ഓസ്‌ട്രേലിയയില്‍ കത്തോലിക്ക കോണ്‍ഗ്രസ് രൂപീകരിച്ചു
OCEANIA
18-Jul-2019
OCEANIA
18-Jul-2019

മെല്‍ബണ്‍: കത്തോലിക്ക സഭയുടെ ആദര്‍ശങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടുള്ള അല്‍മായ പ്രേഷിത പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കാനായി മെല്‍ബണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ് രൂപീകരിച്ചു.
ജൂലൈ 6 ശനിയാഴ്ച രൂപത കേന്ദ്രത്തില്‍ വച്ചു വിവിധ മേഖലകളില്‍ നിന്നുള്ള അല്‍മായ നേതാക്കളുടെ സംഗമം നടന്നു. രാവിലെ വി. കുര്‍ബാനയ്ക്കുശേഷം ആരംഭിച്ച സമ്മേളനം മെല്‍ബണ്‍ രൂപത അധ്യക്ഷന്‍ മാര്‍ ബോസ്‌കോ പുത്തൂര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. വികാരി ജനറല്‍ മോണ്‍ ഫ്രാന്‍സിസ് കോലഞ്ചേരി ആമുഖ പ്രഭാഷണം നടത്തി. സമ്മേളനത്തില്‍ ജോണിക്കുട്ടി നെല്ലികുന്നത് (പ്രസിഡന്റ്), ജെയ്‌സ് ആലപ്പാടന്‍ (വൈസ് പ്രസിഡന്റ)്, വിനോദ് കൊല്ലംകുളം (സെക്രട്ടറി), ലാല്‍ ജോസ് പുത്തന്‍പറന്പില്‍ (ട്രഷറര്‍) എന്നിവരെ ഉള്‍പ്പെടുത്തി അഡ്‌ഹോക് കമ്മിറ്റി രൂപീകരിച്ചു. സമ്മേളനത്തിന് രൂപത ഡയറക്ടര്‍ ഫാ. ലിയോണ്‍സ് മൂശാരിപ്പറന്പില്‍ യൂത്ത് അപ്പസ്‌തോാലറ്റ് ഡയറക്ടര്‍ സോജിന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
റിപ്പോര്‍ട്ട്: വിനോദ് കൊല്ലംകുളം
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments