമോന്‍ തോമസ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക