Image

ടെയ്‌ലര്‍ സ്വിഫ്‌റ്റ്‌ ലോകത്ത്‌ ഏറ്റവും ഉയര്‍ന്ന വരുമാനം നേടുന്ന സെലിബ്രിറ്റി

Published on 11 July, 2019
ടെയ്‌ലര്‍ സ്വിഫ്‌റ്റ്‌ ലോകത്ത്‌ ഏറ്റവും  ഉയര്‍ന്ന വരുമാനം നേടുന്ന സെലിബ്രിറ്റി

ലോസ്‌ ഏഞ്ചലസ്‌: ലോകത്ത്‌ ഏറ്റവും ഉയര്‍ന്ന 
വരുമാനം നേടുന്ന  സെലിബ്രിറ്റിയായി ഗായിക ടെയ്‌ലര്‍ സ്വിഫ്‌റ്റ്‌. കഴിഞ്ഞ വര്‍ഷം 185 മില്യന്‍ ഡോളര്‍ സമ്പാദ്യം നേടിയ ടെയ്‌ലര്‍ സ്വിഫ്‌റ്റ്‌ ഫോര്‍ബ്‌സ്‌ സെലിബ്രിറ്റി 100 ലിസ്റ്റില്‍ രണ്ടാമതായിരുന്ന ടി വി താരം കൈലി ജെന്നറിനെ രണ്ടാമതാക്കിയാണ്‌ ഈ നേട്ടം സ്വന്തമാക്കിയത്‌. 

`ബ്ലാങ്ക്‌ സ്‌പേസ്‌' ഹിറ്റ്‌ മേക്കര്‍ ടെയ്‌ലര്‍ സ്വിഫ്‌റ്റ്‌ 170 മില്യന്‍ ഡോളര്‍ സമ്പാദ്യവുമായി 2016ലും ടോപ്പ്‌ ലിസ്റ്റില്‍ ഇടം നേടിയിരുന്നു. നൈറ്റ്‌ ഫ്‌ളിക്‌സിലൂടെ സ്‌ട്രീം ചെയ്‌ത റെപ്യൂട്ടേഷന്റെ സ്റ്റേഡിയം ടൂറിലൂടെ (2018) ഈ ഇരുപത്തൊമ്പതുകാരി മില്യണുകള്‍ വാരിക്കൂട്ടിയതായി യു.എസ്‌ റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കൊമേഡിയന്‍ എല്ലന്‍ ഡിജെനറസ്‌, റിയാലിറ്റി ടി.വി സ്റ്റാര്‍ കിം കര്‍ദാ ഷിയാന്‍ ഗായകരായ റിഹാന, കാറ്റിപെറി, പിങ്ക്‌ എന്നിവരും ലിസ്റ്റില്‍ ഇടം നേടിയ വനിതാ സെലിബ്രിറ്റികളില്‍പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക