Image

സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ മാധ്യമങ്ങള്‍ക്ക് അവഗണന

Published on 24 July, 2019
സീറോ മലബാര്‍ കണ്‍വന്‍ഷനില്‍ മാധ്യമങ്ങള്‍ക്ക് അവഗണന
ഈ സീസനിലെ അമറന്‍ കണ്‍വന്‍ഷനാണു ഓഗ്സ്റ്റ് 1 മുതല്‍ ഹൂസ്റ്റണില്‍ അരങ്ങേറുന്ന സീറോ മലബാര്‍ കണ്‍വന്‍ഷന്‍. 4000ല്‍ ഏറെ പേര്‍ രജിസ്റ്റര്‍ ചെയ്തു. രണ്ടു ഹോട്ടലുകളിലെ ബുക്കിംഗ് തീര്‍ന്നു. കര്‍ദിനാള്‍ എത്തി. ബിഷപ്പുമാരും ജസ്റ്റീസ് സിറിയക്ക് ജോസഫും ഒക്കെ എത്തിക്കൊണ്ടിരിക്കുന്നു.

ഇത്രയും കേമപ്പെട്ട ഒരു കണ്‍ വന്‍ഷന്‍ നടക്കുമ്പോള്‍ സംഘാടകര്‍ ഒരു കാര്യം മറന്നു. അമേരിക്കയിലും മാധ്യമങ്ങള്‍ ഉണ്ടെന്ന കാര്യം. ഇവിടത്തെ ഏതെങ്കിലും മീഡിയയയെ കണ്‍ വന്‍ഷനിലേക്കു ക്ഷണിച്ചതായി അറിവില്ല. എന്തെങ്കിലും പരസ്യമോ മറ്റോ കൊടുത്തതായും അറിയില്ല.

ഇതൊന്നും ഇല്ലാതെ ഇത്രയും ആളെ കൂട്ടന്‍ കഴിഞ്ഞില്ലെ എന്നു ചോദിക്കാം. സോഷ്യല്‍ മീഡിയ ഒക്കെ ശക്തമായ കാലത്ത് ജനങ്ങളുമായി ബന്ധപ്പെടാന്‍ വലിയ പ്രയാസമില്ല. പക്ഷെ ഏതെങ്കിലും ഗ്രൂപ്പില്‍ ഒരു വാര്‍ത്ത വരുമ്പോള്‍ ആ ഗ്രൂപ്പില്‍ പെട്ടവരാണു അതു കാണുകയോ വായിക്കുകയോ ചെയ്യുക. സീറോ മലബാറുകാരുടെ വാര്‍ത്തകള്‍ അതേ സമുദായാംഗങ്ങള്‍ മാത്രം വായിക്കുകയും മാര്‍ത്തോമ്മാക്കാരുടെ വാര്‍ത്ത അവരുടെ ഗ്രൂപ്പിലും ഹിന്ദുക്കളുടെ വാര്‍ത്ത അവരുടെ ഗ്രൂപ്പിലും മാത്രം വരുകയും ചെയ്യുമ്പോള്‍ എന്തു സംഭവിക്കും? നമ്മള്‍ ചുരുങ്ങി പോകും. നമ്മൂടെ ലോക്കം ചെറുതായി മാറും. പരസ്പര ബന്ധങ്ങള്‍ അറ്റു പോകും.

മാത്രമല്ല മാധ്യമങ്ങളെ അകറ്റി നിര്‍ത്താന്‍ കണ്‍ വന്‍ഷനില്‍ രഹസ്യ കാര്യങ്ങള്‍ എന്തെങ്കിലും ഉണ്ടെന്നു കരുതുന്നുമില്ല.

ഈ കണ്‍ വന്‍ഷന്റെ വീഡിയോ ചിത്രീകരിക്കാനുള്ള അവകാശം ഒരു ചാനലിനു കൊടുത്തുവെന്നോ വിറ്റുവെന്നോ കേള്‍ക്കുന്നു. ഇതെന്താ കച്ചവടമോ ചാനലിനു വില്ക്കാന്‍?

ഒളിമ്പിക്‌സ് പോലുള്ള കച്ചവട ലക്ഷ്യമുള്ള സംരംഭങ്ങള്‍ ഒരു ചാനലിനു അവകാശം കൊടുക്കുന്നതു മനസിലാക്കാം. പക്ഷെ ഇത് പൊതുവായ ഒരു കാര്യമല്ലേ?

ത്രുശൂര്‍ പൂരം ഇതു പോലെ ഒന്നു വില്ക്കാന്‍ സംഘടകര്‍ ഒരു വര്‍ഷം നോക്കിയതാണ്. അത് കേരളത്തിലെ മാധ്യമങ്ങള്‍ കയ്യോടെ പൊളിച്ചടുക്കി. ഒരു മാധ്യമത്തിനു അവകാശം വിറ്റാല്‍ തങ്ങളാരും അങ്ങോട്ടു വരിക പോലുമില്ലെന്ന മാധ്യമ പ്രവര്‍ത്തകരുടെ ഭീഷണി ഫലിച്ചു. ആ നീക്കം പൊളിഞ്ഞു.

മുന്‍പോക്കെ സാമുദായിക കണ്‍ വന്‍ഷനിലും മാധ്യമങ്ങളെ ക്ഷണിക്കുന്ന പതിവുണ്ടായിരുന്നു. ഏറ്റവും വലിയ കണ്‍ വന്‍ഷന്‍ നടത്തുന്ന ക്‌നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക മലയാളം പത്രം പോലുള്ള മധ്യമങ്ങളുമായി ഒരു കാലത്ത് അടുത്ത ബന്ധം പുലര്‍ത്തിരുന്നു. ഏതാനും വര്‍ഷമായി അതില്ല. അന്നൊക്കെ കെ.സി.സി.എന്‍.എ. ഭാരവാഹികളെ എല്ലാ ജനവും അറിയുകയും അംഗീകരിക്കുകയും ചെയ്യുമായിരുന്നു. ഇന്നോ?അവര്‍ സമുദായത്തിന്റെ ആളുകള്‍ മാത്രമായി ചുരുങ്ങി.

ഹിന്ദു കണ്‍ വന്‍ഷനില്‍ ഹിന്ദുക്കളല്ലാത്ത മാധ്യമ പ്രവര്‍ത്തകരെയും ക്ഷണിക്കുമായിരുന്നു. ഒരു തവണ പ്രാസംഗികയായി എത്തിയത് സാക്ഷാല്‍ കെ.പി. ശശികല. അവരുടെ തീപ്പൊരി പ്രസംഗം കേട്ട് ചില പത്രക്കാര്‍ തീക്കൊള്ളീ കൊണ്ട് തല ചൊറിയരുത് എന്ന് മുഖ ലേഖനമെഴുതി. ഏതായാലും ഹിന്ദു കണ്വന്‍ഷനു മാധ്യമങ്ങളെ വിളിക്കുന്നത് അതോടെ ഇല്ലാതായി എന്നൊരു സംഭവ കഥ കൂടി ഓര്‍ക്കുന്നു.

ഇവിടെ ചിന്തിക്കേണ്ടകാര്യം നാം അമേരിക്കയിലാണു ജീവിക്കുന്നതെന്നതാണ്. ഇവിടെ ഹിന്ദു ആയാലും സീറോ മലബാര്‍ ആയാലും യാക്കോബായ ആയാലും നാം എല്ലാം ഒരു പോലെ വരത്തരാണ് ഈ മണ്ണില്‍. നമ്മുടെ ദുഖങ്ങളും പ്രശ്‌നങ്ങളും ഒന്നു പോലെ തന്നെയാണ്. വംശീയവദി തല്ലാന്‍ വരുമ്പോള്‍ ഹിന്ദു ആണോ ക്രിസ്ത്യാനി ആണൊ അതില്‍ തന്നെ സീറോ മല്ബാര്‍ അണൊ എന്നൊനും നോക്കില്ല.

ഇന്ത്യയിലെ പ്രശ്‌നങ്ങളോ ഇന്ത്യയിലെ രാഷ്ട്രീയമോ ഇവിടെ കൊണ്ടു വന്നിട്ടു കാര്യമില്ല. അതു കൊണ്ട് നാം ഒന്നും നേടാന്‍ പോകുന്നില്ല.ഒറ്റപ്പെട്ടവരായി നാം മാറുന്നതില്‍ അര്‍ഥവുമില്ല.

Join WhatsApp News
benoy 2019-07-25 14:34:58
The organizers of this convention are well aware of the bias media. Who trusts journalists and liberal media these days? Unfortunately none.
സിറോമലബാർ കാത്തലിക്ക് മത്തായി 2019-07-25 18:53:30

ഈ  ബിഷോപ്പുമാർക്കും  പള്ളിക്കാർക്കും  ഈ  നല്ല  അറിവുള്ള  ചിന്തകരേയും  മീഡിയ  ആളുകളെയും  ആവസ്യമില്ല . അവർക്കു  വേണ്ടതു  അവർക്ക്  പണം  വാരിക്കോരി  കൊടുക്കുന്ന വലിയ  കാശുള്ള  വ്യവസായി  റിയൽ എസ്റ്റേറ്റ്  മുതലാളിമാരായാണ്‌ . പിന്നെ  അവരേ  തോളിലേറ്റി  കാലും  കയ്യും  മുത്തുന്ന  അടിമകളായ  പൊട്ടൻ  വിഡികളായും  സുന്ദരികളെയും  ആണ് .   ഈ  കൺവെൻഷൻ  ദൈവമില്ലതെയുള്ള  ഒരു  അടിപൊളി  വൈദിക  പേരുമഴ ബോറൻ   പ്രസംഗ  പരിപാടിയാണ് . പഴയതു  പോലെ  കൊച്ചാപ്പിയൊന്നും  അഭിപ്രയംകുറിക്കാൻ  ഒരു  ഫ്രീ  പാസും  തരുകില്ല . എന്നാൽ  80  ഇൽപരം  അച്ചന്മാർക്കു  താമസം  പണം , ഭക്ഷണം  എല്ലാം  ഫ്രീ , അവരുടെ  വിളയാട്ടാകും  നടക്കുക . കർദിനാളിനെ  ബിഷോപ്പിന  സുന്ദരിമാർ  താലപ്പൊലിയുമായി  മുത്തി  എതിരേൽക്കും .  കൺവെൻഷൻ  വെബ്സൈറ്റ്  ഒന്ന്  നോക്കുക  എല്ലാം  മനസിലാകും .

ഈ  ടൈറ്റിൽ  ലോഗോ  ഒക്കെ  നോക്കുക . എല്ലാം തെറ്റുകൾ. ശരി  കുരിശില്ലാ . പേരോ  വെറും  സീറോ  മലബാർ  നാഷണൽ കൺവെൻഷൻ . ഇതിൽ  കാത്തലിക്  എന്ന പേരില്ലാ . അപ്പോൾ കാത്തലിക്  കൺവെൻഷൻ  അല്ലാ . ചുമ്മാ  മലബാറുകാരുടെ  ഒരു  സീറോ  കൺവെൻഷൻ . എന്നാൽ  പണപ്പിരിവും മെത്രാൻ , കർദിനാൾ  വൈദീകരുടെ  ആർഭാട  വിളയാട്ടും , അർത്ഥമില്ലാത്ത  നീണ്ട  പ്രസംഗ  വായിട്ടടിയും . അവരുടെ  ശിങ്കടികളുടെ  ആട്ടവും  കുത്തും

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക