Image

ജിഎംഎഫ് മുപ്പതാം പ്രവാസി സംഗമത്തിന് ജര്‍മനിയില്‍ തിരിതെളിഞ്ഞു

Published on 22 July, 2019
ജിഎംഎഫ് മുപ്പതാം പ്രവാസി സംഗമത്തിന് ജര്‍മനിയില്‍ തിരിതെളിഞ്ഞു
 

കൊളോണ്‍: ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ നേതൃത്വത്തിലുള്ള മുപ്പതാമത് അന്തര്‍ദേശീയ പ്രവാസി സംഗമത്തിന് തുടക്കമായി.

ജര്‍മനിയിലെ ഐഎഫിലെ ഒയ്‌സ്‌കിര്‍ഷന്‍ ഡാലം ബേസന്‍ ഹൗസില്‍ ജൂലൈ 20 ശനിയാഴ്ച വൈകുന്നേരം എട്ടുമണിയ്ക്ക് ജിഎംഎഫ് ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍, സണ്ണി വേലൂക്കാരന്‍ (പ്രസിഡന്റ്, ജിഎംഎഫ് ജര്‍മനി), അപ്പച്ചന്‍ ചന്ദ്രത്തില്‍(ട്രഷറര്‍, ജിഎംഎഫ് ജര്‍മനി), തോമസ് ചക്യാത്ത് എന്നിവര്‍ ഭദ്രദീപം കൊളുത്തി സംഗമം ഉദ്ഘാടനം ചെയ്തു. സിസിലിയാമ്മ തൈപ്പറന്പില്‍, മാത്യു തൈപ്പറന്പില്‍, റോസമ്മ യോഗ്യാവീട്, ബാബു ഹാംബുര്‍ഗ്, സെബാസ്റ്റ്യന്‍ കിഴക്കേടത്ത്, ജോയി വെള്ളാരംകാലായില്‍ എന്നവരടങ്ങുന്ന സംഘം പ്രാര്‍ഥനാഗാനം ആലപിച്ചു. സണ്ണി വേലൂക്കാരന്‍ സ്വാഗതം ആശംസിച്ചു. ഫാ.സന്തോഷ് കരിങ്ങടയില്‍ ആശംസാപ്രംഗം നടത്തി. പരിപാടികള്‍ മോഡറേറ്റ് ചെയ്ത പോള്‍ പ്‌ളാമൂട്ടില്‍ നന്ദി പറഞ്ഞു.

യൂറോപ്പിലെ പ്രശസ്ത ഗായകനായ സിറിയക് ചെറുകാട് (വിയന്ന) നയിച്ച ഗാനമേള സംഗമത്തിന്റെ ആദ്യദിവസത്തെ കൊഴുപ്പുള്ളതാക്കി. 

അഞ്ചുദിനങ്ങളിലായി അരങ്ങേറുന്ന പരിപാടികളില്‍ സെമിനാറുകള്‍, ചര്‍ച്ചകള്‍, കലാ, സാഹിത്യ സായാഹ്നങ്ങള്‍, യോഗ, ഗാനമേള തുടങ്ങിയവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ജൂലൈ 24 ന് സംഗമത്തിന് തിരശീല വീഴും.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക